നിർഭാഗ്യവാൻ 2 [Suru]

Posted by

എന്നാൽ ഭർത്താവും അമ്മായമ്മയും ഉള്ളപ്പോൾ പോകേണ്ട എന്ന് തന്നെ അവൾ തീരുമാനിച്ചു. പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ അവൻ്റെ ഫോൺ വീണ്ടും അവൾക്ക് വന്നു. ഞാൻ ഇപ്പോൾ വരാം എൻ്റെ കൂട്ടുകാരി പുറത്തുവന്നിട്ടുണ്ട് എന്നവൾ അമ്മയോട് പറഞ്ഞ് എഴുന്നേറ്റു പോയി. സുധി ഇത് കാണുന്നുണ്ടായിരുന്നു.
അവൾ എവിടേക്കാ അമ്മേ പോയത്?
അവളുടെ കൂട്ടുകാരി പുറത്തുവന്നിട്ടുണ്ട് അവളെ കണ്ട് ഉടൻ വരാമെന്ന് പറഞ്ഞ് പോയി.
സുധിക്ക് സംശയമായി. കൂട്ടുകാരി ഇങ്ങോട്ട് വരേണ്ടതിന് പകരം ഒരിക്കലും പുറത്തേക്ക് വിളിക്കില്ല. അമ്മെ ഞാൻ ഒരു ചായ കുടിച്ച് ഇപ്പോൾ വരാം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണം. അവനും പുറത്തു പോയി.
രേഖ നേരെ പാർക്കിങ്ങിലേക്ക് ചെന്നു. ഗ്രൌണ്ട് ഫ്ലോറിലാണ് പാർക്കിങ്. നിറയെ കാറുകൾ അവിടെ ഉണ്ടായിരുന്നു. പ്രദീപിൻ്റെ ഇന്നോവ അവൾ കണ്ടു. അവൾ വേഗം അതിനടുത്തെത്തി. അവൾക്കാകെ ഒരു വല്ലായ്ക തോന്നി. കാരണം പൊന്നോമന മോൻ ഓപ്പറേഷൻ കഴിഞ്ഞ് ഓർമ്മ പോലും ഇല്ലാതെ കിടക്കുമ്പോൾ താൻ തൻ്റെ ജാരനെ കാണുവാൻ വന്നത് വലിയൊരു തെറ്റായെന്നവൾക്ക് തോന്നി. ഒന്നു കണ്ട് ഉടൻ തിരിച്ചു പോകാമെന്നവൾ കരുതി. അകത്തേക്ക് കേറ്, പുറത്തു നിന്നാൽ ആരെങ്കിലും കാണും അവൻ പറഞ്ഞപ്പോൾ അവൾ അകത്തു കേറി സീറ്റിലിരുന്നു. അവൻ വേഗം ഡോറടച്ചു. എന്തായി കുട്ടിക്ക് അവൻ ചോദിച്ചു. പെട്ടന്നവളുടെ കണ്ണ് നിറഞ്ഞു. ഓപ്പറേഷൻ കഴിഞ്ഞു പുറത്ത് കടത്തിയിട്ടില്ല. അവൾ സങ്കടത്തോടെ പറഞ്ഞു. അപ്പോളവൻ എന്തിനാ കരയുന്നെ എല്ലാം ഭേദമാകുമെന്ന് പറഞ്ഞു അവളുടെ ഇരു കണ്ണുകളിൽ നിന്നും ഒഴുകിയ കണ്ണീർ തുടച്ചു കളഞ്ഞു. പിന്നെയവൻ അവളുടെ രണ്ടു കവിളുകളും തഴുകി തഴുകി അവളുടെ ചുണ്ടിൽ ചുംബിച്ചു. വേണ്ടടാ ഞാൻ പോട്ടെ അവർ അന്വേഷിക്കും എന്നു പറഞ്ഞ് ഇറങ്ങാൻ തുടങ്ങി. രണ്ടു മിനിട്ട് ഇരിക്കെൻ്റെ പൊന്നെ എത്ര ദിവസമായി ഇതുപോലെ അടുത്തിരുന്നിട്ട് എന്ന് പറഞ്ഞവൻ അവളെ ചുറ്റി പിടിച്ച് അവളുടെ നനുത്ത ചുണ്ടിൽ ഉമ്മ വെച്ചു. അന്ന് നീ എന്റെ വീട്ടിൽ വന്നു പോയതിനു ശേഷം എന്റെ ഫോൺ കാണാതായി. അയ്യോ, ഞാനെടുത്തില്ല അവൾ പെട്ടന്ന് പറഞ്ഞു. ഇല്ലടി നീ പോയതിനു ശേഷവും ഞാൻ അതിൽ സംസാരിച്ചിരുന്നതാണ് പിന്നെയാണ് കാണാതായത്. എങ്ങനെ പോയെന്ന് ഒരു പിടിയുമില്ല. പുതിയ ഫോൺ വാങ്ങി ഗൂഗിളിൽ സെയ്‌വ് ചെയ്തിരുന്ന കോണ്ടാക്റ്റ് എടുത്താണ് നിന്നെ വിളിച്ചത്. അവൻ പറഞ്ഞു. സംസാരത്തിനിടയിൽ അവന്റെ ഒരു കൈ അവളെ ചുറ്റിപ്പിടിച്ച് മറ്റേ കൈ കൊണ്ട് അവളുടെ കവിളിലും കഴുത്തിലും ചുണ്ടിലും തഴുകിക്കൊണ്ടിരുന്നു. (തുടരും)

Leave a Reply

Your email address will not be published. Required fields are marked *