നിന്നും കണ്ണുനീർ മേശയിലേക്ക് വീഴുന്നത് ഞാൻ കണ്ടു. കുറച്ചു ചോറുണ്ട് ഞാൻ സിറ്റൗട്ടിലേക്ക് തന്നെ വീണ്ടും പോയി.
ഉച്ചക്ക് എവിടെ പോയെന്ന് സുധി ചോദിച്ചതോടെ രേഖക്ക് പകുതി ആശ്വാസമായി. തൻ്റെ അവിഹിതത്തെപ്പറ്റി ഏട്ടനൊന്നും അറിഞ്ഞിട്ടില്ല. നുണ പറഞ്ഞ് എവിടേക്കോ പോയതിനാലാണ് ഏട്ടൻ ഇത്ര വിഷമിച്ചും ദേഷ്യപ്പെട്ടും ഇരിക്കുന്നതെന്ന് അവൾക്കുറപ്പായി. ഇതുവരെ ഉണ്ടായ പേടി കുറെയൊക്കെ അവളിൽ നിന്നും മാറി. എവിടേക്കാണ് പോയതെന്ന് പറയാൻ തക്കതായ ഒരു നുണയെപ്പറ്റി അവൾ ആലോചിച്ചു. കുറച്ചു കഴിഞ്ഞവൾ സുധിയുടെ അടുത്ത് ചെന്നു. അവൾ അടുത്ത് വന്നതവൻ കണ്ടെങ്കിലും അറിയാത്ത മട്ടിൽ അവനിരുന്നു.
ഏട്ടാ, ഏട്ടന് സുഖമില്ലെന്ന് പറഞ്ഞ്, ഏട്ടനോട് പറയാതെ ഞാൻ ലീവെടുത്തതിന് എന്നോട് ക്ഷമിക്കണം. ഉച്ചക്കാണ് ശോഭന അത്യാവശ്യമായി അവളുടെ കൂടെ ചെല്ലാൻ പറഞ്ഞ് വിളിച്ചത്. വേറെന്ത് പറഞ്ഞാലും മാനേജർ ലീവ് തരില്ല അത് കൊണ്ടാണ് അങ്ങിനെ പറഞ്ഞത്.
എങ്ങോട്ടു പോകാനാണവൾ വിളിച്ചത് ?
അവളുടെ കൂട്ടുകാരി ഗൾഫിൽ നിന്നും വന്നു, അവളെ ഒന്നു കാണണമെന്ന് പറഞ്ഞ് വിളിച്ചു. അന്നു തന്നെ കൂട്ടുകാരി തിരിച്ചു പോകുമെന്നതിനാൽ എൻ്റെ സ്കൂട്ടറിൽ പോകാൻ വേണ്ടിയാണ് എന്നെയും വിളിച്ചത്.
എന്നിട്ടവളെ കണ്ടോ ? എപ്പോളാണ് തിരിച്ചു പോന്നത് ?
അവളുടെ വീട്ടിൽ ചെന്ന് അവളെ കണ്ട് സംസാരിച്ച് അഞ്ചരക്ക് തിരിച്ചു പോന്നു.
എപ്പോളാണ് ഓഫീസിൽ നിന്നും പോയത്?
3 മണിക്ക്
ഇവിടെ അടുത്താണോ ?
അല്ല, അഞ്ചാറു കിലോമീറ്റർ ദൂരമുണ്ട്.
സുധിയേട്ടൻ കുത്തികുത്തി ചോദിക്കുമ്പോൾ അവൾക്ക് ചെറിയൊരു പേടി കേറി തുടങ്ങി.
പ്രകാശിൻ്റെ ഭാര്യ ശോഭനയല്ലാതെ മാഡത്തിന് ശോഭനയെന്ന പേരിൽ വേറെ കൂട്ടുകാരിയുണ്ടോ?
ഇ…ൽ…ല്ല
നാലു മണിക്ക് പ്രകാശും ഭാര്യയും എൻ്റെ ഓഫീസിനടുത്ത കടയിൽ വന്നപ്പോൾ ഞാനവരെ കണ്ട് സംസാരിച്ചതാണല്ലോ? എന്തിനാണ് മാഡം നുണ പറഞ്ഞെന്നെ പറ്റിക്കുന്നത്?
സുധി പറഞ്ഞത് ശരിയായിരുന്നു. ഓഫീസിൽ നിന്നിറങ്ങുമ്പോൾ അവരെ കണ്ട് സംസാരിച്ചിരുന്നു. പിന്നീട് പോകുമ്പോളാണ് രേഖ പോകുന്നത് കണ്ടത്.
രേഖ ഇടിവെട്ടു കൊണ്ടവളെപ്പോലെ തരിച്ചിരുന്നു പോയി. കുറച്ചു നേരത്തേക്ക് എന്താണ് പറയേണ്ടതെന്നോ ചെയ്യേണ്ടതെന്നോ അറിയാതെ അവളവിടെ ഇരുന്ന് വിയർത്തൊഴുകി. പിന്നെ ഒന്നും മിണ്ടാതെ അവൾ എഴുന്നേറ്റു പോയി. കുറെ കഴിഞ്ഞ് സുധി അകത്തുചെന്നു. അവൾ കിടക്കയിൽ ഒരു വശത്തേക്ക് ചെരിഞ്ഞു കിടക്കുകയായിരുന്നു. കാൽ പെരുമാറ്റം കേട്ടവൾ തല പൊക്കി നോക്കി വീണ്ടും അതേപടി കിടന്നു. അവളുടെ കണ്ണുകൾ കരഞ്ഞു ചുവന്നിരുന്നു.