ഷെറിൻ!! നാലു വർഷം. ഒരു ദയ പോലു മില്ലാതെ ഇല്ലാതെ വിട്ട് പോയില്ലേ?? നാലു വർഷത്തെ ബന്ധം ഒരു ദിവസം കൊണ്ട് അവൾ കാട്ടിത്തന്നു ബീച്ചിൽ മറ്റൊരുത്തനുമായി കെട്ടിപിടിച്ചു നിന്നിട്ട്.എന്നിട്ടും വാലാട്ടുന്ന പട്ടിയെ പോലെ ഞാൻ അവളെ പിന്നാലെ പോയി? അവളുടെ കരുണക്കോ? എച്ചിൽ കിട്ടാൻ. സ്നേഹം കോപ്പ്.
അവൾ ചതിച്ച പോലെ എന്റെ ചെറിയമ്മയും. വാലാട്ടണ്ടേ എനിക്ക്. അവളുടെ എച്ചിലായ സ്നേഹത്തിനു വേണ്ടി. ഏറും, തല്ലും, ചീത്തയും കിട്ടിയാലും, ഇത്തിരി സ്നേഹം കാണിച്ചാൽ ഞാൻ വീണു പോവും..വെറും പട്ടി.
എവിടെയെങ്കിലും പോയങ്ങു ചത്താലോ എന്നുണ്ട്. മുന്നിൽ ഇരുട്ടാണ് ഒന്നും തപ്പി കണ്ടുപിടിക്കാൻ കഴിയുന്നില്ല.
തല പൊക്കി.. കഴുത്തിലൂടെ ഊർന്നു വന്ന വിയർപ്പൊപ്പി. സൈഡിലെ കുപ്പിയെടുത്ത് വെള്ളം വായിലേക്ക് കമഴ്ത്തി. ചൂട് അടങ്ങിയില്ല. വണ്ടി എടുത്തു. പാർക്കിങ്ങിൽ നിന്ന് കര കേറി. വീട്ടിലേക്ക് പോവാം. ശെരിക്കും പോവേണ്ട എന്നുണ്ട്. അവളുടെ അഭിനയം കാണണ്ടി വരും. കോപ്പിലെ സ്നേഹപ്രകടനം.
വണ്ടി കത്തിച്ചു വിട്ടു.വേറെ എവിടേക്കും എനിക്ക് പോവാനില്ല. വീട്ടിലേക്ക് ഓടി കേറി.
“അവളെവിടെ…” ബാക്കിൽ അമ്മ. അവൾ എത്തീട്ടില്ല അപ്പോ. എനിക്ക് മുഖം കൊടുക്കാൻ മടിയായി.ഈ മുഖം കണ്ടാൽ നൂറു ചോദ്യം കാണും.തിരിഞ്ഞു നോക്കിയില്ല..
“അവൾ വരും…” മുന്നിലെ സ്റ്റെപ് കേറി നോക്കാതെ ഞാൻ പറഞ്ഞു. എന്തോ… സങ്കടം വീണ്ടും അടിച്ചു വരുന്നുണ്ട്.. ചുണ്ട് വിറക്കുന്നു. ഇനി അമ്മയുടെ ഒരു ചോദ്യത്തിന് കൂടെ നിന്നാൽ കരഞ്ഞു പോവും.. ചുണ്ട് കടിച്ചു പിടിച്ചു ഞാൻ റൂമിലേക്ക് കേറി വാതിൽ അടച്ചു.പിടി വിട്ടു പോയി. പ്രാന്ത് എടുത്തു. ഒച്ചയില്ലാതെ അലറി.കയ്യിലെയും കാലിലേയും ഞെരമ്പ് മുറുകി. എന്തൊക്കെയോ ചെയ്യണം എന്നുണ്ട്. എല്ലാം അടിച്ചു പൊട്ടിക്കാൻ കൈ തരിച്ചു. അടക്കി നിർത്തി.ബെഡിലേക്ക് വീണു തേങ്ങൽ അടക്കി.
കുന്നോളം സ്നേഹം വാരി തന്നത് കൊല്ലാൻ തന്നെ ആണ്.അല്ലേൽ ഇത്ര കാലം കാണിക്കാത്ത സ്നേഹം അവൾക്കെവിടെ നിന്ന് വന്നു. അതും അനിയൻ എന്ന നിലയിലല്ലാതെ.ഓരോ സംഭവങ്ങൾ മുന്നിലൂടെ ഓടി പോയി… അവൾ എന്റെ ജീവിതത്തിലേക്ക് വന്നത് മുതൽ.