അവനെ ഇനിയും തല്ലാൻ തോന്നുന്നുണ്ട്. നിലത്തു തല അമർത്തി പിടിച്ചവന്‍റെ കവിളിൽ ,ചെവിയും കൂട്ടി അങ്ങനെ ആഞ്ഞു കുത്തണം. വായിൽ നിന്നു നൂല് പോലെ ചോര ഒലിക്കണവരെ.. ഇന്ന് ഇനി വയ്യ ഒരു അവസരം കിട്ടിയാൽ നോക്കാമായിരുന്നു. ഇനിയിപ്പോ ഹീർ തല്ലിയാലേ കാര്യമുള്ളു.. ഇവൾ പഴം വിഴുങ്ങിയ പോലെ നിൽക്കല്ലാതെ എന്ത് ചെയ്യുന്നു.
“കള്ള കരച്ചിൽ കരയാതെ തല്ലെടീ അവനെ….” വേണ്ടാന്ന് വിചാരിച്ചത് ആണ്… എന്നെകൊണ്ട് ഒച്ചയെടുപ്പിച്ചു. ഒന്നങ്ങു കൊടുത്താൽ എന്താ?? രണ്ടെന്നും കിട്ടിയത് അല്ല?? .
അജിൻ ബാക്കിൽ എന്തെടെ ഇതെന്ന് പറഞ്ഞു ഫോൺ ചെവിയിൽ വെച്ചു പുറത്തേക്ക് പോയി. ഹീർ തയ്യാറായപോലെ തോന്നി..മുഖം ഒന്ന് വലിഞ്ഞു.. എന്റെ ഇടതു വശത്തു ഇരിക്കുന്ന അവന്റെ നേർക്ക് കുനിഞ്ഞു… എനിക്ക് ചിരി വന്നു.അവന്റെ മുഖം പൊളിയല്ലോ.. അതോർത്തു.
എന്നാൽ അടി പൊട്ടി.. ആരോ കടിച്ച കൊതുകിനെ കൊന്ന പോലെ..അടിക്കുമ്പോ സ്വന്തം കൈ വേദനിക്കേം ചെയ്യരുത് കൊതുക്കണേൽ ചാവേം വേണം. അവന്റെ മുഖത്തു ആ കൈ കൊണ്ടൊന്നു അവനോട് ചോദിക്കേണ്ട അവസ്ഥ.അത്രക്ക് മെല്ലെ ഒരടി ..
ജസ്റ്റിനും കാർത്തിക്കും..വാ പൊത്തി ചിരിച്ചു.. അർജുൻ റൂം കുലിക്കി വാ വിട്ട് ചിരിച്ചു പുറത്തേക്ക് ഓടി. ഞാൻ അവളെ കലിപ്പിച്ചു നോക്കി.. മനസ്സിലായി കാണും… ഇപ്രാവിശ്യം അവളുടെ കൈ നല്ലപോലെ ഉയർന്നു.. വീശിവെന്നു ഒറ്റ അടി.. സൈഡിൽ ഇരിക്കുന്ന തെണ്ടി തല മാറ്റി.. ഒരു നിമിഷം കൊണ്ട് എല്ലാം നടന്നു.. അടി പൊട്ടി എന്റെ മോന്തക്ക്.
“അടിപൊളി… വാ പോവാം…” ജസ്റ്റിൻ കൂകി വിളിച്ചു… പറഞ്ഞു.. പൊള്ളിയ കവിൾ ഉഴിഞ്ഞു കൊണ്ട്.. ഞാൻ ഹീറിനെ നോക്കി… പേടിച്ചു പോയി പെണ്ണ്.. വാ പൊത്തി നിക്കണ കണ്ടപ്പോ ഇപ്പൊ കരയും എന്ന് തോന്നി.. വേണ്ടായിരുന്നു.വെറുതെ കുറേ മാസ് ഇട്ടു..
അടി കിട്ടിയ നാറികൾ നോക്കാതെ പതുങ്ങി ചിരിക്കണത് കണ്ടു..
നാണം കെട്ടു.
“സബാഷ്… പോവല്ലേ?? ” കിട്ടേണ്ടത് വേണ്ട സ്ഥലത്ത് നിന്ന് തന്നെ കിട്ടിയപ്പോ നല്ല സന്തോഷം.. അവളെ നോക്കി ഒന്ന് ചിരിച്ചു ചോദിച്ചപ്പോഴേക്ക് തന്നെ ആ കണ്ണ് നിറഞ്ഞു ഒഴുകി…ഇങ്ങനെ ഒരു പാവം പെണ്ണ്.