“എയ്….. ഒന്നുമില്ല….” അവൻ പറഞ്ഞു…
“എവിടെയാ നീ??…..”
“കോളേജിലാ….”
“ക്ലാസില്ലേ ??……” സീത ചോദിച്ചു…
“അത് പത്തു മണിക്കല്ലേ ??…..” ഹരി തിരികെ ചോദിച്ചു…. സ്വരത്തിൽ നല്ല കനം ….
“എന്താ ഒരു മൂഡ് ഓഫ് പോലെ??.. എന്താടാ കാര്യം?? പിണക്കമാ???… “ സീത വീണ്ടും ചോദിച്ചു…
“പിന്നല്ലാതെ??…” ഹരി പൊട്ടിത്തെറിച്ചു……
“എന്തിന്??……” സീതക്ക് ഒന്നും മനസ്സിലായില്ല…..
“ചേട്ടന്റെ കൂടെ ചേച്ചിക്കും കൂടെ വന്നാലെന്താ??….. ചേട്ടൻ പറഞ്ഞല്ലോ ചുമ്മാ ഏതോ മീറ്റിംഗ്ഗിന്റെ പേരും പറഞ്ഞ് ഒഴിഞ്ഞതാണെന്ന്?? കഷ്ടമുണ്ട് കേട്ടോ??……” ഹരി ദേഷ്യത്തിൽ പറഞ്ഞു…
“ആ… അതാണോ കാര്യം??.. ഞാൻ പേടിച്ചു പോയല്ലോ????…..” സീത ചിരിച്ചു…
“ചേച്ചിക്ക് ഇത് ചെറിയ കാര്യമാരിക്കും….. ഹും…..” അവൻ പിടി വിട്ടില്ല….
“സത്യായിട്ടും അന്നെനിക്കൊരു മീറ്റിംഗ് ഉണ്ടു കുട്ടാ…. അതുകൊണ്ടല്ലേ??…..” സീത പറഞ്ഞു….
“പിന്നേ!!!…… ചേച്ചി ചുമ്മാ പറയുവാ…. ഒഴിവാക്കാൻ പറ്റാത്ത എന്തു മീറ്റിംഗാ??…”
“ഒരു മേജർ ക്ലയന്റ് മീറ്റിംഗാ…. എനിക്ക് ഒരു തരത്തിലും ഒഴിവാക്കാൻ പറ്റില്ല… നീ ഞാൻ പറയുന്നതൊന്നു കേക്ക്……..” സീത പറഞ്ഞു…
“ഉം…. പറ….” ഹരിയൊന്ന് അടങ്ങി….
“രണ്ടു മാസം കൂടി നീയൊന്നു ക്ഷമിച്ചേ പറ്റൂ… മാക്സിമം ഒക്ടോബർ …. അതിനുള്ളിൽ ഞാൻ അങ്ങോട്ടു വന്നില്ലെങ്കിൽ നവംബറിൽ നീ ഇങ്ങോട്ട് വന്നോ… സമ്മതിച്ചോ??….” സീത ചോദിച്ചു…
“ഉം……” ഹരിക്ക് സമാധാനമായി….
കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടിയില്ല…. പിന്നെ സീത പതിയെ വിളിച്ചു…
“കുട്ടാ……”
“ഉം……” ഇത്തവണ സ്വരത്തിന് ഒരു മയമുണ്ടായിരുന്നു….
“രാവിലേ എന്താ കഴിച്ചെ?…”
“ദോശ….”
അപ്പോഴേക്കും സീതയുടെ ഫോൺ ശബ്ദിച്ചു…
“എന്നാ ഞാൻ പിന്നെ വിളിക്കാം ട്ടോ…. ഓഫീസിലാ…..”
“ശരി ചേച്ചീ…..”
“ഉമ്മ…..” സീത മൊബൈൽ കട്ട് ചെയ്തു….
ഉച്ചക്ക് ഹരിയേ വിളിക്കണം എന്ന് കരുതിയെങ്കിലും നടന്നില്ല.. ലഞ്ച് ബ്രേക്കിൽ ഏതാണ്ട് മുഴുവൻ സമയവും സിനി ഒപ്പമുണ്ടായിരുന്നു.. അവളുടെ മുമ്പിൽ വെച്ചു ഹരിയുടെ മെസേജ് പോലും നോക്കില്ല സീത… ചെറിയ ഭാവമാറ്റം പോലും സിനി കണ്ടുപിടിച്ചുകളയും… തിരികെ ക്യാബിനിൽ എത്തിയപ്പോഴേക്കും കുറേ വള്ളിക്കെട്ട് പണികൾ വന്നു കയറി..