രണ്ടാമത് ഒന്നുകൂടെ ഞാൻ കൈ പിറകിലേക്ക് എടുത്ത് കവിൾ നോക്കി ആഞ്ഞു.ഷിർട്ടിന്റെ കോളറിൽ പിടി വീണു.. പിറകിൽ നിന്ന് ഒരുത്തന്‍ വലിച്ചു. കൈ അവന്റെ മുഖത്തു കൊള്ളാതെ പോയി.
നിലത്തേക്ക് ഞാൻ മറഞ്ഞു.ചവിട്ടാന്‍ നോക്കിയ നാറിയുടെ നേരെ തിരിഞ്ഞു അവന്റെ കാലിൽ പിടിച്ചു വലിച്ചു.സൈഡിലെ അലമാരയുടെ മുകളിലേക്ക് അവന് ചെരിഞ്ഞു.മുകളിൽ നിന്ന് എവിടെ നിന്നോ ഒരു ഗ്ലാസ് നിലത്തേക്ക് വീണു പൊട്ടി ചിതറി.കണ്ണട വെച്ച തറ്റിയന്‍ എഴുന്നേല്‍ക്കാന്‍ ആഞ്ഞപ്പോ, ഞാൻ കൈ കുത്തി എഴുന്നേറ്റു… ഉള്ളൻകൈ തൊലി കീറി ഗ്ലാസ് ചില്ലിന്റെ ഒരു കഷ്ണം ആഴ്ന്നു.. “ഹാ……..” അറിയാതെ വായിൽ നിന്ന് വന്നു പോയി.ഉള്ളൻകൈയ്യിൽ ചോര. തറച്ച ചില്ല് എങ്ങനെയോ വലിച്ചൂരി…എറിഞ്ഞു.
മുട്ടിങ്കാലിൽ നിന്നു. ശ്വാസം വലിച്ചെടുത്തു ചുറ്റും നോക്കി .ആദ്യം അടി കിട്ടി ബാലൻസ് പോയവൻ തടിയന്‍ തുറിച്ചു നോക്കി. കസേര എടുത്ത് എറിഞ്ഞു കാലിൽ കൊണ്ടവൻ..മുട്ടുഴിഞ്ഞു കലിപ്പോടെ നോക്കി. ഹീറിനെ തല്ലിയവൻ ചുണ്ടിലെ ചോര ഒപ്പി.. എന്നെ പിടിച്ചു വലിച്ചവൻ തൊട്ടു സൈഡിൽ.എനിക്ക് കലിപ്പടങ്ങിയില്ല. അവന് കൊണ്ടത് പോരാ.. ഒന്നുകൂടെ കൊടുത്തില്ലെങ്കിൽ…??
മുന്നോട്ട് ആഞ്ഞു. സൈഡിലുള്ളവൻ കൈ നീട്ടി പിടിക്കുന്നതിന് മുന്നേ..അവളെ തള്ളിയവന്റെ കവിളിൽ ഒന്ന് കൂടെ തല്ലി.അവന്‍ മുഖം പൊത്തി. സൈഡിൽ നിന്നും മൂന്നെണ്ണം കൂടെ കൈ പിടിച്ചു ഒറ്റ വലി .ഞാൻ സൈഡിലെ ചുമരിലേക്ക് തെറിച്ചു.
കണ്ണട വെച്ച തടിയൻ വയറ്റിൽ കുത്തി.. “ഹാ….” വായയിൽ കൂടെ മൂളൽ വന്നു … കണ്ണ് തള്ളി പോയി..ശ്വാസം ഒന്ന് നിന്ന പോലെ… പിടഞ്ഞു… കാലുപൊക്കി അവന്റെ നെഞ്ചിൽ ചവിട്ടി.. അവന്‍ കുലുങ്ങിയില്ല. പിടിച്ചു വെച്ച രണ്ടെണ്ണത്തിന്റെ കയ്യിൽ നിന്നും കുതറി… മോന്തക്ക് ഒരടി കിട്ടി.. തൊലി പൊള്ളി പോയി.പല്ല് കടിച്ചു സഹിച്ചു.തടിയൻ ഒന്ന് കൂടെ ചവിട്ടി നാബിക്ക്… ചുമരിലേക്ക് അടിച്ചു ഞാൻ വീണു.. അനങ്ങാൻ വയ്യ തരിച്ചു പോയി.
നാലെണ്ണം കൂടെ എന്നെ സൂക്ഷിച്ചു നോക്കി.. ഒന്ന് അനങ്ങി കിട്ടിയാൽ ഒന്ന് കൂടെ തല്ലാൻ ആവും.. കൊടുക്കണം ആ തടിയനു. കിതപ്പ് ഒന്ന് അടങ്ങട്ടെ.. നെഞ്ചും വയറും കൊളത്തിപിടിക്കുന്നു… ശ്വാസം വലിച്ചു വിട്ടുകൊണ്ട് ഞാൻ വയറിൽ അമർത്തിഅലറി.. പെട്ടന്ന് വാതിലിൽ ചവിട്ട്.. രണ്ടു ചവിട്ട് കൊണ്ട് വാതിൽ തുറന്നു പോന്നു. അജിൻ, അർജുൻ, ജസ്റ്റിൻ, കാർത്തിക്… ഓടി കേറി… പിന്നെ രണ്ടു ആർക്കൽ കേട്ടു.. മോന്ത പൊളിയുന്ന ശബ്‌ദം. ഞാൻ നിലത്തു നീണ്ടു കിടന്നു… മരത്തിന്റെ കസേര.. എറിഞ്ഞത് ആർക്കും കൊള്ളാതെ.. ചുമരിൽ തട്ടി നിലത്തു വീണു പൊട്ടി…