“ഞാൻ പറഞ്ഞത് തന്നെ .സ്ത്രീ വിരോധി ആവും ല്ലെ.. തേപ്പ് കിട്ടിയാൽ അങ്ങനെ ഒക്കെ ആണ്.. എവിടെ….. രണ്ടു ദിവസം കാണും. പിന്നെയും വലുപ്പൊക്കി മണപ്പിച്ചു നടക്കും ” വീണ്ടും തുടങ്ങി അവളുടെ ചെലക്കൽ. ചോര തിളച്ചു തുടങ്ങി.
“ഞാന്തേപ്പ് കിട്ടി വന്നതാന്ന് നിനക്കെങ്ങനെയറിയാം.. കൂടുതൽ ചിലച്ചാ ഞാനെടുത്ത് താഴെ ഇടും..” സഹിക്കുന്നതിലും പരിധി ഇല്ലേ
“ഓഹ് ഓഹ്.. എന്നാ എടുത്ത് താഴെ ഇട്..കാണട്ടെ.. “അവൾ എഴുന്നേറ്റു.. മുന്നോട്ട് എന്റെ നേരെ വന്നു.പേടി ഒന്നും അതിന്റെ മേലെ കൂടെ പോവില്ലെന്ന് തോന്നി.. പെട്ടന്ന് സ്റ്റെപ് കേറി വരുന്നത് കേട്ടു…
അവൾ അടങ്ങി.പുച്ഛചിരി.
“നീവല്ല്യ കൊമ്പത്തെ വീട്ടിൽ ആണെന്ന് ഒക്കെ പറഞ്ഞല്ലോ അജിൻ.. പിന്നെ തേപ്പ് കിട്ടിയത് കണ്ടാൽ അറിയില്ലേ? “അടങ്ങിയ അവളെന്റെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു..
വാതിൽക്കൽ ചിരിയോടെ ഹീർ …കയ്യിൽ അടച്ചു വെച്ച പാത്രങ്ങൾ. എന്നെ കണ്ടു അവൾ കണ്ണ് തള്ളി ചിരിച്ചു.പിന്നെ മറ്റവളെയും. മുകളിലേക്ക് ഒന്നുല്ലന്ന കാര്യം മറന്നു പോയി. ബാഗിലെ ഷർട്ട് എടുത്തിട്ടു.
“അയ്യോ ഇത്രേം കൊണ്ടൊന്നോ.. ചേട്ടൻ സ്ത്രീ വിരുദ്ധൻ ആണ്.. ഇതൊക്കെ കഴിക്കോ ആവോ.. സ്ത്രീ ഉണ്ടാക്കിയത് ആണേ?”വീണ്ടും അവളുടെ ആക്കൽ..ഹീർ ശ്രദ്ധിച്ചു ഞങ്ങളെ രണ്ടു പേരെയും നോക്കി.. അവൾക്ക് മുഴുവൻ മനസ്സിലാവാതെ ചിരിച്ചു..
വയറു കത്തുന്നുണ്ട്. കുറച്ചു മുന്നേ കഴിച്ച ഒരാപ്പിളിന്റെ ബലം ഒക്കെ പോയി. ഇവൾ വന്നത് മുതലെന്നെ കൊട്ടലാണല്ലോ.. ഹീറിന്റെ കയ്യിലെ പാത്രം വാങ്ങി ടേബിളിൽ വച്ചു.. മടക്കിയ നോട്ടുകൾ അവൾ ഹീറിനു കൊടുത്തു.. എന്നെ ഒന്ന് നോക്കിയിട്ട് അവൾ പോയി..
“വാടോ ഇനി പട്ടിണി ഒന്നും കിടക്കേണ്ട… നീ സ്ത്രീ വിരുദ്ധൻ ആണേലേ ഞാൻ പുരുഷവിരോധി ആണ്..അതോണ്ട് ഇതൊക്കെ ചെറിയ താമാശ ആയി എടുത്താൽ മതി.” അവളുടെ നിർത്താതെ ഉള്ള സംസാരം. മനസ്സ് മൊത്തം ബ്ലാങ്ക് ആണ്.. അറിയാത്ത സ്ഥലം ആളുകൾ.. നെഞ്ചിലെ നീറ്റൽ. അതോണ്ട് തന്നെ എന്തൊക്കെ ചെയ്യണം ചെയ്യണ്ട എന്നൊന്നും ആലോചിക്കാന്‍ പോലും കഴിയണില്ല.
അവൾ തന്നെ വിളമ്പി തന്നു. എന്തോ റൈസ്.. കോഴി കറി.സാലഡ്. കഴിക്കുമ്പോ അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.. ഹീറിന്റെ അച്ഛന് മലയാളി.അമ്മ ബംഗാളിയും..അതാ അവൾ തപ്പി തടഞ്ഞു മലയാളം പറയുന്നത് എന്നും. കഴിച്ചു കഴിഞ്ഞു വിയർത്തു… അവൾ നുള്ളി നുള്ളി എന്തൊക്കെയോ കാട്ടി എഴുന്നേറ്റു..