ഷെറിനെയും വിഷ്ണുവിനെയും മാളിൽ വെച്ചു കാണുന്നതിന് മുന്നേ അവൾ എന്തോ എന്നോട് പറഞ്ഞിരുന്നു.. ഇത്രകാലം അവളെ വിഷമിപ്പിച്ചതിന് ഒരു സമ്മാനം തരുന്നുണ്ട് എന്ന്. അപ്പോ അവൾ അറിഞ്ഞു കൊണ്ടാണ് ഇത്രകാലം ഈ നാടകം കളിച്ചത്.സമ്മാനം ഇന്ന് കിട്ടി. ഏറ്റവും നല്ല സമ്മാനം.. കഴിഞ്ഞയാഴച്ച എനിക്കവൾ മുന്നറിയിപ്പ് തന്നില്ലേ? എന്റെ സ്‌നേഹം കാണുമ്പോൾ പേടി ആവുന്നുണ്ടെന്നും, ഒട്ടിയത് പറിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ട് ആണെന്നും. അവൾക്കറിയാം എന്നെ ഇത് അത്രക്ക് തകർക്കുമെന്ന്. അങ്ങനെ തന്നെ ചെയ്തു.അല്ലേലും ചേച്ചിയുടെ മകനെയൊക്കെ ആരേലും സ്നേഹിക്കോ?. വീണ്ടും ഞാൻ പഴയ അവസ്ഥയിലേക്ക് വന്നു.. വിഷ്ണുവിന്റെ ഭാഷയിൽ.. വിരഹഗാനവും കേട്ട് ഏതോ മൂലയിൽ കേറി ചുരുണ്ടു മോങ്ങുന്നുണ്ടാവും എന്ന് പറഞ്ഞത് എത്ര ശെരിയാണ്.
എല്ലാം ഒരു സ്വപ്നം ആയിരുന്നെങ്കിൽ എന്ന് തോന്നി പോവുന്നു.എല്ലാം ഒന്ന് മറന്നു പോയിരുന്നേൽ.
അവൾ വരും അഭീ എന്ന് വിളിച്ചു കെട്ടിപ്പിടിക്കും ,ഉമ്മ വെക്കും, പൊട്ടനായ ഞാൻ നടന്നതെല്ലാം മറക്കാൻ നോക്കും, ഒന്നും അറിയാത്ത പോലെ അഭിനയിക്കും.അവൾ വീണ്ടും അവസരം കിട്ടിയാൽ ഇതുപോലെ പോകും.ചിലപ്പോ എന്റെ മുന്നിൽ വെച്ചും കാണിക്കും. സഹിക്കാൻ പറ്റുമോ എനിക്ക്??. എന്നെ തകർക്കുക എന്നാവുമല്ലോ അവളുടെ ഉദ്ദേശം. പെണ്ണെല്ലാം ഒന്ന് തന്നെ.. ഷെറിനും. അനുപമയും എല്ലാം ഒന്ന് തന്നെ, ഇനിയും വരും പലപേരുകളിൽ. ചെയ്യുന്നതെല്ലാം ഒന്ന് തന്നെ. നാശങ്ങൾ. കണ്ണുതുടച്ചു ബെഡിൽ കടിച്ചു ഞാൻ ശബ്‌ദം വരാതെ കരഞ്ഞു. എത്ര നേരമെന്നറീല്ല.. കണ്ണടഞ്ഞു പോയി.
വാതിലിൽ മുട്ട്…. അരിച്ചെത്തിയ പിറുപിറുക്കുന്ന ശബ്‌ദം…
“അഭീ……” ശബ്‌ദം വന്നു കാതിൽ തറഞ്ഞു. ചെറിയമ്മ.എന്ത് ചെയ്യണം ഞാൻ. തുറക്കാതെ നിക്കണോ. ഒന്നുമറിയാത്തവനെ പോലെ അഭിനയിക്കണോ…
“അഭീ ഡാ…. ഒന്ന് തുറക്ക് നീ ഉറങ്ങിയോ…??.” ശബ്ദത്തിലെ ആ സന്തോഷം. പെട്ടന്ന് എവിടുന്നോ ധൈര്യം വന്നു. കൂടെ ദേഷ്യവും.. നേരത്തെ അത്ര ദേഷ്യത്തോടെ സംസാരിച്ച അവൾക്ക്,ഒരുത്തന്റെ കൂടെ കറങ്ങിയപ്പോ ഇത്ര സന്തോഷം വന്നു ല്ലെ…
ചാടി എഴുന്നേറ്റു.. അവളുടെ തീരുമാനം ഇന്ന് അറിയണം.. ഇനിയും ഒരു കോമാളി ആവാൻ വയ്യ. ഇല്ലേൽ ഞാൻ ഒരു ആണാവാതെ ആവണം. വാതിൽ തുറന്നു..ഇത്തിരി ദേഷ്യം കാട്ടി കൈ രണ്ടും കെട്ടിയുള്ള അവളുടെ നോട്ടം.. അഭിനയം!! എന്തെല്ലാമോ പറയാനുണ്ട്.. ആ മോന്ത നോക്കി പൊട്ടിക്കാനും വിചാരിച്ചിരുന്നു. എന്തോ തടസ്സം..ഞാൻ തല താഴ്ത്തി തിരിഞ്ഞു ബെഡിൽ വന്നിരുന്നു.