“ഇവനാണോ…” ഞാൻ ഹീറിനോട് ചോദിച്ചു.അവള്‍ ആണെന്ന് തലയാട്ടി. ഒച്ചക്കേട്ട് ഉള്ളിലുല്ലവന്‍ തലപൊക്കി. ഞങ്ങളെ രണ്ടു പേരെയും നോക്കിയൊന്ന് വിരണ്ടു. കാൽ താഴെ ഇറക്കി. കസേരയിൽ നിന്ന് എഴുന്നേൽക്കാൻ നോക്കി. പെട്ടന്ന് സൈഡിലെ റൂമിൽ നിന്ന് ഒരുത്തൻ ആടിനെ പോലെ തല നീട്ടി സംശയത്തോടെ ഞങ്ങളെ നോക്കി.. പിന്നെ മുന്നിൽ ഇരിക്കുന്നവനെയും..
“ഗയ്‌സ്…” അവന് വിളിച്ചു കൊണ്ട് ഉള്ളിലേക്ക് വലിഞ്ഞു.. ഹീറിനെ തല്ലിയവൻ എഴുന്നേറ്റു.
എനിക്ക് ചുറ്റുപാടിനെ കുറിച്ച് വ്യക്തത ഉണ്ടായിരുന്നു.. ഞങ്ങൾ നിൽക്കുന്നതും കുറച്ചു മുന്നിലായി.. മരത്തിന്റെ ഒരു ചെയറുണ്ട്.. അതിന്റെ മുന്നിൽ ഒരു ഡസ്ക് അത് കഴിഞ്ഞാണ. തല്ലിയവൻ നിൽക്കുന്നത്. അവന്റെ ഇടതു വശത്താണ് റൂമിൽ നിന്ന് തല നീട്ടിയവൻ..
പെട്ടന്ന് റൂമിൽ നിന്ന് മൂന്നു പേര് ഇറങ്ങി വന്നു..
മൂഞ്ചി… പെട്ടു. പുറത്തെ വണ്ടി കണ്ടപ്പോ എറിയാൽ രണ്ടു പേരെ ഉണ്ടാവൂവെന്ന് കരുതിയതാണ്.. നാലാളുണ്ടെന്ന് അറിഞ്ഞില്ല. എല്ലാരേയും അടിച്ചിടാൻ എനിക്ക് പ്രേത്യേക കഴിവൊന്നുമില്ല. പെട്ടന്ന് ഹീറിന്റെ കൈ പിടിച്ചു.ഇറങ്ങി ഓടുന്നത് ചാവുന്നതിന് തുല്യമാണ്. ഒരടി എങ്കിലും ഇവളെ തല്ലിയ നായിന്റെ മോന് കൊടുക്കണം.. മനസ്സിൽ അതായിരുന്നു.. ഹീറിനെ വേഗം പുറത്താക്കി ഞാൻ വാതിൽ പൂട്ടി. ഞാൻ കാരണം അവൾക്ക് ഒന്നും വരരുത്..
“ഓഹ്..” മുന്നിലുള്ളവന്മാർ ഒരുമിച്ചു പറഞ്ഞു ചിരിച്ചു.. ഹീറോയിസം കാട്ടുകയാണെന് കരുതി കാണും..
“പ്ലീസ് ലിസെൻ ബ്രോ..” കണ്ണട വെച്ച ഒരു തടിയൻ… അവന്റെ അനുനയന ശ്രേമം…അടുത്തേക്ക് വന്നു മുന്നിലെത്തിയതും..ഉള്ളശക്തിയെല്ലാം എടുത്തു മുഷ്ടി ചുരുട്ടി അടുത്തതൊന്നും പറയാൻ വാ തുറക്കുന്നതിനു മുന്നേ കൊടുത്തു അവന്റെ കവിളിൽ.കണ്ണു വിടര്‍ന്നവന്‍റെ ബാലൻസ് പോയി. സൈഡിലെ ചുവരിലേക്ക് ചാരി അവന് നിലത്തേക്ക് ഇരുന്നു.
ബാക്കി മൂന്ന് പേര് മുന്നോട്ട് ചാടി. ഓടി മുന്നിലെ കസേര അടുത്തു ഞാൻ സൈഡിലെ ഒരുത്തന്റെ മേത്തേക്ക് എറിഞ്ഞു.അവന്‍ മാറാന്‍ നോക്കിയെങ്കിലും അതവന്‍റെ കാലില്‍ വീണു .മുന്നിലെ ഡെസ്കിലേക്ക് ചാടി കേറി ഞാന്‍ താഴെ നിൽക്കുന്ന ഹീറിനെ തല്ലിയവന്റെ മേത്തേക്ക് ചാടി. അവന് നിലത്തേക്ക് വീണു തല നിലത്ത് അടിച്ചു.പിടക്കുന്ന അവന്റെ വയറിന്റെ മുകളിൽ കേറി ഇരുന്ന് മുഷ്ടി ചുരുട്ടി കൊടുത്തു.. കവിളിൽ ആദ്യത്തെ ഒന്ന്.”ഹാ… ” അവന്റെ ചുണ്ട് പൊട്ടി കാറി.