മീര.. അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്…
രാധ… കല്യാണത്തിനെ കുറിച്ച് പറയുമ്പോൾ എല്ലാം അവൻ പറയുന്നത് ചായ കുടിക്കാൻ ആരെങ്കിലും ചായത്തോട്ടം വാങ്ങുമോ എന്ന് രാധയുടെ വാക്കിൽ അല്പം നീരസം ഉണ്ടായിരുന്നു..
മീര ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു അതിന് ഇനിയും സമയം ഉണ്ടല്ലോ..
രാധ… അതെ അതെ വയസ്സ് 45,ആയി ഇനി പെണ്ണ് കെട്ടിയിട്ടെന്തിനാ അവൾ വേറെ വല്ലവന്റെയും കൂടെ പോകും ഉള്ളതും വാങ്ങി കൊണ്ട്.. രാധ ചിരിച്ചു…
മീരക്ക് അതു കേട്ടപ്പോൾ ഉള്ള പ്രതീക്ഷയും നഷ്ടപെട്ട പോലെ ആയി.. ആഹ് നമുക്ക് നോക്കാം എന്തായാലും ചേട്ടന് ചേർന്ന പെൺകുട്ടികൾ ആരെങ്കിലും ഉണ്ടെങ്കിൽ നോക്കാം മീര പറഞ്ഞു..
രാധ… ഇനി വല്ല രണ്ടാം കെട്ടും കിട്ടും കിട്ടിയാൽ തന്നെ അല്ലെങ്കിൽ അവന്റെ ഇഷ്ടം പോലെ ഊരു തെണ്ടി നടക്കട്ടെ…
മീര.. അല്ല ചേട്ടൻ ഇപ്പോ എവിടെയാ?
രാധ… ഗൾഫിൽ തന്നെയാണ് സ്ഥലത്തിന്റെ കാര്യം പറഞ്ഞപ്പോൾ വരാം നോക്കാം എന്നൊക്കെ പറഞ്ഞു… കയ്യിലെ കാശു മുഴുവനും കറങ്ങാൻ വേണ്ടി ഉപയോഗിക്കും പോകാത്ത രാജ്യങ്ങൾ ഇല്ല.. എന്തെങ്കിലും ബാക്കി വക്കാൻ പറഞ്ഞു പറഞ്ഞു മടുത്തു.. ഇപ്പോ ചെറിയ മനം മാറ്റം ഉണ്ട് സ്ഥലം വാങ്ങി കൃഷിയും ഫാമും ഒക്കെ തുടങ്ങണം എന്നാണ് പറയുന്നത് എങ്കിൽ നിങ്ങൾക്കും ഒരു കൂട്ടാകും..
മീരക്ക് സ്വാതന്ത്ര്യം നഷ്ടപെടുന്ന പോലെ തോന്നി അവൾ തിരിച്ചൊന്നും പറയാതെ കുറച്ചു കൂടി സംസാരിച്ചശേഷം ഫോൺ കട്ടാക്കി.. രമേശിന്റെ അടുത്ത് വന്ന് പറഞ്ഞു..
കെട്ടില്ലേ വിശ്വൻ ചേട്ടൻ ആ പുരയിടം വാങ്ങുന്നു എന്ന്… വാങ്ങി കൃഷിയും ഫാമും ഒക്കെ തുടങ്ങാൻ പോകുന്നു എന്നാണ് രാധേച്ചി പറയുന്നത്..
അങ്ങനെ ആണെങ്കിൽ അയാൾ ഇവിടെ ആകുമോ താമസം അവൾ നീരസത്തോടെ ചോദിച്ചു..
രമേശ്… ഇവിടെ നില്ക്കാൻ ചേട്ടന് ബുദ്ധിമുട്ടില്ലെങ്കിൽ നിൽക്കട്ടെ..
മീര പൊടുന്നനെ മറുപടി പറഞ്ഞു..എനിക്ക് ബുദ്ധിമുട്ടുണ്ട്.. നിങ്ങൾ രാവിലെ പോയാൽ രാത്രി ആകും വരാൻ മക്കൾ സ്‌കൂളിലും പോകും പിന്നെ ഞാൻ തനിച്ചാണ് ഇവിടെ ഉള്ളത് എനിക്ക് പേടിയാണ് ഒറ്റയ്ക്ക്…