“അമ്മേ…അത്..” ആ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോ എന്തോരു വിങ്ങൽ.ചെറിയമ്മയെ ആണ് അമ്മ നോക്കുന്നത്.എന്നെ നോക്കുന്നു കൂടി ഇല്ല..
‘”പറഞ്ഞിരുന്നു ഞാൻ.. ഞങ്ങളുടെ മുന്നിൽ വെച്ചു.. നാടകം കളിക്കരുതെന്ന്. ഞങ്ങളെ ബോധിപ്പിക്കാൻ നിങ്ങൾ തമ്മിൽ സ്നേഹം കാണിക്കരുത് എന്ന്. എത്ര കാലം വേദനിപ്പിച്ചെട അവളെ.. മതിയായില്ലേ നിനക്ക് “” വന്നു വന്നു എന്റെ തോളിൽ ആയി എല്ലാം. അവളുടെ കരച്ചിലിനെ ഇവിടെ വിലയുള്ളു.
“നിങ്ങൾ ശെരിക്കും എന്റെ തള്ള തന്നെ ആണോ…?” പിടിവിട്ടു പോയി. ഇത്രേം തകർന്ന എന്നേക്കാൾ.. അവളുടെ കാര്യങ്ങൾക്ക് മാത്രമാണ് ഇവരെല്ലാ കാലവും നിന്നിട്ടുള്ളത്.. ആ വാക്കുകൾ കേട്ടപ്പോ ദേഷ്യം വന്നു പോയി. അമ്മയുടെ കൈ വന്നു. ആദ്യമായിട്ട് എന്റെ കവിളിൽ. ഒന്നല്ല.. രണ്ടല്ല മൂന്ന് വട്ടം.. നിന്ന് വാങ്ങി.വേദന ഇല്ലായിരുന്നു ഒരു തരം മരവിപ്പ്
“ചോദിക്കണം ഡാ നിന്നെ ഇത്രേ ആക്കിയ ഞങ്ങളോട് തന്നെ ചോദിക്കണം,ഇത്ര കാലം നിന്നെ ഞാൻ തല്ലിയിട്ടില്ല… ഇനീം വയ്യ!! ഞങ്ങൾക്ക് അല്ലെങ്കിലും ഇവൾക്ക് വേണ്ടി എങ്കിലും..ഇവളുടെ കണ്ണ് നിറയുമ്പോൾ തകരുന്നത് എന്റെ ചങ്ക് കൂടെയാ “” അമ്മ കരഞ്ഞു ആ കൈകൾ എന്റെ കോള്ളറിൽ പിടിച്ചു വലിച്ചു. മിണ്ടാൻ വയ്യായിരുന്നു. ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു തരം മന്തത.
“ഇറങ്ങിക്കോ നിന്നെ എനിക്ക് ഇനി കാണണം എന്നില്ല…. എന്റെ മുന്നിൽ വന്നു പോവരുത്. എനിക്ക് ഇങ്ങനെ ഒരു മോനില്ല ന്ന് കരുതിക്കോളാം…” വാക്കുകളെല്ലാം എവിടെയൊക്കെ വന്നു കൊണ്ടെന്ന് എനിക്കറിയില്ല.. പിടിച്ചു വലിച്ചു അമ്മ പുറത്തേക്ക് തള്ളിയത് ഓർമ ഉണ്ട്.
കൂടെ” ഇവൾ മതിയെനിക്ക്” എന്ന് പറഞ്ഞതും, ചെറിയമ്മ ഓടി വന്നു അമ്മയെ പിടിച്ചു കരഞ്ഞതും.
അവൾ അവിടെയും വിജയിച്ചു.. എന്നെ ആരുമില്ലാത്തവനാക്കി!! വാതിൽ മുന്നിൽ അടഞ്ഞു.ചെറിയമ്മ ഉള്ളിൽ നിന്ന് ഒച്ചയിടുന്നത് കേട്ടു.. കരയുന്നതും. എന്നെകേൾപ്പിക്കാനാവും എന്റെ കൂടെ നിൽക്കുന്ന പോലെ തോന്നിപ്പിക്കാൻ .
ഒന്നെനിക്ക് മനസ്സിലായി എല്ലാം കഴിഞ്ഞു. ആരും എനിക്കില്ലന്ന്. അച്ഛന് വന്നാലും ഇതേ പറയു. അനുനെ ആണല്ലോ കാര്യം.ശെരിക്കും ഞാൻ അവരുടെ മകൻ തന്നെ ആണോ.. ആയിരിക്കില്ല!!. ഇല്ലേൽ ഇങ്ങനെ ഇറക്കി വിടോ?