ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

Posted by

“അർജ്ജുവും അന്നയും തമ്മിൽ ഇഷ്ടത്തിലാണ്.”

ഇത് കേട്ടതും ജോസിൻ്റെ കണ്ട്രോൾ പോയി

“ഞങ്ങളുടെ കുടുംബത്തിലെ പെണ്ണിനെ കുറിച്ച് വേണ്ടാതീനം പറയുന്നോടാ ചെറ്റേ”

ജീവ അൽപ നേരം ഒന്നും പറഞ്ഞില്ല.  പകരം കൈയിൽ ഇരുന്ന ടാബ് തുറന്ന് അർജ്ജു അയച്ച ഫോട്ടോസ് കുരിയനെ കാണിച്ചു. ജോസും ലെനയും  ടാബ് വാങ്ങി നോക്കി.  അർജ്ജുവിനെ കെട്ടിപിടിച്ചു ഉറങ്ങുന്ന അന്ന അവർക്കത് കണ്ട് വിശ്വാസമായില്ല. സ്തംഭിച്ചു നിൽക്കുന്ന അവരോടായി ജീവ പറഞ്ഞു

“ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. നിങ്ങളുടെ മോളെ വിളിച്ചിറക്കാനോ ഒന്നും ശ്രമിക്കേണ്ട അവൾ സ്വയം നിങ്ങളുടെ അടുത്തക്ക് വരുമെന്നുണ്ടെങ്കിൽ വരട്ടെ. പക്ഷേ അധികാരവും കൈയൂക്കും കാണിക്കാനാണെങ്കിൽ നടക്കില്ല.  അർജ്ജുവിനെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകുമെന്ന് നിങ്ങൾക്ക് മനസ്സിലായികാണുമെല്ലോ”

ജോസിനെ നോക്കികൊണ്ടാണ് ജീവ അവസാന വരി പറഞ്ഞത്.

“അന്ന എവിടെയാണുള്ളത്”.

ലെനയാണ് അത് ചോദിച്ചത്. അതിന് ജീവ ഒന്നും പറഞ്ഞില്ല. പകരം കുരിയനെ നോക്കികൊണ്ട് പറഞ്ഞു.

“ഇലെക്ഷൻ ഒക്കെ വരുകയല്ലേ. ഇതൊക്കെ  വലിയ പ്രശ്നമാക്കാനോ. പിള്ളേരെ അവരുടെ വഴിക്കു വിടുന്നതല്ലേ നല്ലത്. അപ്പൊ ഞാൻ പോകുന്നു. ഇത് ഇവിടെ ഇരിക്കട്ടെ. “

ഫൈലും ഒരു വിസിറ്റിംഗ് കാർഡും ടേബിളിൽ വെച്ചിട്ട് ജീവ അവിടന്ന് ഇറങ്ങി.

കുരിയൻ മുൻപിൽ ഇരുന്ന കാർഡ് എടുത്തു നോക്കി. Rajeev Kumar, Officer Economics Offence Wing CBI (രാജീവ് കുമാർ ഓഫിസർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സിബിഐ). തൻ്റെയും ജോസിൻ്റെയും രണ്ടു ഫൈലുകൾ ഒന്നിൽ തൻ്റെ പേര്. രണ്ടാമത്തേതിൽ ജോസിൻ്റെ പേര്. കുരിയൻ തൻ്റെ പേരിലുള്ള ഫയൽ തുറന്നു നോക്കിയതും കുരിയൻ വിയർക്കാൻ തുടങ്ങി. രഹസ്യമായി സൂക്ഷിച്ചിരുന്ന പല ബിനാമി ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ. വിദേശത്തുള്ള ചില നിക്ഷേപങ്ങളുടെ ഡീറ്റെയിൽസ്. പുറത്തറിയാതെ ഇത്രയും സൂക്ഷിച്ചിരുന്ന കാര്യങ്ങൾ. അതോടെ അയാൾക്ക് ഭയമായി. പുറത്തായാൽ പൊതുജീവിതം അവസാനിപ്പിക്കേണ്ടി വരും. ചിലപ്പോൾ ജയിലിലും. എതിരാളി ചില്ലറക്കാരനല്ല വെറും ഒരു രാത്രി കൊണ്ട് ഇത്രയും കാര്യങ്ങൾ തപ്പി എടുത്തിരിക്കുന്നു. സൂക്ഷിച്ചു കാര്യങ്ങൾ നീക്കിയില്ലെങ്കിൽ എല്ലാം അവതാളത്തിലാകും.

കുരിയൻ്റെ കൈയിൽ നിന്ന് ഫയൽ വാങ്ങി നോക്കിയാ ജോസും ഞെട്ടി.

Leave a Reply

Your email address will not be published. Required fields are marked *