ഒടുവിൽ തടിയൻ കനിഞ്ഞു.പാത്രം കഴുകാണും, മേശ തുടക്കാനും ഏല്പിച്ചു.രാവിലെ മുതൽ രാത്രി പത്തു വരെ.. ആകെ മൂന്നൂറ്.നടു ഒടിഞ്ഞു എന്നാലും മൂന്ന് നേരത്തെ ഫുഡ് അവിടുന്ന് കിട്ടി..ഉറക്കം ബസ്റ്റാൻഡിൽ.
പലപ്പോഴും ഉറക്കമില്ലാതെ കിടന്നു. ചെറിയമ്മ മുന്നിൽ വന്നു നിൽക്കും.ചിരിക്കും പിന്നെ അന്ന് കണ്ട കാഴ്ച മുന്നിലൂടെ മറയുമ്പോ. അറിയാതെ കരഞ്ഞു പോവും.
ഫോണിൽ കാൾ നിറഞ്ഞു.. ചെറിയമ്മ നിർത്താതെ വിളിച്ചു.. എടുത്തില്ല. ഓരോ ദിവസം കൂടും തോറും പ്രാന്ത് പിടിക്കുന്ന പോലെ തോന്നി അനു മാത്രമാണ് മനസ്സിൽ.. ആ തകർന്നുന്ന കാഴ്ചയും.. വയ്യാതായി.. ഒരാഴ്ചകൊണ്ട് മടുത്തു.. പണിയും, ജീവിതവും.
സഹിക്കാവയ്യാതെ. ഹോട്ടലിന്റെ ഒഴിഞ്ഞ മൂലയിൽ ചെന്നു കരഞ്ഞു. ആരോടെങ്കിലും എല്ലാം ഒന്ന് തുറന്നു പറയണം എന്നുണ്ട്.. ആരുണ്ട് എനിക്ക്!! ഒരു തെണ്ടിയും ഇല്ലാ.
രാത്രി ഉറക്കമില്ലാതെ നിക്കുമ്പോ. ഫോൺ വന്നു.. ആഫ്രിൻ… കോളേജിൽ ഉണ്ടായിരുന്ന ചെറിയ സൗഹൃദം.. കമ്പ്യൂട്ടർ സയൻസ് കാരൻ.. പ്രൊജെക്ടിനു വേണ്ടി അലഞ്ഞപ്പോ എന്റെ കയ്യിൽ നിന്നൊരു ഐഡിയ കൊടുത്തു. കോളേജിൽ നിന്നിറങ്ങി അത് പയറ്റണം എന്നുണ്ടായിരുന്നെകിലും നടന്നില്ല.. ഇപ്പോ അവന് ബാംഗ്ലൂരിൽ. പഴയതൊക്കെ ഒന്ന് പൊടി തട്ടിയെടുക്കാൻ പോരുന്നൊന്ന് ചോദ്യം. മടുത്തു ഇവിടെ.വരാമെന്ന് പറഞ്ഞു. ഒരു മാറ്റത്തിനു വേണ്ടി.പാവം തടിയൻ പോക്കെറ്റിൽ രണ്ടായിരം തിരുകി തന്നു .
ടിക്കറ്റ് എടുത്തു ബാഗ്ലൂരേക്ക് .വാട്സാപ്പിൽ ആഫ്രിൻ ഇടയ്ക്കിടെ മെസ്സേജ് അയച്ചു. പുതിയ പ്ലാനും ഇൻവെസ്റ്റ്മെന്‍റ് എല്ലാം പറഞ്ഞു. കുറേ കഴിഞ്ഞപ്പോ ഒരു തോന്നൽ. എന്റെ കാര്യങ്ങൾ ഒന്ന് സൂചിപ്പിക്കണ മെന്ന്. പറഞ്ഞു.വീട്ടിൽ നിന്നും വിട്ടു നിൽക്കാണെന്ന് ചുരുക്കി അറിയിച്ചു.അവന് ഓൺലൈനിൽ ഇല്ല. ബസ്സിന്റെ മൂലയിൽ ഇരുന്ന് ഉറങ്ങി.
വണ്ടിയുടെ ബെഹളത്തിനിടയിൽ നിന്ന് എങ്ങനെക്കൊയോ തലപൊക്കി. ബസ്സ് നിരങ്ങി കൊണ്ട് നീങ്ങുകയാണ്.ഹോണടിച്ചു ചെവിപൊളിക്കുന്ന ബാക്കി വണ്ടികൾ ചുറ്റും.ബ്ലോക്കാണ്. തല പൊളിയുന്ന പോലെ തോന്നി ചെന്നിയിൽ അമർത്തി തിരുമ്മി.
ഫോൺ എടുത്തു.ആഫ്രിന്റെ കാൾ ഒന്നും കണ്ടില്ല.വാട്സാപ്പിലെ അവസാനം അയച്ച മെസ്സേജ് നോക്കി.റീഡ് ചെയ്തിട്ടുണ്ട്. റിപ്ലൈയില്ല.എത്തിയാൽ വിളിക്കണം എന്ന് പറഞ്ഞതാണ്.
മനസ്സിൽ ചെറിയ പേടിയുമുണ്ട്. ഒറ്റക്ക് ഒന്നും വരാത്തതാണ്. ആരേയും അറിയാതെ ഈ വല്ല്യ നഗരത്തിലെന്ത് ചെയ്യാനാണ്.ബസ്സ് നിർത്തി ആളുകൾ ഇറങ്ങി.. കൂടെ ഞാനും. കയ്യിൽ ആകെയുള്ളത് ഒരു ബാഗാണ്. അതിൽ രണ്ടു ഷർട്ട് ഒരു ജീൻസും, രണ്ടു ഷണ്ടിയും മാത്രം.. പേഴ്സിൽ കാർഡ് ഉണ്ട് , ഒരു രണ്ടായിരവും.