നിർഭാഗ്യവാൻ 2 [Suru]

Posted by

രേഖയുടെ നെഞ്ചിൽ ഒരു തീകുണ്ഠം എരിയുന്നുണ്ടായിരുന്നു. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്ന പോലെ അവൾക്ക് തോന്നി. അടുത്ത കാലം വരെ ചക്കരേ എന്നു വിളിച്ചിരുന്ന തന്നെ മാഡം എന്ന് വിളിക്കുമ്പോൾ തൻ്റെ നെഞ്ച് വെട്ടി പിളരുന്ന പോലെ അവൾക്ക് തോന്നി. ഹോസ്പിറ്റലിൽ പോയി ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോളാണ് ഏട്ടന് ഈ മാറ്റം വന്നു തുടങ്ങിയതെന്നവൾ ഓർത്തു. എന്തായിരിക്കും കാരണം? അവൾ തല പുകഞ്ഞാലോചിച്ചു. ഒരു ഉത്തരം കണ്ടെത്താനവൾക്ക് കഴിഞ്ഞില്ല. പ്രദീപുമായുള്ള തൻ്റെ ബന്ധത്തെപ്പറ്റി സുധിയേട്ടൻ ഒന്നും അറിഞ്ഞിട്ടില്ലെന്ന് തന്നെ അവൾ വിശ്വസിച്ചു. ദിവസങ്ങൾ കൊഴിഞ്ഞു പോയ്ക്കൊണ്ടിരുന്നു. പല തവണ പ്രദീപ് വിളിച്ചെങ്കിലും അവൾക്കിഷ്ടമുണ്ടായിട്ടും ഓരോ ഒഴിവു കഴിവുകൾ പറഞ്ഞ് അതവൾ ഒഴിവാക്കി. എന്തോ പറയാൻ പറ്റാത്ത ഒരു ഭയം അവളുടെ മനസ്സിൽ കുടിയേറിയിരുന്നു. അതവനോടും അവൾ പറഞ്ഞിരുന്നു. എങ്കിലും പ്രദീപിനെ കാണാതിരിക്കാൻ അവൾക്ക് പറ്റുമായിരുന്നില്ല അത്രക്കവനെ ഇഷ്ടമായിരുന്നവൾക്ക്. അവൻ തരുന്ന സ്വർഗീയ സുഖം അവൾക്ക് ഉപേക്ഷിക്കാൻ മനസ്സു വന്നില്ല. കൂടെ കിടക്കാൻ പോയില്ലെങ്കിലും വഴിയിലും ബാങ്കിലും വെച്ചവൾ അവനുമായി സംസാരിച്ചുകൊണ്ടിരുന്നു. അവൻ്റെ ചതിയെപ്പറ്റി അവൾക്കറിയില്ലല്ലോ.
സുധിയും രേഖയും ആവശ്യത്തിനു മാത്രമായി സംസാരം. കട്ടിലിൻ്റെ രണ്ടറ്റത്തുമായി അവർ കിടന്നുറങ്ങി. ഒരു ദിവസം ഓഫീസിലിരിക്കുമ്പോൾ അവൾക്ക് സുധിയുടെ അമ്മയുടെ ഫോൺ വന്നു. കണ്ണന് സുഖമില്ലാതെ ഹോസ്പിറ്റലിലാണ് ഉടൻ സർജറി വേണമെന്ന് അവർ കരഞ്ഞവളോട് പറഞ്ഞു. വേഗം അവൾ ഹോസ്പ്പിറ്റലിലെത്തി. അപ്പോളേക്കും കുട്ടിയെ തിയേറ്ററിൽ കേറ്റിയിരുന്നു. സുധിയും അവിടെ ഉണ്ടായിരുന്നു. എന്താ സുധിയേട്ടാ മോനു പറ്റിയത്? അവൾ കരഞ്ഞുകൊണ്ട് സുധിയോട് ചോദിച്ചു. എന്താണെന്ന് ഡോക്ടർ പറഞ്ഞിട്ടില്ല, ഇതും പറഞ്ഞയാൾ അവളുടെ അടുത്തു നിന്നും മാറി പോയി. രേഖ അമ്മയുടെ അടുത്ത് പോയി ഇരുന്നു. ഇടക്കിടെ അവൾക്ക് ഫോൺ വരുന്നതും അവൾ കുട്ടിയുടെ വിശേഷം പറയുന്നതും സുധി അവൾ മനസ്സിലാകാത്ത വിധം ശ്രദ്ധിച്ചു കൊണ്ടിരുന്നു. പ്രദീപും അവളെ വിളിച്ചു വിശേഷം ആരാഞ്ഞു. ബാങ്കിൽ നിന്നാണ് കുട്ടിക്ക് അസുഖമാണെന്ന വിവരം അവൻ അറിഞ്ഞത്.
മൂന്നു പേരും കുട്ടിക്ക് ഒന്നും വരുത്തല്ലെ എന്ന് ഈശ്വരനോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ ഡോകടർ പുറത്തുവന്നു. ഓപ്പറേഷൻ കഴിഞ്ഞു പക്ഷെ 12 മണിക്കൂർ ക്രിട്ടിക്കൽ സ്റ്റേജാണ് അതു കഴിഞ്ഞേ അപകടനില തരണം ചെയ്തോ എന്ന് പറയാൻ പറ്റൂ എന്ന് പറഞ്ഞു. അവർ മൂന്നു പേരും അവിടെ തന്നെ വിഷമത്തോടെ ഇരുന്നു. ഇതിനിടയിൽ ഇടക്കിടെ പ്രദീപ് അവളെ വിളിച്ച് വിശേഷം അറിയുന്നുണ്ടായിരുന്നു. മൂന്നു പേരും ഭക്ഷണം പോലും കഴിക്കാതെ അവിടെ ഇരുന്നു. മൂന്നു മണി കഴിഞ്ഞപ്പോൾ രേഖക്ക് പ്രദീപിൻ്റെ ഫോൺ വന്നു. ഞാൻ ഹോസ്പിറ്റലിൻ്റെ കാർ പാർക്കിങ്ങിൽ ഉണ്ട് ഒന്നു വന്നാൽ നേരിൽ സംസാരിച്ച് ഉടൻ തിരിച്ചു പോകാം എന്നു പറഞ്ഞ്. മോൻ്റെ ഈ അവസ്ഥയിൽ എങ്ങിനെ പോകുമെന്നവൾ ചിന്തിച്ചു. അവനെ കാണാൻ അവൾക്കും ആശയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *