അഞ്ചു മിനിറ്റ്.. മലന്നു കിടക്കുന്ന എന്റെ മുകളിൽ സ്വന്തം കവിള്‍ തടവി കൊണ്ട് അജിൻ.
“എഴുന്നേക്കെടാ തെണ്ടി…” അവന് കാറി… എനിക്ക് ചിരി വന്നു എന്തായിപ്പോ ഇവിടെ കാട്ടിയത്.അജിന്റെ കൈയും പിടിച്ചു എഴുന്നേറ്റു… കാർത്തിക് കസേരയിൽ ചാരി ഇരിക്കുന്നുണ്ട്. നിലത്തു തടിയൻ വാ പൊളിച്ചു ശ്വാസം എടുക്കുന്നു… ജസ്റ്റിൻ തൊലി പോയ. മുട്ടിൻകൈ തടവി.. ഹീറിനെ തല്ലിയവൻ താഴെ കിട്ടിയ കുപ്പിയിലെ വെള്ളം വായിൽ കമഴ്ത്തി തുപ്പിയെന്നെ നോക്കി.ബാക്കി രണ്ടെണ്ണം വയ്യാതെ മൂലയിൽ.. ഹീറിനെ തല്ലിയവന്‍റെ അടുത്ത് ചെന്നു കുപ്പി വാങ്ങി തൊണ്ടയിലേക്ക് കമിഴ്ത്തി. അവന് സഹകരിച്ചു..
വാതിൽക്കലേക്ക് ഓടിവന്നു കണ്ണുനിറച്ചു നോക്കുന്ന ഹീറിനെ ഞാൻ കൈകാട്ടി വിളിച്ചു. അവൾ മെല്ലെ മെല്ലെ അകത്തേക്ക് വന്നു തലതാഴ്ത്തി നിന്നു. ഇനിയും ഇവല്‍ക്ക് പേടിയോ?? അജിൻ ഇനി എന്താടാ എന്ന രീതിയിൽ എന്നെ നോക്കി.കാർത്തിക്ക് ചെറുതായി ഒന്ന് ചിരിച്ചു.. ജസ്റ്റിൻ മെല്ലെ കൈ അടിച്ചു..പ്രോത്സാഹിപ്പിച്ചു.
ഞാൻ കൈ നീട്ടി ഹീറിനോട് അടുത്തേക്ക് വരാൻ ആംഗ്യം കാട്ടി. അവൾ കണ്ണിൽ നോക്കിയതല്ലാതെ അടുത്തില്ല. ഉള്ളക്കൈയ്യിൽ നീറ്റൽ കൂടി… മുഖത്തു തൊലി പൊളിഞ്ഞ വേദന. അപ്പോഴാ അവളുടെ നോട്ടം..
“ഇങ്ങട്ട് വാടീ….” ഞാൻ മുരണ്ടു. എന്റെ ഇടതു വശത്തുള്ള. ഹീറിനെ തല്ലിയവൻ. എന്താണ് ചെയ്യാൻ പോവുന്നത് എന്ന രീതിയിൽ നോക്കി.എന്റെ ഭാവം കണ്ട് ഹീർ പേടിച്ചു അടുത്തു വന്നു..
“കിട്ടിയത് അങ്ങ് കൊടുത്തേക്ക്… എന്തായാലും ഇവിടെ വരെ വന്നില്ലേ…?? ” ഇവളെ കൊണ്ടുവന്നതിനു ഒരു പരിഹാരം എങ്കിലും ആവട്ടെ.. അല്ലേൽ ഇപ്പൊ വരണ്ട ആവശ്യം എന്തായിരുന്നു.. രണ്ടു തല്ല് കിട്ടി… ആശ്വാസപ്പിച്ചാൽ പോരെ. എന്‍റെയാരായിവൾ.ഏതോ പെണ്ണിനുവേണ്ടി തല്ലാൻ വന്നു വാങ്ങി കൂട്ടി ഞാന്‍.. എന്തോ പ്രാന്ത് ഉള്ളിൽ കേറീട്ടുണ്ട്. എനിക്ക് തന്നെ തോന്നി.
എന്നാലും കുറേ കാലത്തിനു ശേഷം ശരീരം ഒന്ന് ഇളകി.. പച്ചയിറച്ചിയിൽ നോവ് പൊന്തി.. ഇതും ഒരു സുഖമാണ്. തല്ലാനും വേണ്ടേ ഒരു കാരണം..
ഹീർ മുഖത്തർക്ക് നോക്കി സ്വപ്നം കണ്ടു നിന്നു.. ഒച്ചയിടാൻ വയ്യനിക്ക്. വെറുതെ നിന്ന് കരയാണ് പെണ്ണ്.ഒച്ചയിട്ടാൽ അപ്പൊ അങ്ങു ഞെട്ടുന്നതും കാണാം.. ചെറിയ പെണ്ണല്ലെ.