കണ്ണടച്ചു…
വീട്ടിൽ ഇപ്പൊ എന്തായിരിക്കും സ്ഥിതി.. അമ്മ കരയാവോ.. ഏയ്യ് സന്തോഷിക്കുന്നുണ്ടാവും.. എന്റെ ശല്യമിനിയനിയത്തിയുടെ മേലെയുണ്ടാവില്ലല്ലോ.. ചെറിയമ്മക്കോ?. ഇത്രേം സന്തോഷിച്ച ദിവസങ്ങൾ ഉണ്ടാവില്ല.
ഇത്ര ദിവസം നിറയെ കാളുകൾ ഉണ്ടായിരുന്നു ഇപ്പോഴോ എവിടെ. ഇനി എന്തിനാ അഭിനയിക്കുന്ന എന്ന് തോന്നി കാണും.
ഇപ്പോഴും ഇഷ്ടം ചെറിയമ്മയോട് എനിക്കുണ്ടോ??
ഉണ്ട്… ആ നല്ല ഓർമ്മകൾ തന്ന അനുവനെ. കള്ളമാണെകിൽ കൂടെയും ഞാൻ അത്രക്ക് സന്തോഷിച്ചിട്ടില്ല ഒരിക്കലും ..അത്രയും സ്നേഹം ഒരാളിൽ നിന്നും കിട്ടിയിട്ടും ഇല്ല.
എന്തൊക്കെയായിരുന്നു അവൾ പറഞ്ഞത് പണ്ട് മുതലുള്ള സ്നേഹം കോപ്പ്.മാങ്ങാത്തൊലി.. അപ്പു. ഏത് നായിന്റെ മോനാണത്.റിലേഷനിലായിരുന്നു പോലും.. നിർബന്തിച്ചപ്പോ ചെയ്തു.. എത്ര നല്ല കാരണം. വിങ്ങുന്നുണ്ട് നെഞ്ച്… കൊല്ലാൻ തോന്നുന്നുണ്ട്.
ഇങ്ങനെ ഇരുന്നാൽ കൂടുതൽ ആലോചിക്കെയുള്ളു.. ഉള്ളിലെ തീ ആളിക്കത്തിക്കുന്നതെന്തിനാ.
ഈ നാറിയുടെ വൃത്തി കുറവ് ഇത്രേ ഉള്ളു എന്ന് കരുതിയില്ല. ഇവനിവിടെ എങ്ങനെ കഴിയുന്നു. വേസ്റ്റ് തള്ളുന്ന സ്ഥലം പോലെയുണ്ട്.എന്തായാലും ഇതിനുള്ളിൽ കിടക്കാൻ പറ്റില്ല.. കുടല് കാറി കരയാൻ തുടങ്ങി. എന്താണേലും വരട്ടെ.. ഞാൻ ഉള്ളിലേക്ക് തന്നെ കേറി… കിച്ച്നിൽ സൈഡിൽ കണ്ട ചൂലെടുത്തു അടിച്ചു. കോരി, ചില്ലെല്ലാം പെറുക്കി,വേസ്റ്റ് എല്ലാം കളഞ്ഞു. പഴയ തുണിയെല്ലാം കണ്ട കാർബോർഡിൽ കേറ്റി പുറത്തെ മൂലയിൽ കൊണ്ടിട്ടു.പേനോയിൽ കൊണ്ട് ടോയ്‌ലെറ്റിളും ബാത്ത് ഏരിയലിലും കുടഞ്ഞു, കഴുകി.
ബക്കറ്റിൽ വെള്ളം എടുത്ത് അകമാകെ തുടച്ചു.കിച്ച്നിൽ ഉള്ള പാത്രങ്ങളെല്ലാം കഴുകി. ഫ്രിഡ്ജ് തുറന്നപ്പോ ഒരു ആപ്പിൾ കിട്ടി. ഫ്രീസറിനുള്ളിൽ കട്ടയായ ബ്രെഡ്ഡും. ഇതൊക്കെ ഇതിൽ കേറ്റണോ??..
കുറേ ടൈം എടുത്തു…എല്ലാം വൃത്തിയായപ്പോ.. ബാത്‌റൂമിൽ കേറി കുളിച്ചു വൃത്തിയായി.ഒരു ജീൻസിട്ടു. കിട്ടിയ ആപ്പിളും, കട്ടയായ ബ്രെഡ്ഡ് ചൂടാക്കി അതും തിന്ന്.. സോഫയിൽ ചുരുണ്ടു..നല്ല ക്ഷീണം ഉറങ്ങിപ്പോയി.
ചുമരിന്‍റെ തുറന്ന ഓപ്പനുങ്ങിലൂടെ ചെറു ചൂടുള്ള കാറ്റ് മൂളി പറന്നു വരുന്നുണ്ട്. അതിന്റെ മുഴക്കം കമിഴ്ന്നു കിടക്കുന്ന എന്റെ ചെവിയിൽ കേല്‍ക്കാം.. താഴെ, കുറച്ചു അകലെ നിന്നും ആരോ പിറുപിറുക്കുന്നുണ്ട്.. അലസമായി കണ്ണൊന്നു തുറന്നു നോക്കി…മൊത്തം മഞ്ഞ വെളിച്ചം .കണ്ണ് പുളിച്ചു. തിരിഞ്ഞു കിടന്നു.