വിശ്വൻ അവിടേക്കു പോയി മീരയെ നോക്കി പറഞ്ഞു ഞാൻ കാണാത്ത സ്ഥലം ഒന്നും അല്ലല്ലോ… ഇനി കാണാത്ത വല്ലതും ഉണ്ടെങ്കിൽ അതു കാണാൻ ആണ് എനിക്കിഷ്ടം അയാൾ ചിരിച്ചു..
മീരക്ക് ആ പറഞ്ഞതിന്റെ അർഥം മനസ്സിൽ ആയി.. അവൾ ഒന്നും മിണ്ടാതെ ജോലി തുടർന്നു..
രമേശ് ഗ്ലാസും വെള്ളവും എടുത്തു പിന്നിലേക്ക് പോയതും വിശ്വൻ മീരയെ വിളിച്ചു…
വിശ്വൻ… മീരെ
മീര.. ഭവ്യതയോടെ വിശ്വനെ നോക്കി ചോദിച്ചു.. എന്താ ചേട്ടാ
വിശ്വൻ.. എനിക്കൊന്നു കുളിക്കണം നീ ഒരു തോർത്തു മുണ്ടെടുക്കു..
ഹും ശരി അവൾ നേരെ മുറിയിലേക്ക് പോയി ഒരു മുണ്ടും തോർത്തുമായി തിരികെ വന്നു..
രാധ… എന്താടാ രാവിലെ കുളിച്ചിട്ടല്ലേ വന്നത് പിന്നെന്താ ഇപ്പോ ഒരു കുളി?
വിശ്വൻ.. തൊടിയിലെ കുളത്തിൽ ഇറങ്ങി ഒന്ന് മുങ്ങി കുളിക്കണം അതിനാ..
മീര വസ്ത്രങ്ങൾ അവന്റെ കയ്യിൽ കൊടുത്തതും അവൻ ഷർട്ട് ഊരി അവളുടെ കയ്യിൽ കൊടുത്തു..
വിശ്വൻ ഷർട്ട് ഊരിയതും വിരിഞ്ഞ നെഞ്ചിൽ നിറയെ കറുത്ത രോമങ്ങൾ കൊണ്ട് മൂടിയ ഉറച്ച ശരീരവും ആയി തന്റെ മുന്നിൽ നിൽക്കുന്ന വിശ്വനെ നോക്കാൻ അവൾക്ക് നാണം തോന്നി..
അവൾ മെല്ലെ അയാളോട് ചോദിച്ചു എണ്ണ വേണ്ടേ?
ഓഹ് വേണ്ടാ ഇനി ഒരിക്കൽ ആവാം എണ്ണ തേച്ചുള്ള കുളി അതു പറഞ്ഞു കൊണ്ട് അയാൾ ചിരിച്ചു..
അവൾ പിൻ തിരിഞ്ഞു നിൽക്കുന്ന രാധയെ നോക്കിയ ശേഷം അവനെ നോക്കി ചിരിച്ചു..
ഇരുവരുടെയും ഉള്ളിൽ ആ സമയം മുതൽ ഒരു പ്രണയത്തിന്റെ നാമ്പുടലെടുത്തു തുടങ്ങുകയായിരുന്നു…
വിശ്വൻ പുറത്തേക്ക് പോയതും മീര അവന്റെ ഷർട്ടുമായി മുറിയിൽ ചെന്ന് അതിനെ ഹാങ്ങറിൽ തൂക്കി അവൾ ഒരു നിമിഷം അവന്റെ ഷർട്ടിലെ നെഞ്ചിന്റെ ഭാഗം മുഖത്തേക്ക് അടുപ്പിച്ച് അതിലെ വിയർപ്പ് ഗന്ധം ആസ്വദിച്ചു..
ആ നിമിഷം അവൾ സ്വയം മറന്ന നിമിഷം ആയിരുന്നു.. വിശ്വന്റെ നോട്ടവും ചിരിയും എല്ലാം തന്നെ അവൾക്ക് വിശ്വനോട് വല്ലാത്ത ഒരിഷ്ടം തോന്നി തുടങ്ങി…
തനിക്ക് നഷ്ടപ്പെട്ടു എന്ന് തോന്നിയ എന്തോ ഒന്ന് തിരികെ കൈ വന്നപോലെ അവൾക്ക് തോന്നി..