കല്യാണത്തിലൂടെ ശാപമോക്ഷം 4 [Deepak]

Posted by

 

മനോജ് -മ്മ് നിങ്ങള് ധൈര്യമായി ഇരിക്ക് അങ്ങനെ ഒരു പെണ്ണിനെ ഞാൻ കൊണ്ട് തരാം

 

ഓപ്പോള് -പിന്നെ ഒരു കാര്യം കൂടി

 

മനോജ് -ഇതിപ്പോ കുറെ ആയല്ലോ എന്റെ ലക്ഷ്മി

 

ഓപ്പോള് -ഇതും കൂടിയെ ഒള്ളൂ

 

മനോജ് -എന്നാ പറ

 

ഓപ്പോള് -ഈ 10 ദിവസത്തിനുള്ളിൽ കല്യാണം നടത്താൻ ഉള്ളതാ

 

മനോജ് -നിങ്ങൾ എന്താ പറയുന്നേ 10 ദിവസം കൊണ്ട് കല്യാണം നടത്താൻ ആരെങ്കിലും സമ്മതിക്കോ

 

ഓപ്പോള് -നിങ്ങൾ ഒന്ന് ശ്രമിക്ക്

 

മനോജ് -ഞാൻ നോക്കാം പക്ഷേ ഉറപ്പ് പറയുന്നില്ല

 

ഓപ്പോള് -ഈ കല്യാണം നടന്നാ മനോജ് ചോദിക്കുന്ന കാശ് ഞാൻ തരും

 

ഓപ്പോളിന്റെ ആ വാക്കുകൾ മനോജിന്റെ കാതുകളെ ഇമ്പം കൊള്ളിച്ചു

 

മനോജ് -ലക്ഷ്മി പേടിക്കണ്ടാ അങ്ങനെ ഒരു കുട്ടിയെ കണ്ട് പിടിക്കുന്ന കാര്യം ഞാൻ ഏറ്റു

 

ഓപ്പോള് -മ്മ്

 

അങ്ങനെ ഓപ്പോള് ഫോൺ കട്ട് ചെയ്യ്തു മാലിനി ആകാംഷയോടെ ഓപ്പോളിന്റെ വാക്കുകൾക്കായി കാത്തിരുന്നു

 

മാലിനി -ഓപ്പോളേ അയാൾ എന്ത് പറഞ്ഞൂ

 

ഓപ്പോള് -അയാൾ ശെരിയാക്കാം എന്ന് പറഞ്ഞു

 

മാലിനി -അയാളെ കൊണ്ട് അതിന് സാധിക്കോ

 

ഓപ്പോള് -അയാൾക്ക് ഇവിടെ ഉള്ള എല്ലാവരെയും അറിയാം പിന്നെ ഞാൻ ചോദിക്കുന്ന പൈസ തരാന്ന് പറഞ്ഞു

 

മാലിനി -മ്മ്

 

ഓപ്പോള് -പൈസ കിട്ടുന്ന് അറിഞ്ഞാൽ സ്വന്തം ഭാര്യയെ വരെ കെട്ടിക്കുന്ന ജാതിയാ

 

മാലിനി -മ്മ്

 

ഓപ്പോള് -എന്തായാലും ഇയാളെ മാത്രം ആശ്രയിച്ച് ഇരിക്കണ്ടാ നമുക്ക് വേറെയും വഴി നോക്കാം

 

മാലിനി -ഞാൻ എന്റെ വഴിക്കും നോക്കാം

 

ഓപ്പോള് -മ്മ് പിന്നെ വിശ്വാസിക്കാൻ പറ്റിയെ ആരോടെങ്കിലും പറഞ്ഞാൽ മതി

 

മാലിനി -ശരി

 

അങ്ങനെ മാലിനി അവളുടെ വഴിക്കും കാര്യങ്ങൾ നീക്കി. അങ്ങനെ ദിവസങ്ങൾ കടന്ന് പോയി അവർ പ്രതീക്ഷിച്ചത് പോലെയുള്ള ഫലം അവർക്ക് ലഭിച്ചില്ല അതിന്റെ നിരാശയും അവർക്കിടയിൽ ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *