അടുത്തു നിന്നും ആ പെൺ രൂപം.. മുഖം എവിടെയോ കണ്ട പോലെ.. ഇത്ര നേരവും അടുത്ത നിന്ന ഹീർ ആണോ അത്?? ആലോചിച്ചു പോയി. അല്ല!!. അവൾക്കിത്രക്ക് കൊഴുപ്പില്ല ന്നാലും എവിടെയോ കണ്ടപോലെ.
മെയിൻ സ്വിച്ചിന്റെ മുകളിൽ തിരഞ്ഞു. താക്കോൽ കിട്ടി. ലോക്ക് തുറന്നു.. വാതിൽ തള്ളാൻ ഇത്തിരി ബുദ്ധിമുട്ട് തോന്നി… തുറക്കുന്നില്ല… ഭലം പിടിച്ചു തുറന്നു..
കണ്ണ് തള്ളി.. ദുർഗന്ധം മൂക്കിലേക്ക് അടിച്ചു കേറി. ഓക്കണം വന്നു..പുറത്തേക്ക് ഓടി.ശ്വാസം വലിച്ചെടുത്തു .അജിനെ മനസിൽ നാല് തെറി പറഞ്ഞു.
വേറെ രക്ഷയില്ല. സഹിച്ചേ മതിയാവൂ ഉള്ളിലേക്ക് വീണ്ടും കേറി…ചുമരിന്‍റെ തുറന്ന ഓപ്പണിങ്ങിനുള്ളിലൂടെ.. രണ്ടു മൂന്ന് കാക്കകൾ പറന്നു. പുറത്തേക്ക്. മൂക്ക് പൊത്തി ഉള്ളിലെ കാഴ്ച ഒന്നകൂടെ കണ്ടു.നിലത്തു പരന്ന തിന്ന മിക്സ്റ്ററിന്റെ ബാക്കി, പൊട്ടിയ ബിയർ കുപ്പിയുടെ കഷ്ണങ്ങൾ, പുഴു അരിക്കുന്ന കുറേ ഭക്ഷണ പൊതികൾ, സൈഡിലെ ടേബിളിൽ എന്നോ കഴിച്ച പത്രത്തിന്റെ ഉള്ളിൽ എച്ചിലുകൾ,ഒക്കാനം വരുത്തുന്ന മണം, ഒരു മൂലയിൽ നിറയെ തുണി,കടലാസ്.,ചായം തേച്ച ബോർഡുകൾ,ചുമരിൽ മുറുക്കി തുപ്പിയ പോലെ പെയിന്‍റിന്‍റെ അവശിഷ്ടം,കുന്നു കൂട്ടിയ.. തുണികൾക്കിടയിൽ വാൾ വെച്ചതിൽ ഈച്ച പാറുന്നു, കിച്ച്നിൽ കുന്ന് കൂടിയ, പാത്രങ്ങളും,ചീഞ്ഞളിഞ്ഞ പച്ചക്കറികളും,ഇതിനും നല്ലത് പുറത്തെ അന്തരീക്ഷം ആണെന്ന് തോന്നി. മൂലയിൽ കണ്ട പേനോയിൽ കുപ്പി എടുത്ത് മൊത്തത്തിൽ അങ്ങ് ചുറ്റും കമത്തി. മണത്തിന് കുറച്ച് ആശ്വാസം കിട്ടി.
അറിയാതെ പോയി ബാത്റൂമിന്റെ ഡോർ തുറന്നു… വാളുവെച്ചതിന്റെയും..പലതിന്റെയും മിഷ്രണം. ഉപയോഗിച്ച കോണ്ടം.. മൂലയിൽ കൂടി കിടക്കുന്നു.
സഹിക്കാവയ്യാതെ പുറത്തിറങ്ങി കുറേ ഓക്കാണിച്ചു.പുറത്തേക്ക് ഒന്നും വന്നില്ല എന്തേലും വയറിൽ വേണ്ടേ. രണ്ടു തെറി പറയാൻ അജിനെ വിളിച്ചു എടുത്തില്ല ചെറ്റ.
കുറേ നേരം അങ്ങനെ ഇരുന്നു. വിശന്നു തുടങ്ങി. തഴുകിയതിയ കാറ്റിൽ… വെന്ത കോഴിയുടെ മണം.. അപ്പുറത് നിന്ന് എവിടെ നിന്നോ.. കുക്കർ ചൂളം വിളിക്കുന്നു.. സൈക്കിൾ ചവിട്ടുന്നതും. ബെല്ലിന്റെ സൗണ്ടും,അകലെ നിന്നെവിടെനിന്നോ വണ്ടിയുടെ നിർത്താതെ ഉള്ള ഹോൺ മുഴക്കവും ,ചെരിഞ്ഞ മേൽകൂരയുടെ മുകളിൽ നിന്ന് പ്രാവ് കുറുക്കുന്നതും കേട്ടിരുന്നു. എതിരെ റോഡ് കഴിഞ്ഞ അപ്പുറത്തെ ബിൽഡിങ്ങിന്റെ മുകളിലെ പൊടിയും, മാറാലയും പിടിച്ച ബാൽക്കണിയിൽ.. നേരത്തെ കണ്ട സ്വർണ നിറമുള്ള പൂച്ച പതുങ്ങി പോവുന്നത് കണ്ടു.