“കണ്ടില്ലേ ഇതാണ് സാധനം…” അജിൻ മുഖം ചുളിച്ചു പറഞ്ഞു.
സൈഡിലെ ബെഡിലേക്ക് ഇരുന്നു.. അവന് പതിയെ കാര്യങ്ങൾ ഒക്കെ ചോദിച്ചു. എവിടെയും തൊടാതെ കാര്യം അവതരിപ്പിച്ചു.. വീട്ടിൽ നിന്ന് പുറത്ത് ആക്കിയെന്നും, തേപ്പ് കിട്ടിയെന്നും.ആരാണെന്നോ? എന്തിനാണെന്നോ അവന് ചോദിച്ചില്ല. തേപ്പ് ഷെറിന്റെ കയിൽ നിന്നാണെന്ന് അവന്‍ കരുതിക്കാണും.നല്ലത്… വിങ്ങൽ പുറത്തേക്ക് എറിയണ്ടല്ലോ..കീശയിൽ തിരുകിയ ചുരുട്ട് എടുത്ത് അവന് കത്തിച്ചു.മത്ത് കേറുന്നൊരു മണം.
രണ്ടു വലി വലിച്ചു അവന് എന്റെ നേരെ നീട്ടി.. അറിയില്ല ആദ്യമായിട്ടാണ് ആണ്. ചുണ്ടിൽ ചേർത്ത് ഉള്ളിലേക്ക് ആഞ്ഞു വലിച്ചു… തൊണ്ടയിലും മൂക്കിലൂടെയും തീ ഇറങ്ങി.. ചുമച്ചു. തല ഒന്ന് കുടഞ്ഞു.. സോഫയിൽ കിടന്ന ഐറ തലപൊക്കി എന്നെ നോക്കി.. അജിൻ ചിരിച്ചു.. എന്റെ കയ്യിൽ നിന്ന് വാങ്ങി അവന് വലിച്ചു. സുഖമുള്ളൊരു ലഹരി. മൂളുന്ന കാറ്റിൽ ലയിച്ചു ഞാൻ പറക്കുന്നപോലെ തോന്നി.. അജിൻ വീണ്ടും നീട്ടി.. ഇത്തവണ വാങ്ങിയില്ല ഒന്ന് വലിച്ചതെ മതിയായി.
കണ്ണ് മെല്ലെ അടച്ചു… വീട്ടിലെ എന്റെ റൂമിൽ കിടക്കുന്ന പോലെ തോന്നി, പുറത്തു നല്ല മഴ, ഇരുണ്ട അന്തരീക്ഷത്തിൽ.. തണുപ്പ് കുത്തി കുത്തി ഉള്ളിലേക്ക് അടിച്ചു കയറുന്നു.. ജനൽ പാതി തുറന്നതാണ്.. ജനൽ പടിയില് ആരോ ഇരിക്കുന്നുണ്ട്. ഞാൻ മുന്നോട്ടഞ്ഞു ആ തോളിൽ തൊട്ടു.. പുറത്തേക്ക് നോക്കി നിന്ന ആ തല തിരിഞ്ഞു… അനു.. ചെറിയ കുറുമ്പിൽ അവൾ എന്നെ നോക്കി..
“തണുക്കുന്നെടാ കൊരങ്ങാ??” ആ കൈ നീട്ടി അവൾ കൊഞ്ചി…
“അയ്യേ ഇത്ര വല്യ പെണ്ണായില്ലേ?? ഒന്നുല്ലേലും ന്റെ ചെറിയമ്മ അല്ലെ നീ പെണ്ണെ…”
“പോടാ… പൊട്ടാ….” അവൾ മുന്നോട്ട് കൊണ്ടുവന്ന എന്റെ മുഖം പിടിച്ചുന്തി പറഞ്ഞു ചിരിച്ചു..
“അഭീ…” ചെറിയമ്മ വീണ്ടും വിളിച്ചു..
“ഹ്മ്മ്..”
“അഭീ………” ശബ്‌ദം മാറി.. എന്റെ ചുണ്ടിലെ ചിരി പോയി. കണ്ണുതുറന്നു… മുന്നിൽ ഡ്രസ്സ് മാറി ഐറ..സ്വപ്നംആയിരുന്നോ??നാശം പിടിക്കാൻ നശിച്ചവളെ എന്തിന് കാണണം..ഐറ മുന്നിൽ നിന്ന് എന്നെ സൂക്ഷിച്ചു നോക്കി.
“കണ്ട സാധനം ഒന്നും വലിക്കാൻ നിക്കണ്ട ചെക്കാ…. ഇവന് പലതും തരും..” അവള്‍ കല്പ്പിച്ചു… ബാത്‌റൂമിൽ നിന്ന് ഇറങ്ങി അജിൻ.. അവളെ തല്ലുന്ന പോലെ പിറകിൽ നിന്ന് കാട്ടി…