” അജിനെ ഞാൻ ബാഗ്ലൂർ ഉണ്ട്.ഇത്തിരി പ്രശ്നത്തിൽ ആടാ.. നീ ഇവിടെ അല്ലെ എന്നെ ഒന്ന് ഹെല്പ് ചെയ്യോ. എനിക്ക് ഇവിടെ ഒന്നും അറീല്ലടാ ” ഉള്ളതെല്ലാം ഞാൻ പെട്ടന്ന് വിളമ്പി..
“അതിനെന്താടാ… ഞാൻ ഇവിടെ ഇല്ലേ ഒന്നുല്ലേലും പണ്ട് നീയെന്റെ കൈ ഓടിക്കാൻ നോക്കിയവൻ അല്ലെ..നിന്നെ ഞാൻ സഹായിക്കേണ്ടേ??” ചിരിച്ചുകൊണ്ടാണവന്‍ പറഞ്ഞതെങ്കിലും അതിൽ മറ്റൊരു തരത്തിലാണോന്ന് എനിക്ക് തോന്നി. അവനും എന്നെ ഒഴിവാക്കുകയാണോ എന്ന്.പുറത്തേക്ക് വാക്കൊന്നും വന്നില്ല.
“ടാ അഭി… തമാശ പറഞ്ഞതാടാ.. ” എന്റെ നിശബ്ദത മുറിച്ചു അവന് ചിരിച്ചു..
“നീയേ.. ഞാൻ ലൊക്കേഷൻ അയക്കാം.. അവിടേക്ക് പോര്. മുകളിലത്തെ നിലയിൽ ആണ് റൂ.. സൗകര്യം ഇത്തിരി കുറവ് ആണ്.. ഇത്തിരി വൃത്തിയും..” അവന് പരുങ്ങിക്കൊണ്ട് പറഞ്ഞു.. ” താക്കോൽ മുന്നിൽ തന്നെ വലതു വശത്തു ഒരു ഈ സ്വിച്ച് ഇല്ലെടാ ന്താ അത്… ഈ…. ഹാ മെയിൻ സ്വിച്ച്.. ഈ മീറ്റർ ഒക്കെ ഇല്ലേ അതിന്റെ മുകളിൽ തിരിഞ്ഞാൽ മതി.. ഹാ പിന്നെ എടുക്കുമ്പോ ഒന്ന് സൂക്ഷിക്കണം.. കഴിഞ്ഞ ദിവസം എനിക്ക് ചെറുതായി ഒന്ന് ഷോക്ക് അടിച്ചതാ.” അവന് കുടു കുടാന്നു ചിരിച്ചു . “പിന്നെ ഞാൻ ണ്ടാവില്ല.. ന്തേലും കഴിക്കാൻ വാങ്ങി ഞാൻ ഉച്ച ആവുമ്പോഴേക്ക് എത്തിക്കോളാം.. നീ കേറി ഒന്ന് ഫ്രഷ് ആയിക്കോ ” ഒറ്റയടിക്ക് അവന് പറഞ്ഞപ്പോ ഞാൻ എന്ത് പറയും എന്നറിയാതെ നിന്നു..
“അജിനെ ടാ… ഞാൻ എങ്ങനെയാ നിന്നോട്…”
“നന്ദി ആണോ.??.” അവന് ഇടക്ക് കേറി.. മുഖത്തു അറിയാതെ ഒരളിഞ്ഞ ചിരി വിരിഞ്ഞെന്ന് എനിക്കും തോന്നി.
” ഹ്മ്മ് ” ഞാനൊന്ന് മൂളുക മാത്രം ചെയ്തു.നിസ്സഹായൻ ആവുന്നതിലുള്ള വിഷമം ഉള്ളിൽ അങ്ങനെ ഉണ്ടായിരുന്നു.ഇതുപോലെ ഒരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
“ഒന്ന് പോടാ കോപ്പേ.അവന്റെ നന്ദി.. എനിക്കെ വേറെ പണി ഉണ്ട്.. നീയൊന്നു വെച്ച് പോയെ ”
“ശെരി ടാ…”
“ആ പിന്നെ.. നീ എന്നെ ഒന്ന് വിളിക്കണം ഇല്ലേൽ ഞാൻ മറന്നു പോവും.. നീ വന്നത് ഒക്കെ??”