മിഴി 6 [രാമന്‍]

Posted by

ഇറങ്ങി നടന്നു.. എങ്ങോട്ട് പോവും അറിയില്ല.ഉള്ളിലും പുറത്തും ഇരുട്ടാണ് . നല്ലത്. കരയുന്നത് ആരും കാണില്ലല്ലോ.

അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല.  അല്ലേലും ഞാൻ എന്ത് ചെയ്തു.. അവളെ കരയിച്ചതിന് എന്നെ പുറത്താക്കോ??ഇതൊക്കെ എത്ര കാലം നടന്നു.അതും ചെറിയമ്മയുടെ കളിയാവും.എന്നെ പുറത്താക്കാൻ തക്ക കാരണമവൾ നിരത്തിക്കാനും. എപ്പോഴേലും.മകനേക്കാൾ സ്നേഹം അവളോടല്ലെ.. ഞാൻ വെറും ശവം. ചാവാനാണ് തോന്നുന്നത് എവിടെ പോവും.ഉള്ളിലുള്ള വേദന അങ്ങനെ എങ്കിലും നിക്കുമല്ലോ. മുന്നിൽ ഒന്നും തെളിയുന്നില്ല. ഈ ഇരുട്ടുള്ള ഇടവഴിയിലൂടെ എവിടെ വരെ നടക്കും.

പോക്കറ്റിലെ ഫോൺ മൂളി. കണ്ണുതുടച്ചു കൂർപ്പിച്ചു നോക്കി. ചെറിയമ്മ. കയ്യിലെ ഞെരമ്പ് മുറുകി. ഉയർത്തി നിലത്തെറിയാൻ ആഞ്ഞു.. അവളുടെ അമ്മൂമ്മയുടെ ഫോൺ.കാൾ കട്ട്‌ ആയി.. പിന്നെ തോന്നി വേണ്ടെന്ന്.വിശന്നാൽ കൊടുക്കാൻ എന്തേലും വേണം.ഫോൺ വിറ്റാൽ എന്തേലും കിട്ടും.എന്നാലും ആ പേര് കാണുമ്പോ കലി വരുന്നുണ്ട്.

നടന്നു മടുത്തു. വീടൊന്നുമില്ലാത്ത കുറേ മരങ്ങളുള്ള ഇരുണ്ടയന്തരീക്ഷം. എവിടെയെങ്കിലും ഒന്ന് ഇരിക്കണം. നിലത്തിരുന്നു.പിന്നെ കിടന്നു… ഫോൺ വീണ്ടും വന്നു.. ഇത്തവണ സ്വിച്ച് ഓഫ്‌ ചെയ്തു പോക്കറ്റിലിട്ടു.

ദേഷ്യവും വാശിയുമാണ് ഉള്ളിൽ നിറയുന്നത്.ചെറിയമ്മയുടെ മുഖം നിറയുമ്പോൾ കലി കേറുന്നു… എന്നാൽ അവളുണ്ടായിരുന്ന നിമിഷങ്ങൾ ഓരോന്നും ഓർക്കുമ്പോ നെഞ്ചിൽ തീ കോരി ഇടുന്ന പോലെ.

അമ്മ…. ആ കണ്ണ് നിറഞ്ഞത്. മകനില്ലാന്നു പറഞ്ഞത്. ഓർമ്മിക്കാൻ ഇഷ്ടമില്ലാത്ത നശിച്ച ദിവസം..

ഒറ്റക്ക് ആവുന്നതാ നല്ലത് ആരുടേയും ശല്യം ഇല്ലല്ലോ. ഓടണം എങ്ങോട്ടേലും.. കുറച്ച് ദൂരെ എങ്കിലും. അവൾ പോയാലും എനിക്ക് പുല്ലാണെന്ന് കാണിച്ചു കൊടുക്കണം. മനസ്സിൽ എന്തോ വന്നു നിറയുന്നുണ്ട്.ഇത്തിരി നേരം ഉറങ്ങി. ചെറിയ കാറ്റ്.. ഓടിയെത്തിയ തിരയിളക്കം- മഴ. കണ്ണ് തുറന്നു ,ഇരുട്ട്.ഫോൺ ഓൺ ചെയ്തു ഫ്ലാഷ് ലൈറ്റിൽ നടന്നു.

റോട്ടിൽ വണ്ടികൾ എല്ലാം കുറവ്. വന്ന ഒരു ബൈക്കിന്റെ പിറകിൽ കേറി. ഏതോ ഒരുത്തൻ.ചെന്ന് നിന്നത് ഏതോ ഗോഡൗണിൽ. ഇവിടെ വരെയുള്ളു എന്ന് പറഞ്ഞപ്പോ. തിരിഞ്ഞു പുറത്തേക്ക് പോന്നു .വേറെ വണ്ടി കിട്ടണം. സിറ്റിയിൽ എത്തിയാൽ ഏതേലും ബസ് കേറാം. കയ്യിൽ കാർഡ് ഉണ്ട് മാക്സിമം ഒരു ഇരുപതിനായിരം കാണും. എങ്ങോട്ടേലും പോവാം ഇത്തിരി സ്വസ്ഥത കിട്ടുന്ന ഒരിടത്.

Leave a Reply

Your email address will not be published. Required fields are marked *