മീരെ എന്ന രാധയുടെ വിളികേട്ട് അവൾ വേഗം അടുക്കളയിലേക്ക് പോയി…
രമേശനും വിശ്വനും കൂടി തൊടിയിലേക്ക് നടന്നു വിശ്വൻ കൊണ്ടുവന്ന ബ്ലാക്ക് ലേബൽ വിസ്കി പൊട്ടിച്ചു അടിയും തുടങ്ങി രണ്ടു പേരും കൂടി…
വിശ്വൻ… എന്താടാ ഈ പറമ്പ് ഇങ്ങനെ ഇട്ടിരുന്നാൽ മതിയോ വല്ല കൃഷിയും ചെയ്ത് കൂടെ നിനക്കും മീരക്കും കൂടി…
രമേശ്… എനിക്കെവിടുന്ന് സമയം പിന്നെ അവൾക്ക് നല്ല താല്പര്യം ഉണ്ട് അതിനെല്ലാം വാഴ ഒക്കെ അവൾ തന്നെയാണ് വച്ചതും..
വിശ്വൻ… ഹ്മ്മ്മ് അപ്പോ ഞാൻ ഈ പറമ്പ് വാങ്ങിയിട്ടും ഒരു കാര്യവും ഇല്ല അല്ലേ?
രമേശ്.. അതെന്താ വിശ്വേട്ടാ അങ്ങനെ പറഞ്ഞത്
വിശ്വൻ… ആരും നോക്കാനില്ലാതെ ഇത് പോലെ കാടു കയറി കിടക്കില്ലേ?
രമേശ്.. അപ്പോ വിശ്വേട്ടൻ കൃഷി ചെയ്യും എന്നൊക്കെ പറഞ്ഞതോ..
വിശ്വൻ… നീ കൂടി ഉണ്ടാകുമെന്ന് കരുതി ആണ് ഞാൻ അതു പറഞ്ഞത് എന്തായാലും ഞാൻ ഒറ്റയ്ക്ക് ചെയ്യുന്നില്ല.. രാധേച്ചിയുടെ കാശു കൊടുത്തു ഇനി എന്താ എന്ന് വച്ചാൽ പിന്നീട് ആലോചിക്കാം..
രമേശ്.. ഒന്ന് കൂടി അടിച്ചു കൊണ്ട് പറഞ്ഞു.. അതിപ്പോ നമ്മൾ രണ്ടാളെ കൊണ്ട് മാത്രം ഒന്നും നടക്കില്ല 15 ഏക്കർ ഇല്ലേ?
വിശ്വൻ. ഹ്മ്മ് വരട്ടെ നോക്കാം.. പിന്നെ എന്തൊക്കെ ഉണ്ട് നിന്റെ വിശേഷം കേൾക്കട്ടെ..
രമേശ്… അങ്ങനെ പോകുന്നു.. പിന്നെ ഞാൻ നേരത്തെ പറഞ്ഞ പോലെ മീരക്ക് ഇതിലൊക്കെ വലിയ താല്പര്യം ആണ് പണിക്കാർ ഒക്കെ ഉണ്ടെങ്കിൽ അവളുടെ ഒരു മേൽനോട്ടം ഉണ്ടാകും അങ്ങനെ ആണെങ്കിൽ നന്നായിരിക്കും..
വിശ്വൻ ആഗ്രഹിച്ചതും അതു തന്നെ ആയിരുന്നു..
വിശ്വൻ…. അതിന് മീരക്ക് എന്തിനോടാണ് താല്പര്യം ഉള്ളത്
രമേശ്.. എന്തിനോടാ താല്പര്യം ഇല്ലാത്തതെന്നു ചോദിക്കണം അതാ നല്ലതു.
വിശ്വൻ… പണിക്കാരെ ഇവിടെ നിർത്തി പണിയിക്കണം അല്ലെങ്കിൽ പിന്നെ ഒന്നും കിട്ടില്ല കാശും കൊണ്ട് അവന്മാർ പോകും പിന്നെ നീയും കൂടി ഇല്ലാതെ മീര തനിച്ചായാൽ ആരെയും വിശ്വസിക്കാൻ കഴിയില്ല..
രമേശ്… ചേട്ടൻ കൂടി ഉണ്ടെങ്കിൽ മതി അതൊക്കെ ഇല്ലെങ്കിൽ വേണ്ടാ..