കല്യാണത്തിലൂടെ ശാപമോക്ഷം 4 [Deepak]

Posted by

 

മാലിനി -ഓപ്പോളേ എനിക്ക് നല്ല ടെൻഷൻ ഉണ്ട്

 

ഓപ്പോള് -അതൊക്കെ മാറും നീ പേടിക്കണ്ടാ

 

മാലിനി -മേപ്പാടൻ പറഞ്ഞത് പോലെ ഒരു കുട്ടിയെ കണ്ടെത്താൻ നമ്മുക്ക് സാധിച്ചില്ലല്ലോ

 

ഓപ്പോള് -ഞാൻ പരിശ്രമിക്കാഞ്ഞിട്ടല്ലല്ലോ കിട്ടാത്തത് കൊണ്ട് അല്ലേ

 

മാലിനി -അരുണിന് നല്ല പേടിയായ് കാണും

 

ഓപ്പോള് -നമ്മുടെ മുന്നിൽ ഇപ്പോഴും ഒരു വഴി ഉണ്ടെന്നല്ലേ നീ അന്ന് പറഞ്ഞത്

 

മാലിനി -അതെ പക്ഷേ അത് എന്തോ അറ്റാ കൈ പ്രയോഗം ആണ് അതാ എന്റെ പേടി

 

ഓപ്പോള് -ഏയ്യ് അത് വല്ല പൂജയോ മറ്റോ ആയിരിക്കും

 

മാലിനി -എനിക്ക് തോന്നുന്നത് എന്തെങ്കിലും ബലി ആയിരിക്കുമെന്നാ

 

ഓപ്പോള് -എന്തൊക്കെ ആയാലും അരുണിന് വേണ്ടി നമ്മൾ അത് ചെയ്യണം

 

മാലിനി -അതെ

 

ഓപ്പോള് -നീ ഇപ്പോ കിടന്നോ നാളെ പോവാൻ ഉള്ളത് അല്ലേ

 

മാലിനി -അപ്പോ ഓപ്പോള് വരുന്നില്ലേ

 

ഓപ്പോള് -നിങ്ങൾ പോക്കോ ഞാൻ നിങ്ങൾക്ക് വേണ്ടി ഇവിടെ ഇരുന്ന് പ്രാർത്ഥിച്ചോള്ളാം

 

മാലിനി -ഓപ്പോള് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഒരു ധൈര്യം ആയെന്നെ

 

ഓപ്പോള് -ഞാൻ എപ്പോഴും കൂടെ ഉണ്ട്

 

മാലിനി -മ്മ്

 

അങ്ങനെ ആ രാത്രി കടന്ന് പോയി പിറ്റേന്ന് രാവിലെ അരുണും മാലിനിയും ദൈവങ്ങളോട് മുട്ടിപ്പായ് പ്രാർത്ഥിച്ചു ഇറങ്ങാൻ നേരം ഓപ്പോള് മാലിനിയോട് പറഞ്ഞു

 

ഓപ്പോള് -മാലിനി പോകും വഴി അവന്റെ കൂടെ ചിരിച്ചും കളിച്ചും ഇരിക്കണം അവന് നല്ല പേടിയുണ്ടെന്ന് കണ്ടാൽ അറിയാം

 

മാലിനി -അത് ഞാൻ മാറ്റിക്കോള്ളം

 

ഓപ്പോള് -ശരി എന്നാ പോയിട്ട് വാ

 

മാലിനിയുടെ ഉള്ളിലും ഭയം ഉണ്ട് പക്ഷേ അവന്റെ മുന്നിൽ ചിരിച്ച് കളിച്ച് ഇരിക്കാതെ അവൾക്ക് വേറെ വഴി ഇല്ല. അങ്ങനെ കാർ സ്റ്റാർട്ട് ചെയ്യത് അവർ യാത്ര തുടങ്ങി ആദ്യമൊന്നും മാലിനി അരുണിനോട് സംസാരിക്കാൻ വാക്കുകൾ കിട്ടിയിരുന്നില്ല എന്നാലും അവൾ മനസ്സിലെ വിഷമങ്ങൾ ഒതുക്കി ഒരു ചെറുപുഞ്ചിരിയോടെ അരുണിനോട് ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *