” ആ ക്യാഷ് ഇങ് താ…….. രജിസ്റ്റർ നമ്പർ പറഞ്ഞേ…. ഏതാ സെമെസ്റ്റർ ”
അവൾ ചോദിച്ചു കൊണ്ടിരുന്നു. ഞാൻ ക്യാഷ് അവളുടെ കയ്യിൽ കെടുത്തും. പിന്നെ ഫോണിൽ കിരൺ അയച്ച അവന്റെ രജിസ്റ്റർ നമ്പറും മറ്റ് വിവരങ്ങളും ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു. അകതെ ചൂടിൽ നിന്ന് രക്ഷപെടാൻ ഞാൻ പുറത്തേക്ക് വന്നു നിന്നു. കുറച്ച് കഴിഞ്ഞു ശ്രുതിയും പുറത്തേക്ക് വന്നു. ഫീസ് അടച്ച ചെല്ലാൻ എന്റെ കയ്യിൽ തന്നുകൊണ്ട് പറഞ്ഞു.
” ഇത്രയേ ഉള്ളു കാര്യം……. ഇതിനാണോ ഇത്രയും കിടന്ന് ടെൻഷൻ അടിച്ചത്. ”
അവൾ എന്നെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു. ഞാൻ അവളെ ശ്രെദ്ധിക്കാതെ ഫോൺ എടുത്ത് കിരണിനെ വിളിച്ചു.
” ഹലോ ”
” ഹലോ ഡാ ഫീസ് അടച്ചു നിങ്ങൾ എവിടെയാ ”
” ഡാ താ വരുന്നു ”
ഫോൺ വെച്ച് പതിനഞ്ച് മിനിറ്റ് ആയിട്ടും അവരെ കാണാത്തത് കൊണ്ട് ഞാൻ അവനെ വീണ്ടും വിളിച്ചു.
” ഡാ എവിടെടെ ”
” ഡാ വരുന്നു ”
‘” നീ ഇപ്പോൾ എവിടെയാ സത്യം പറയണം ”
” ഡാ ഞങ്ങൾ ശംഗുമുഖത്തുആണ് ”
” ഈ നട്ടുച്ചക്ക് അവിടെ എന്ത് എടുക്കുവാ ”
” ഡാ ഈ നട്ടുച്ചക്ക് വണ്ടി ഓടിച്ചു പൊന്മുടിയിൽ പോകുന്നതിലും ഭേദം ആണ്….. ഡാ കുറച്ചു കഴിഞ്ഞു പോകാം അവിടെ വൈകിട്ട് ചെല്ലുന്നതല്ലേ രസം ”
” പോടാ അവമ്മാരോട് എന്ത് പറയും …. നീ ഇപ്പം ഇവിടെ വരണം കോപ്പേ ”
ഞാൻ ദേഷ്യത്തിൽ ഫോൺ വെച്ചു. എന്നെ തന്നെ നോക്കികൊണ്ട് നിൽക്കുക ആണ് ശ്രുതി.
” എന്ത് മനുഷ്യൻ ആണെടോ താൻ…..അവർ അവിടെ കുറച്ച് നേരം ഇരിക്കട്ടെ ”
” ഞാൻ എന്ത് ചെയ്യണം അവർക്ക് കുട പിടിച്ചു കൊടുക്കണോ…… കുട്ടികാരിക്ക് മാമാ പണി ചെയ്യാൻ ആണോ നീ കൂടെ നടക്കുന്നത് ”
ഞാൻ എന്റെ വായിൽ തോന്നിയത് എന്തക്കയോ അവളോട് പറഞ്ഞു. അവളും തിരിച്ചു എന്തക്കയോ പറഞ്ഞു. ഞങ്ങൾ രണ്ടുപേരും രണ്ട് ദിശയിലോട്ട് മാറിനിന്നു. കുറച്ചു കഴിഞ്ഞു രോഹിത്തും രേഷ്മയും അവിടേക്ക് വന്നു. എന്റെ വണ്ടി കണ്ട എന്റെ നെഞ്ച് പിടഞ്ഞു. വണ്ടി എവിടെയോ തട്ടിയിട്ടുണ്ട്. ഞാൻ രോഹിതിന്റെ കോളറിൽ കേറി പിടിച്ചുകൊണ്ടു ചോദിച്ചു.