മിഴി 6 [രാമന്‍]

Posted by

“മല്യാലി.. ആണോ..” പെണ്ണിന്റെ വായിൽ നിന്ന് മലയാളം വന്നു. കണ്ണ് തള്ളി ചെറുതായി.. ഞാൻ ചിരിച്ചു കാട്ടി..

“ഞാന.. റിയിയതെ വന്ന തണ്..” തപ്പിത്തടഞ്ഞു പറഞ്ഞപ്പോഴേക്ക്. അവൾ ഇടയ്ക്കിടെ ചിരിച്ചു.. നിഷ്കളങ്കമായ ചിരി..

നിലത്തേക്ക് വീണപ്പോ പറ്റിയ പന്‍റിലെ ചളി അവൾ നോക്കി മുഖം ചുളിച്ചു. ഞാൻ കണ്ണടച്ച് കാട്ടി.. വീണ്ടും സോറി ആ വായിൽ നിന്നു വീണു.

എന്തായാലും തിരഞ്ഞിട്ട് കിട്ടുന്നില്ല.. കയ്യിലെ ഫോൺ കാട്ടി അവളോട് വഴി ചോദിച്ചപ്പോഴേക്ക് അവൾ ഫോൺ എന്‍റെ കയ്യിൽ വാങ്ങി.. സൂക്ഷിച്ചു നോക്കി.. “എനിക്കറിയാം..”  എന്ന് ഹിന്ദിയിൽ

.മുന്നിൽ ആ മെടഞ്ഞ മുടിയുമാട്ടി അവള്‍ നടന്നു.. ചെറിയ പേടിയുണ്ടായിരുന്നു.. ഫോൺ അവളുടെ കയ്യിൽ ആണ്.. അതും കൊണ്ട് ഓടിയാലോ ഇവൾ.ഇടക്കിടക്ക് തിരഞ്ഞു നോക്കി ചിരിക്കുമ്പോൾ എന്തായാലും ചെറിയ പേടി വീർത്തു വീർത്തു വലുതാവാൻ തുടങ്ങി.

രണ്ടു മൂന്ന് വളവ് തിരഞ്ഞപ്പോ. ഇത്തിരി കൂടെ മെച്ചപ്പെട്ട വൃത്തിയുള്ള അന്തരീക്ഷം വന്നു. ഇടതു വശത്തുള്ള വെള്ളം പൂശിയ രണ്ടു നിലയുള്ള ബിൽഡിംഗിന്റെ.. മുകളിലത്തെ നിലയിൽ ചുമരിൽ പെയിന്റ് ചെയ്ത ഒരു പെൺ രൂപം. കുനിഞ്ഞു നിന്ന്… ഊരി പോവുന്ന ബ്രാ മുകളിലേക്ക് അമർത്തി പിടിച്ചു. മുഴുവൻ മറക്കാൻ പറ്റാത്ത വലിയ മുലകൾ കാട്ടി..ബാക്കിലേക്ക് തള്ളിയ ചന്തി പാതി മറച്ചു പിടിക്കുന്ന ഏതോ പെണ്ണിന്റെ ചിത്രം.കണ്ടാൽ വരച്ചത് ആണെന്ന് തോന്നില്ല അത്രക്ക് ഒറിജിനാലിറ്റി.

എന്റെ നോട്ടം കണ്ടു കൂടെയുള്ള പെണ്ണ് ചിരിച്ചു.. നോട്ടം മാറ്റി.. അവളുടെ കയ്യിലെ ഫോൺ എനിക്ക് നീട്ടി..അജിന്റെ ഒരു മെസ്സേജ് കൂടെ ഉണ്ട്.. പെണ്ണുള്ള റൂം തന്നെ എന്ന്.. ചിരി വന്നു.. അവന് വരച്ചത് തന്നെ എന്ന് പെട്ടന്ന് കത്തി.

“പേരെന്താ…” അവളുടെ ചിരിയോടെയുള്ള ചോദ്യം. “അഭി…” ഞാൻ പറഞ്ഞു..

“.അഭി..  “അവൾ ഒന്ന് കൂടെ പറഞ്ഞു നോക്കിയിട്ട്..എന്തോ ആലോചിച്ചു..

“ഹീർ…” ചോദിക്കുന്നതിനു മുന്നേ അവളുടെ ഉത്തരം..കൈ വീശി കാട്ടി നല്ലൊരു ചിരിയും തന്നു അവൾ പോയപ്പോ… കണ്ടു പിടിച്ച സ്റ്റെപ്  സൈഡിലൂടെ കേറി മുകളിലേക്ക് എത്തി .

Leave a Reply

Your email address will not be published. Required fields are marked *