” കൊല്ലത്തോ…… അതെന്താ അവിടെ ”
” ഞാൻ നാളെ അതുവഴി പോകുന്നുണ്ട് നിനക്ക് കാണണം എങ്കിൽ അങ്ങോട്ട് വാ ”
ഞാൻ കാൾ കട്ട് ചെയ്‌തു കട്ടിലിലേക്ക് കിടന്നു.
പിറ്റേന്ന് രാവിലെ ബാഗും മറ്റും വണ്ടിക്ക് പുറകിൽ വെച്ചുകെട്ടി. വീട് പൂട്ടി ഇറങ്ങുമ്പോൾ ഞാനും അമ്മയും ആയി അവിടെ കഴിഞ്ഞ നാളുകൾ എന്റെ മനസിലേക്ക് വന്നു. എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കണ്ണുകൾ തുടച്ചു കൊണ്ട് എന്റെ റോയൽ എൻഫീൽഡ് ക്ലാസ്സിക് 500 ബൈക്കിലേക്ക് കയറി. വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ ശ്രുതി യുടെ കാൾ വന്നു.
” ഡി ഞാൻ ഇതാ ഇറങ്ങി ഒരു അരമണിക്കൂർ ”
കാൾ കട്ട് ചെയ്ത് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് യാത്ര തുടങ്ങി.
വണ്ടിയുടെ കൂടു കൂടു ശബ്ദത്തിനോടൊപ്പം ഞാൻ പഴയ കാര്യങ്ങൾ ആലോചിച്ചു.
എന്റെ പേര് വരുൺ . അച്ഛനെ കണ്ട ഓർമപോലും എനിക്ക് ഇല്ല. അമ്മയാണ് എന്നെ വളർത്തിയത്. അമ്മയുടെ പേര് വീണ. അമ്മയും അച്ഛനും പ്രണയ വിവാഹം ആയിരുന്നു. അതുകൊണ്ട് തന്നെ മറ്റ് ബന്ധുക്കൾ ആരും ഇല്ലായിരുന്നു. അച്ഛൻ മരിച്ച ശേഷം അമ്മ എന്നെ ഒരു കുറവും വരുത്താതെ ആണ് വളർത്തിയത്. അതുകൊണ്ട് തന്നെ അമ്മയുടെ അമിതമായ കേയറിയിങ് എന്റെ എല്ലാ കാര്യത്തിലും ഉണ്ടായിരുന്നു. എനിക്ക് എന്തെകിലും പറ്റുമോ എന്ന ഭയം കാരണം എന്നെ ഒറ്റക്ക് പുറത്ത് പോലും വിട്ടിരുന്നില്ല. +2 വരെ എന്നെ സ്കൂളിൽ കൊണ്ട് വിട്ടിരുന്നത് പോലും അമ്മയായിരുന്നു. പിന്നീട് എനിക്ക് അഡ്മിഷൻ കിട്ടിയ വീട്ടിൽ നിന്ന് 10 കിലോമീറ്റർ അകലെ ആയത് കൊണ്ട് അമ്മക്ക് എന്നെ കോളേജിൽ ആക്കി ജോലിക്ക് പോകാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു അത് കൊണ്ട് മാത്രമാണ് അമ്മ അത് ഉപേക്ഷിച്ചത് അല്ലെങ്കിൽ . അമ്മ എന്റെ കൂടെ ദിവസവും കോളേജിലും വന്നേനെ. എന്നാലും അമ്മയുടെ വക ഡെയിലി ക്ലാസ്സ് ഉണ്ടായിരിക്കും എങ്ങനെ റോഡ് മുറിച്ചു കടക്കാം. എങ്ങനെ ബസ്സിൽ കയറണം. തുടങ്ങി നിരവധി ഉപദേശങ്ങൾ. ഡിഗ്രിയുടെ റിസൾട്ട് വന്നതിന്റെ പിറ്റേന്ന് അമ്മ എന്നോട് റെഡി ആവൻ പറഞ്ഞു. ഞാൻ എവിടേക്ക് ആണെന്നോ എന്തിനാണെന്നോ ചോദിക്കാതെ അമ്മയുടെ കൂടെ പോയി. അമ്മ ആറ്റിങ്ങലിൽ ഉള്ള ആർ.ഇ ഷോറൂമിലേക്ക് ആണ് എന്നെയും കൊണ്ട് പോയത്.