നേരെ ഇരിക്കുന്ന എന്റെ ഇടതു സൈഡിൽ ആണ് അവൾ ചെരിഞ്ഞു കിടക്കുന്നത്. വലതു വശത്തുള്ള തുറന്ന ഡോറിന് പുരത്തേക്ക് നോക്കി നിന്ന ഞാൻ. സംസാരം നിന്നപ്പോ വെറുതെ ഒന്ന് നോക്കിപ്പോയവളെ. കണ്ണ് തുറന്നു തുറിച്ചു നോക്കുന്നു.
ഓഹ്ഹ് വല്ലാത്ത കഷ്ടം തന്നെ.. ഞാൻ തല ചൊറിഞ്ഞു എഴുന്നേറ്റു പുറത്തേക്ക് നടന്നു..
“സ്ത്രീ വിരോധി ആയി കാണും ല്ലെ തേപ്പ് കിട്ടിയൊണ്ട്…” ബാക്കിൽ നിന്നും കുണുങ്ങി കൊണ്ട് അവൾ വിളിച്ചുപറഞ്ഞു.. എനിക്കങ്ങു ഇഷ്ടപ്പെടുന്നില്ല അവളുടെ സംസാരം. മിണ്ടാതെ നിക്കുന്നത് ആണ് നല്ലത്. അല്ലേൽ തലയിൽ കേറിയാലോ? പുറത്തേക്ക് ഇറങ്ങി താഴെ പോവുന്ന.. ആളുകളെയും, കളിക്കുന്ന ചെറിയ കുട്ടികളെയും നോക്കി.വരണ്ട ചൂടുള്ള കാറ്റ് മെല്ലെ… മെല്ലെ തളർത്തുന്നു. റൂമിന്റെ ഉള്ളിൽ നിന്നും മൂളി പാട്ട്. അവളാണ് കള്ളി..
ഈശ്വര ഇനിയും വല്ലതും എടുത്ത് പോവ്വോ??.. ഫോണും, പേഴ്സുമൊക്കെ ഉള്ളിലാണ്.സൈഡിലേക്ക് മാറി തുറന്ന ഡോറിന്റെ മുന്നിൽ നിന്നപ്പോ ഉള്ളിൽ അവൾ സോഫിൽ കിടന്നു ഫോണിൽ കളിക്കാണ്. കൂടെ മൂളി പാട്ട്.
തല മെല്ലെ ചെരിച്ച ഞാൻ വരച്ച ചിത്രത്തിൽ ഒന്ന് നോക്കി.. ഞെട്ടി!!.. ഈ മുഖം ഇത് ഉള്ളിൽ കിടക്കുന്ന സാധനം തന്നെയാണ്.അവളെ നോക്കി ഉറപ്പ് വരുത്തി.. അതേ അവൾ തന്നെ.. ശ്ശേ.. നാട്ടുകാരെ കാണിക്കാൻ.. താഴെക്കൂടെ പോവുന്ന ഏത് ഒരുത്തനും ഇത് കാണാം.. ചെറിയ കുട്ടികൾക്ക് പോലും.
“തുറിച്ചു നോക്കണ്ട അത് ഞാന്തന്നെ…” ഉള്ളിൽ നിന്നും കമന്റ് വന്നു.. ഇപ്പൊ എന്റെ മുഖത്തു അറിയാതെ ഒരു ചിരി വന്നോ. കണ്ടു കാണും. അവളും മുഴുവൻ പല്ല് കാട്ടി രണ്ടു കണ്ണും ഇറുക്കി ഒന്ന് ചിരിച്ചു.
ഉള്ളിലേക്ക് കേറി.. എന്റെ ഫോൺ എടുത്തു കീശയിൽ ഇട്ടു.ഇവളെങ്ങാനും കൊണ്ടുപോയാലോ
“ഡോ ഞാൻ ഇവിടുന്ന് കാക്കാനൊന്നും പോണില്ല.. തന്റെ ഒന്നും എനിക്ക് വേണോന്നുമില്ലാ ” ഇവളിങ്ങനെ സംസാരിച്ച കൊണ്ടിരിക്കുന്നത് എന്തിനാണ് ന്ന് മനസ്സിലാവുന്നില്ല..
“ഒന്നു മിണ്ടാതിരിക്കാൻ പറ്റോ…” ഇത്തിരി ദേഷ്യം വന്നു.. കൈ കൂപ്പി ഞാൻ പറഞ്ഞപ്പോ… അവൾ സോഫയിൽ കാലുനീട്ടി ഇരുന്നു