” ഡാ ഞാൻ എത്തി ബസ് സിഗ്നലിൽ കിടക്കുകയാ ”
രോഹിത് ബസ് ഇറങ്ങി വരുമ്പോൾ കൂടെ രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു. ആ സമയത്ത് പെൺകുട്ടികൾ ഷാൾ തലവഴി ചുറ്റി മുഖം മറച്ചു ബൈക്ക്ന് പിന്നിൽ ഇരുന്ന് പോകാറുണ്ടായിരുന്നു. അവന്റെ കൂടെ വന്ന രണ്ട് പെൺകുട്ടികളും അതുപോലെ മുഖം മറച്ചിരുന്നു. ഞാൻ അവരെ
ഒന്ന് നോക്കിയിട്ട് . രോഹിതിന്റെ അടുത്ത് പറഞ്ഞു.
” ഡാ എവിടെ പോയി കിടക്കുക ആയിരുന്നടാ….. ക്യാഷ് ഇങ് എടുത്തേ ”
ഞാൻ അവന്റെ കയ്യിൽ നിന്നും ക്യാഷ് വാങ്ങി ബിൽഡിങ്ങിലേക്ക് കേറാൻ ഒരുങ്ങിയപ്പോൾ രോഹിത് പിന്നിൽ നിന്ന് വിളിച്ചു.
” ഡാ ഒന്ന് നിന്നെ ”
” എന്താടാ ”
” ഡാ നിന്റെ ബൈകിന്റെ കീ ഒന്ന് തന്നെ ”
” നീ എവിടെ പോണ്…… ഡാ നിൽക്ക് അധികം തിരക്ക് ഇല്ലെങ്കിൽ ഇത് ഇപ്പോൾ കഴിയും…. നമുക്ക് ഒരുമിച്ച് പോകാം ”
” ഡാ പ്ലീസ്….. ഞാൻ ഇവളെ ആദ്യമായിട്ടാ നേരിൽ കാണുന്നത് നാറ്റിക്കരുത് ”
അവൻ എന്റെ ചെവിയിൽ പറഞ്ഞു. ഞാൻ അവനെ ഒന്ന് നോക്കിയപ്പോൾ അവൻ ആ പെൺകുട്ടികളെ അടുത്തേക്ക് വിളിച്ചു അപ്പോൾ അതിൽ ഒരുത്തി ഞങ്ങളുടെ അടുത്തേക്ക് വന്നു.
” ഡാ ഇത് രേഷ്മ എന്റെ ലവ്വർ ആണ്… ”
ഞാൻ ആ പെൺകുട്ടിയെ നോക്കി. അവൾ മുഖം അപ്പോഴും മറച്ചിരിക്കുക ആണ്. മുഖം കാണിക്കാതെ ഉള്ള പരിജയപെടുത്തൽ . പക്ഷെ ഞാൻ അതൊന്നും ശ്രെദ്ധിച്ചില്ല. അപ്പോയെക്കും അവൻ എന്റെ കയ്യിൽ നിന്നും കീ വാങ്ങി.
” ഡാ ഒരു റൗണ്ട് നീ ഫീസ് അടച്ചിട്ടു വരുമ്പോയേക്കും ഞങ്ങൾ ഇങ്ങ് വരും…… പിന്നെ അത് ശ്രുതി ഇവളുടെ കൂട്ടുകാരിയാ അവളെ ഒന്ന് കൂടെ നിർത്തു കേട്ട ”
അവൻ ബൈക്കിൽ കേറിക്കൊണ്ട് പറഞ്ഞു. ഞാൻ അവളെ തിരിഞ്ഞു നോക്കുമ്പോൾ അവൻ വണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു.
” ഡാ….ഡാ…. ഡാ ”
ഞാൻ വിളിച്ചെങ്കിലും അവൻ അവളെയും കൊണ്ട് പോയിരുന്നു.