“അഭീ… നിന്നോട് പറയണം എന്ന് കരുതിയതാ പക്ഷെ നീയെങ്ങനെ അതെടുക്കും എന്ന് അറിയാതെ… എല്ലാം പറയാൻ ഇരുന്നതാ അപ്പോഴാ…. ഹലോ.. അഭീ… നീ കേൾക്കുന്നുണ്ടോ..”
“ഹാ ചെറിയമ്മേ ഞാൻ കേൾക്കുന്നുണ്ട്..പിന്നെയനൂ. നീയിപ്പോ എവിടെയാ?… നിന്നെ കാണാതെ പറ്റുന്നില്ല… എവിടേക്കോ നീ പോയീല്ലായിരുന്നോ കാറിൽ കേറി.. ഞാനെത്ര ”
“”അഭീ…” മുഴുവൻ പറയുന്നതിന് മുന്നേ അവൾ തടഞ്ഞു..
“ഹ്മ്മ്…”
“നീയെന്തൊക്കെ ആണ് പറയുന്നേ അഭീ… നീ കുടിച്ചിട്ടുണ്ടോ..” അയ്യോ!! കണ്ണ് തള്ളി… അമ്മ അറിഞ്ഞാൽ..പെട്ടു എന്റെ ചന്തിയുടെ തോലെടുക്കും..
“ഏയ്യ് ഇല്ലാ..” ഞാൻ ശബ്‌ദം നേരെ ആക്കി.കൂടുതൽ അവളോട് സംസാരിക്കേണ്ട ഇനി ഇവൾ കണ്ടു പിടിച്ചാലോ?…
“പറ്റുന്നില്ലടാ… എത്ര ദിവസം ആയി.. നിന്നോട് ഒന്നും മറച്ചു വെക്കേണ്ടിയിരുന്നില്ല,” എത്ര ദിവസമായെന്ന് ചോദിക്കണമെന്നുണ്ട്. പക്ഷെ കുടിച്ചത് അവൾ എന്റെ മുറിഞ്ഞ ശബ്‌ദം വെച്ചു കണ്ടു പിടിച്ചാലോ..
“അവൾ ആയിരുന്നെടാ എനിക്ക് കൂട്ട് ബാഗ്ലൂരിൽ….”
“ആര് ചെറിയമ്മേ…” വേണ്ടന്ന് വെച്ചിട്ടും വായിൽ നിന്ന് അറിയാതെ വീണു.. ഓഹ് വാ തുറക്കല്ലേഡാ മണ്ട.. ഞാൻ എന്റെ തലക്ക് തല്ലി.
അടുത്ത് നിന്ന് ചിരി.. ഐറ..
.” ശ്………” ഞാൻ ചുണ്ടിൽ വിരൽ വെച്ചു അവളോട് മിണ്ടരുതെന്ന് കാട്ടി…
“അവള്‍ അപ്പു..അപർണ ” ചെറിയമ്മ അപ്പുറത്ത് നിന്ന് പറഞ്ഞു… എവിടെയോ കേട്ടപോലെ ഉണ്ടല്ലോ?..ചോദിച്ചാലോ .മിണ്ടണ്ട.. കേട്ടിരുക്കുന്നതാ ബുദ്ധി..ചിലപ്പോ അമ്മ അടുത്ത് കാണും..
” നിന്നെ എനിക്ക് കിട്ടില്ലെന്ന് തോന്നിയപ്പോ ആണ് അവൾ വന്നത്..എന്തോ ഇഷ്ടം തോന്നിപ്പോയി. കുറച്ചു കാലം മാത്രം..പിന്നെ ഇതൊന്നും നടക്കില്ലെന്നു പറഞ്ഞു.. അവൾ ഒരുത്തന്റെ കൂടെപ്പോയി . അന്ന് അവൾ വിളിച്ചു. കാണണം എന്നൊക്കെ പറഞ്ഞു..” ശബ്‌ദം നിന്നു.. അപ്പുറത് നിന്ന് ചെറിയമ്മ കരയാണ്.
“അനൂ…” ഞാൻ നീട്ടി വിളിച്ചു… ഇതൊന്ന് നിർത്തിക്കൂടെ അവൾക്ക്.. എന്റെ കണ്ണ് നിറഞ്ഞപോലെ തോന്നി..
“ഹ്മ്മ്..” അവളുടെ മൂളൽ..
“അവൾ പഴയ എന്റെ ഫോട്ടോ കാട്ടി ഭീഷണി പെടുത്തി.അഭീ…. കാണാൻ വന്നില്ലേൽ അവളുടെ ഹസ്സിനെ കാണിക്കും എന്നൊക്കെ പറഞ്ഞു.നിന്നെ കൂടെ കാണിക്കും എന്ന് പറഞ്ഞപ്പോ… ടെൻഷൻ ആയിരുന്നു.എന്താ ഞാന്‍ ചെയ്യണ്ടെ എന്നൊന്നു അറീല്ലായിരുന്നു. അതാ ഞാൻ നിന്നോട് കള്ളം പറഞ്ഞെ. ഇതൊക്കെ അറിഞ്ഞാൽ നീയെന്നെ വേറെ കണ്ണോടെ കണ്ടാലോ എന്ന് കരുതി.. നിന്നോട് പറഞ്ഞാൽ മതിയായിരുന്നു.. ഇതൊന്നും നടക്കില്ലായിരുന്നു…” ശബ്‌ദം വീണ്ടും മുറിഞ്ഞു.. അവൾ നല്ലപോലെ ചുമച്ചു.. എനിക്കെന്തോ ഒന്നും അങ്ങട്ട് മനസ്സിലാവാണില്ലാ.എന്തൊക്കെയാണ് ഇവള്‍ പറയുന്നത്? ഇത്ര കുടിക്കണ്ടായിരുന്നു.. കണ്ടെതെല്ലാം വലിച്ചു കേറ്റി. ഐറ എന്റെ മുഖത്തേക്ക് നോക്കി ന്താന്ന് ചോദിച്ചു.. ഞാൻ കണ്ണടച്ചു ഒന്നുല്ലന്ന് കാട്ടി…