വീണ്ടും ജസ്റ്റിൻ ഗിറ്റാർ വായിച്ചു. ആ ശബ്‌ദം മാത്രം..
“അതൊന്ന് എടുത്തു കൂടെ..?? കുറേ നേരം ആയല്ലോ ..”
“എന്ത്??..” അവളുടെ ചോദ്യത്തിനൊപ്പം.. ഞാൻ എന്റെ ചോദ്യവും ചോദിച്ചു.. എന്തെടുക്കാനാണ്?…
അവളെന്‍റെ പാന്‍റിന്റെ കീശയിലേക്ക് കൈ തിരുകി.. ഇവളെന്താ കാട്ടുന്നെ..
“ഡീ വിടടീ….” ഞാൻ കണ്ണുരുട്ടാൻ നോക്കി.. അവൾക്ക് എന്ത് മാറ്റം..കൈ വലിച്ചപ്പോ എന്റെ ഫോൺ… അവൾ കാൾ എടുത്തു എനിക്ക് നീട്ടിയപ്പോ..കൈക്ക് ഒരു ബലക്കുറവ്.. പൊന്തുന്നില്ല… ഐറ മുഖം ചുളിച്ചു.. പിന്നെ അടുത്തേക്ക് ഇരുന്നു എന്റെ ചെവിയിൽ ഫോൺ വെച്ചു തന്നു…
“ഹലോ…….” നേരത്ത പതിഞ്ഞ ശബ്‌ദം.. ഇതിപ്പോ ആരാ??
“ഹലോ….??” വീണ്ടും ശബ്‌ദം… ഞാൻ തലചെരിച്ചു ഐറയെ നോക്കി.. ഇതാരാണെന്ന് പിരികം പൊക്കി ചോദിച്ചു.. എന്റെ ഫോൺ തന്നെ ആണോ ഇവൾ എടുത്തത്. അറിയാത്തയാരൊക്കെയോ സംസാരിക്കുന്നു.
“ഹലൊന്ന് പറയെടാ..പൊട്ടാ ” ഐറ പതിയെ പല്ലു കടിച്ചു പറഞ്ഞു.
ഓഹ്ഹ് ദേഷ്യം…
“ഹലോ… ” ഞാൻ പതിയെ സ്വകാര്യമായി വിളിച്ചു… അനക്കമില്ല അപ്പുറത് നിന്ന്.. ഞാൻ വീണ്ടും ഐറയെ നോക്കി പറഞ്ഞു “ഒന്നും കേൾക്കുന്നില്ല ”
അവൾ തിരിച്ചു സ്വന്തം ചെവിയിൽ വെച്ചുനോക്കി.. പിന്നെ തലക്ക് കൈ കൊടുത്തു… എന്റെ ചെവിയിലേക്ക് നീട്ടി…
“ഹലോ… “ഇപ്പൊ അപ്പുറത് നിന്ന് ശബ്‌ദം വന്നു പക്ഷെ കരയാണ്…ഇതിപ്പോ എന്താ??
“ഹലോ…” ഞാൻ തിരിച്ചും വിളിച്ചു..
“അഭീ……” നേർത്ത ശബ്‌ദം ഉള്ളിലേക്ക് കേറി.. ഏഹ്ഹ് ചെറിയമ്മ അല്ലെ അത്.. ന്തിനാ കരയണേ?
“അനൂ….” ഞാൻ പതിയെ വിളിച്ചു.. “ന്താ പറ്റിയെ…”
മിണ്ടാട്ടമില്ല.അനു തന്നെ അല്ലെ??.സംശയം തോന്നി…ഇത്തവണ ഐറയെ നോക്കാൻ നിന്നില്ല ഇനി നോക്കിയാൽ അവൾ എന്തേലും കനപ്പിച്ചു പറഞ്ഞാലോ..
എന്നാൽ അപ്പുറത്ത് ആരാ.ചെറിയമ്മ അല്ല??
“ഹലോ അഭീ പ്ലീസ് ഞാൻ പറയുന്നത് ഒന്ന് നീ കേൾക്കോ…..?? പ്ലീസ് അഭി… പ്ലീസ്..” അവൾ അപ്പുറത് നിന്ന് ഉള്ള് തുറന്ന് കരയാണോ?? അല്ലേൽ എന്നെ പറ്റിക്കാണോ നെഞ്ചിൽ എന്തോരു വിങ്ങൽ..
“ചെറിയമ്മേ ന്തിനാ ഇങ്ങനെ കരയിണെ… നേരത്തെ പ്രശ്നം ഒന്നും ണ്ടായിരുന്നില്ലാലോ? എന്താ അനു നീ പറ…” ഞാൻ ചെവിയിൽ നിന്ന് ഊർന്നു പോവുന്ന ഫോൺ നേരെയാക്കാൻ ഐറയോട് പറഞ്ഞു.അവൾക്ക് ക്ഷമ നശിച്ചെന്ന് തോന്നി അക്ഷമയോടെ എന്നോട് ചേർന്നു ഇരുന്നു ഫോൺ ചെവിയിൽ അടുപ്പിച്ചു അവളുടെ മുറിച്ച ആ ചെറിയ മുടിയെന്‍റെ കഴുത്തിലുഞ്ഞു നിന്നു.ആ തല എന്‍റെ തോളില്‍ വെച്ചോ അവള്‍??.വെച്ചു.