“എത്ര വിളിച്ചു പോത്തേ… ഫോൺ എടുത്തൂടെ നിനക്ക്??” ഉള്ളിലേക്ക് കേറി വന്നു എന്റെ മുന്നിൽ അവളുണ്ട്..
ചോദ്യങ്ങൾക്ക് ഒന്നും മറുപടി എനിക്കില്ലായിരുന്നു..
“ഡാ കൊരങ്ങാ ന്താടാ മിണ്ടാത്തെ.. ഓ ഞാൻ ദേഷ്യപ്പെട്ടതിനുള്ള പിണക്കമാണോ??.. ഇന്ന് നല്ല വർക്ക് ണ്ടായിരുന്നു ഡാ… അതാ ഞാൻ “… കുനിഞ്ഞു തല താഴ്ത്തി ഇരിക്കുന്ന എന്റെ താടിയിൽ പിടിച്ചു അവൾ തല പൊക്കിക്കാൻ ഒരു ശ്രമം നടത്തി. എനിക്ക് കലി കേറി. അവളുടെ ഒരു വർക്ക്.പല്ലു കടിച്ചു ഞാൻ തല പെട്ടന്ന് പൊക്കി… അവളുടെ മുഖത്തേക്ക് നോക്കി. അവൾ ഞെട്ടി.
“അഭീ ന്താ പറ്റിയെ നിനക്ക്…??” പിന്നോട്ട് ഇത്തിരി മാറിപ്പോയ അവൾ വീണ്ടും ആ കൈ കൊണ്ട് എന്റെ മുഖം തലോടാൻ വന്നു.
“വേണ്ട…” ഒച്ചയിട്ട് ഞാൻ ആ കൈ പിടിച്ചു മാറ്റി.
“അഭീ ഡാ…” പതർച്ചയോടെ അവൾ എന്നെ വീണ്ടും നോക്കി..
ഒന്ന് മാത്രം എനിക്കറിഞ്ഞാൽ മതി.. അവൾ ഇത് സമ്മതിക്കുമോ ഇല്ലയോ എന്ന്…
” ആരാ അപ്പു??”ഉള്ളിൽ നിറയുന്ന വേദനയോടെ ഞാൻ ചോദിച്ചു.. അവൾ ഞെട്ടി .കണ്ണ് കൂർപ്പിച്ചു. എന്നെ പേടിയോടെ നോക്കി. പിന്നെ അതു മറച്ചു..
“എനിക്കറിയില്ല… ആരാ? ” നോക്കാതെയുള്ള അവളുടെ മാറ്റം. ആ കവിൾ വിറക്കുന്നത് കാണാം.
“ചെറിയമ്മ മാളിൽ പോയിരുന്നോ ഇന്ന്…” ഞാൻ വീണ്ടും എടുത്തിട്ടു..
“ഞാൻ ഹോസ്പിറ്റലിൽ…” അവൾ തുടങ്ങിയപ്പോഴേക്ക് ഞാൻ നിർത്താൻ ആംഗ്യം കാട്ടി..മതിയായിരുന്നു തുറന്നു പറയാൻ പോലും ശ്രമിക്കാത്ത അവളോടുള്ള വിശ്വാസം എല്ലാം പോയിരിക്കുന്നു. ചത്തു… ഇന്നത്തോടെ ഞാൻ ചത്തു..
“ന്നെ കോമാളി ആക്കണോ അനൂ??.. സമ്മാനം തരൂന്ന് ചെറിയമ്മ അന്ന് പറഞ്ഞപ്പോ ഇത്രേ കരുതീല്ല… കൊന്നൂടായിരുന്നോ ന്നെ.. പിന്നെ ഒന്നും ഓർമ കാണില്ലല്ലോ…”
നിറഞ്ഞ കണ്ണും. വേദനിക്കുന്ന ഹൃദയവും കാണിക്കാതെ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.കള്ളകണ്ണീർ അവളുടെ മുഖത്തേക്ക് ഒഴുകി..
“അഭീ ഞാൻ…” ന്യായീകരണത്തിനു വാ തുറന്നപ്പോഴേക്ക്.. എനിക്ക് കലി കേറി..
“മിണ്ടരുത്.!!! എനിക്കൊന്നും കേൾക്കണം എന്നില്ല.ഹോസ്പിറ്റൽ മുതൽ ഞാൻ നിന്റെ പിന്നിലുണ്ടായിരുന്നു.. അവസാനം പാർക്കിങ്ങിന്റെ ആ ഇരുണ്ട മൂല വരെ.വേശ്യയേക്കാൾ തരം താഴും എന്ന് കരുതീല്ല ” കൈ ചൂണ്ടി ഞാൻ ആ മുഖം നോക്കി പറഞ്ഞു.. കണ്ണുനിറക്കാൻ അല്ലാതെ അവൾക്കെന്ത് അറിയാം..