“അജിനെ വെറുതെ വിടരുത് ടാ…” ഞാൻ തറപ്പിച്ചു പറഞ്ഞു. അവന് എന്തെന്നറിയാതെ നിൽക്കാണ്..
“ആര്??… ഹീർ ന്താ സംഭവം…”
“ടാ… നാലഞ്ചവന്മാർ വന്നു.. ഇവളെ തല്ലി. നീയാ മുഖം നോക്ക്…എന്തും അങ്ങ് ചെയ്യാം എന്നാണോ??? ” ചാടി ഞാൻ ബൈക്കിൽ കേറി…
“ടാ അഭി… നീ ഇങ്ങനെ ചാടി ഒന്നും ചെയ്യല്ലേ.. ഇത് നാട്ടിലെ പോലെ അല്ല!!”
” നിനക്ക് പേടി ആണേൽ നിന്നോ. ആ നായിക്കൾക്ക് ഒന്നെങ്കിലും കൊടുക്കാതെ, ഒന്നുല്ലേള്ളും തിന്നാൻ കൊടുത്തരുന്നില്ലേടാ ഇവൾ ” ഞാൻ അജിനോട് ഒച്ചയിട്ടു.. അവന് തലക്ക് കൈ കൊടുത്തു.
“ഹീർ നിനക്ക് അവരെവിടെയാണെന്നറിയോ..?? ” ദേഷ്യം പിടിച്ചാണ് ഞാൻ ചോദിച്ചത്… അവൾക്ക് പെട്ടന്ന് മനസിലായില്ല അല്ലേൽ ഒന്നും വേണ്ട എന്ന് കരുതി അവൾ പറയാത്തതോ?? മെല്ലെ ഒന്ന് തലയാട്ടിയപ്പോ ഞാന്‍ വണ്ടി സ്റ്റാർട്ട് ചെയ്തു.. അജിനെ ഞാൻ ഒന്ന് കലിപ്പിച്ചു നോക്കി.. പേടി തൊണ്ടൻ.ഹീറിന്‍റെ കൈയ്യിൽ പിടിച്ചു വലിച്ചു
“കേറ്…” വണ്ടി ഇരപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
അവൾ മടിച്ചു അജിനെ നോക്കി..
“കേറടീ…..” ഒച്ചയിട്ടപ്പോഴേക്ക് അവൾ ചാടി കേറി..
“അഭി ഞാൻ ഒന്ന് പറയുന്ന കേൾക്ക്…?” അജിൻ കയ്യിൽ പിടിച്ചു… ഞാൻ നോക്കിയില്ല വണ്ടി എടുത്തു..
“ടാ ടാ….” അവന് വിളിച്ചു കൂവി…
ഹീർ പറഞ്ഞ വഴി കൂടെ വണ്ടി വിട്ടു.. കോളേജിന്റെ മുന്നിൽ. ഉള്ളിലേക്ക് കേറി.. സീനിയർ നായിക്കളുടെ പണി ആണെന്ന് പറഞ്ഞു.. കോളേജ് മൊത്തം നോക്കി ഒരു പിടിയുമില്ല. ഉച്ചക്ക് വിട്ടതാണ് കോളേജ്.
കണ്ടു കിട്ടാഞ്ഞപ്പോ അവൾ വേറെ ഒരു സ്ഥലം കൂടെ പറഞ്ഞു. ചെറിയ ഒരു ഏരിയ.. വൃത്തിയുള്ള സ്ഥലം… പുറത്ത് നിർത്തിയിട്ട.. ഒരു ആർ വൺ ഫൈവ്.. അത് അവന്റെ ആണെന്ന് ഹീർ പറഞ്ഞു.. നേരത്തെ കണ്ട.. മൂന്ന് വണ്ടിയൊന്നും അടുത്തെങ്ങുമില്ല. നല്ലത്. ഞനൊറ്റക്കാണെന്ന ബോധമുണ്ട്. തല്ലിയവനെ കിട്ടിയാൽ മതി. അവനിട്ടു കൊടുത്താൽ മതി വേറെ ഒന്നും വേണ്ട…
ഹീർ വീണ്ടും കരയാണ്.എന്റെ കൂടെ വരാൻ മടിച്ചു.. ആ കൈ പിടിച്ചു ധൈര്യം കൊടുത്തു. ന്നാലും പേടിയാ മുഖത്തുണ്ട്.കൂടെ വന്നു.താഴെ ചാരിയ ഡോർ തുറന്നു അകത്തു കേറി… സൈഡിൽ ഡെസ്കിൽ കാൽ കേറ്റിവെച്ചു ബുക്കിൽ തലപ്പൂഴ്ത്തി നിൽക്കുന്ന ഒരുത്തൻ മാത്രം.