മിഴി 6 [രാമന്‍]

Posted by

ബസ്സിറങ്ങി.സൈഡിൽ കണ്ട കടയുടെ ചുമരിൽ ചാരി. ഫോൺ എടുത്തു ആഫ്രിനെ വിളിച്ചു. സ്വിച്ച് ഓഫ്‌ ആണ്.. നെഞ്ചിൽ തിരയിളക്കം കൂടി. വിളി നീണ്ടു..അഞ്ച്,പത്തു,പതിനഞ്ചു. നിരത്തിലെ വണ്ടികൾ കൂടിയതല്ലാതെ ആഫ്രിൻ ഫോണെടുത്തില്ല.വണ്ടിയുടെ എണ്ണത്തിന് അനുസരിച്ചു സമയവും നീണ്ടു.രണ്ടു മണിക്കൂർ. വീണ്ടും തകർന്നു… കരച്ചിൽ പിടിച്ചു നിർത്തി. കൂർപ്പിച്ചു നോക്കി ചുറ്റും പോവുന്ന ആളുകളെ മൈൻഡ് ചെയ്യാതെ വിട്ടു

ഫോൺ മൂളി.ഒരു നോട്ടിഫിക്കേഷൻ.. “സോറി ” എന്ന് പറഞ്ഞു ആഫ്രിന്റെ മെസ്സേജ് വാട്സാപ്പിൽ. നായിന്റെ മോന്‍. എന്റെ അവസ്ഥ  പറഞ്ഞപ്പോ കാലു മാറി. ഒന്നുമില്ലാത്തവനാണല്ലോ ഞാൻ.എടുക്കാൻ അഞ്ചു പൈസ കാണില്ല എന്ന് മനസ്സിലായി കാണും. അവനെയും കുറ്റം പറയാൻ പറ്റില്ല .

നിന്ന ചുമരിനോട് തന്നെ ചേർന്ന് നിലത്തു തന്നെയിരുന്നു. എന്താണ് ഞാൻ ഇനി ചെയ്യേണ്ടത്. വിഷമം വരുമ്പോ ആ മുഖം ആണ് മുന്നിൽ.. ചെറിയമ്മയുടെ.എന്നെ ആശ്വസിപ്പിക്കുന്ന, കെട്ടിപ്പിടിക്കുന്ന ആ പെണ്ണിനെ ” സാരല്ലടാ കൊരങ്ങാ ” എന്നാ വാക്കിനു മധുരമായിരുന്നു .മാറി പോയി എല്ലാരും.. ഞാനും മാറേണ്ട സമയം ആയി കാണും.

ഫോൺ കോണ്ടാക്ടിസൂലെ ഒന്ന് വിരലോടിച്ചു.അറിയുന്ന ആരേലും ണ്ടോന്ന്. അവസാനം ഒരു പേര് അജിൻ. കുറച്ചു നാൾ മുന്നേ ഒരു സ്റ്റാറ്റസ് കണ്ടിരുന്നു. ബാംഗ്ലൂർ മറ്റൊ ഉണ്ടെന്ന്. കോളേജിൽ ഉള്ളത് മുതലേ ഒരേ ക്ലാസ്സിൽ.. ചെറിയ ഒരു ഉടക്ക് ണ്ടായിരുന്നു അവനുമായി.. എന്നാലും ഈ സമയം.. എന്ത് ചെയ്യും എന്നറിയാതെ,പ്രതീക്ഷയില്ലാതെ.. ഒട്ടും ഇല്ലാ എന്നാലും ഒന്ന് വിളിച്ചു നോക്കി.

“ഹലോ…” പതിയ വന്ന ശബ്‌ദം. ബാക്ഗ്രൗണ്ടിൽ ഡ്രംസിന്റെയും,. ഗിറ്റാറിന്റെയും മുഴക്കം..

“ഡാ അജിനെ ഞാനാ..അഭി “.. ഞാൻ പതിയെ പറഞ്ഞു നോക്കി..ഒരു നിമിഷം അനക്കമില്ല.പിന്നെ അത്‌ കട്ട് ആയി.. നാശം.!! അവനും കൈ വിട്ടു.

വിശക്കുന്നുണ്ട്, കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നൽ.അടുത്തുള്ള ഓടയിൽ നിന്ന് കാറ്റിന്റെ താളത്തിൽ അടിച്ചു വരുന്ന ദുർഗന്ധം.ഓക്കാനം വന്നു ഒഴിഞ്ഞ മൂലയിലേക്ക് ഓടി.മൂക്കിലൂടെയും വായിലൂടെയും നേർത്ത വെള്ളം മാത്രം പോയി. ഒരു തരം തളർച്ചപോലെ… സൈഡിലെ ചുമരിൽ ചാരി അവിടെ തന്നെ ഇരുന്നു.ദാഹിക്കുന്നുണ്ട്…മൂക്ക് ചീറ്റി,ചുണ്ട് തുടച്ചു…പെട്ടന്ന് ബാഗ് ഓർമ വന്നു നേരത്തെ ഇരുന്ന സൈഡിൽ ഓക്കാനം വന്നപ്പോ വെച്ചു പോയയതാണ്.. പേഴ്സ് അതിൽ.

Leave a Reply

Your email address will not be published. Required fields are marked *