പക്ഷെ അവനെന്റെ മുത്താണ്. എന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ചില്ലറ ഭരണമൊക്കെ ഉണ്ടാകുന്നത് അവനുള്ളുകൊണ്ട് ആസ്വദിക്കുന്നൊക്കെയുണ്ട്. എനിക്കറിയാമതൊക്കെ! പിന്നെ അവൻ ചേച്ചി ചേച്ചി ന്നു പിന്നാലെ നടന്നു വളച്ചതൊന്നുമല്ല കേട്ടോ! ഞാൻ തന്നെയാണ് അവനെ ആദ്യം ഇഷ്ടപെട്ടതും പ്രൊപ്പോസ് ചെയ്തതും എല്ലാം.
എന്റെ പേര് അനുരാധ, 26 വയസ്, പി ജി വരെ പഠിച്ചിട്ടുണ്ട്, അവിവാഹിതയാണ്, പക്ഷെ കന്യകയല്ല.! എന്റെ കല്യാണം കഴിഞ്ഞത് രണ്ടു വർഷം മുൻപായിരുന്നു. എന്റെ കാതൽ കഥയാണ് ഞാനിവിടെ പറയാൻ പോകുന്നത്. ഇപ്പൊ ഞങ്ങൾ കോട്ടയത്തേക്ക് ജോലിക്ക് പോകുന്നു. എനിക്ക് മൂന്നു മാസമാണ്. വീട് തൃപ്പൂണിത്തുറ സ്റ്റേഷന്റെ അടുത്താണ്. ഇത്രയും ബേസിക് പോർട്ടഫോളിയോ. എങ്കിൽ തുടങ്ങാം.
പി ജി യ്ക്ക് ശേഷം പി എസ് സി ബാങ്ക് ടെസ്റ്റ് മുതായലവയുമായി സമയം ചിലവഴിക്കുന്ന സമയത്താണ്, കോട്ടയത്തു ഒരു പ്രിന്റിങ് പ്രെസ്സിൽ ഓഫീസിൽ സ്റ്റാഫ് ആവശ്യമുണ്ടെന്നു ഒരു കൂട്ടുകാരി വഴി ഞാനറിഞ്ഞത്. അവളുടെ അച്ഛന്റെയാണ് പ്രസ്. അങ്ങനെ എനിക്കവിടെ കോൺടെന്റ് റൈറ്റർ ആയിട്ടു ജോലി ശരിയായി. അവിടെന്നു രാവിലേം വൈകിട്ടും ട്രെയിൻ ഉള്ളതിനാൽ യാത്ര സുഖമായിരുന്നു. സ്റ്റേഷൻ വരെ സ്കൂട്ടറിൽ പോകും. അങ്ങനെ സ്ഥിരം പോയി പോയി കുറച്ചു പേരൊക്കെ കൂട്ടുകാരായി കിട്ടി. അതിൽ ഒരാൾ മാത്യു, പിന്നെ റാഫി.
മാത്യുവിനു എന്നെക്കാളും 3 വയസു കുറവാണ്. എങ്കിലും എന്നെ ചേച്ചി എന്നൊന്നും വിളിക്കണ്ട എന്ന് ഞാനവനോട് പറഞ്ഞിരുന്നു. എന്നാലും കാണാൻ കൊള്ളാവുന്ന ആമ്പിള്ളേർ ചേച്ചി എന്ന് വിളിക്കുമ്പോ ഒരു പ്രത്യേക ഹരമാണ് ഹിഹി. അവനെ കാണാൻ തമിഴ് സിനിമയിലെ വിക്രമിന്റെ മകന്റെ അതെ ഛായ ആണ് കേട്ടോ. അത് മാത്രമല്ല ചലപ്പോ കട്ട താടിയും മീശയും, ചിലപ്പോ ക്ളീൻ ഷേവ്, മറ്റു ചിലപ്പോ മീശ മാത്രം, അങ്ങനെ എല്ലാ ലുക്കും ചേരുന്ന ഒരു ടൈപ്പ് ചുള്ളൻ!. അവന്റെ വീട് ഉദയംപേരൂർ ആണ്. കോട്ടയത്തെ ബിസിനസ് ഡെവലപ്മെന്റ് സെന്ററിൽ ആയിരുന്നു അവനു ജോലി.
റാഫി പെട്ടന്ന് ദേഷ്യപെടുന്ന ടൈപ്പ് ആണ്, പരിചയപെട്ടധികം കഴിയും മുന്നേ തന്നെ എന്നോട് വല്ലാത്ത അധികാരം കാണിക്കലും മറ്റും ആണ്. അവൻ എന്നെക്കാളും 5 വയസ് ഇളയതാണ് എങ്കിലും എന്നെ അനു എന്ന് പോലും വിളിക്കില്ല; പകരം എടി പോടീ എന്നൊക്കെയേ വിളിക്കു. അതെനിക്ക് ആദ്യമൊക്കെ ഇഷ്ടക്കേടുണ്ടാക്കിയെങ്കിലും പിന്നീട് ശീലമായി തുടങ്ങി.