ലെന മനസ്സിൽ കരുതി. അത് പറയാൻ പോകുമ്പോളാണ് കറുത്ത ഇന്നോവ ഗേറ്റ് കടന്നു വന്നത്. കോളേജിൽ കണ്ട അതേ ഇന്നോവ കാറാണെന്ന് എന്ന് കമ്മീഷനേർക്ക് മനസ്സിലായി. ഗേറ്റിലെ പോലീസ് ഗാർഡ് വണ്ടി തടഞ്ഞെങ്കിലും ബാക്കിൽ ഇരിക്കുന്നയാൾ എന്തോ ID കാർഡ് എടുത്തു കാണിച്ചു. അതോടെ അയാൾ സല്യൂട്ട് അടിച്ചു വാഹനം കടത്തി വിട്ടു. പിൻ സീറ്റിൽ നിന്ന് സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി. കൈയ്യിൽ ഫയലും പിന്നെ ഒരു ടാബ് ഉണ്ട്.
“ആരാണ് ? എന്തു വേണം?”
ലെന അല്പം ഈർഷ്യയോടെ ചോദിച്ചു.
“MLA കുരിയൻ ഇല്ലേ . ഒന്ന് കാണണമായിരുന്നു.”
ലെന അയാളെ കൂട്ടികൊണ്ടു അകത്തേക്ക് പോയി.
ആരാണ് വന്നത് എന്ന് മനസ്സിലാക്കാത്തത് കൊണ്ട് കുര്യനും ജോസും ഒന്നും മിണ്ടിയില്ല.
“ഞാൻ ഇവിടെ ഇരുന്നോട്ടെ.” എന്ന് പറഞ്ഞു കൊണ്ട് ജീവ അവിടെ സോഫയിൽ സ്വയമിരുന്നു.
“ഞാൻ സ്വയം പരിചിയപ്പെടുത്താം എൻ്റെ പേര് രാജീവ് കുമാർ ഞാൻ അർജ്ജുവിൻ്റെ കസിൻ ചേട്ടനാണ്.”
അത് കേട്ടതും ജോസ് ചാടി കയറി കോളറിൽ പിടിക്കാൻ പോയി. പക്ഷേ ജീവ അപ്പോൾ തന്നെ ഇരു കൈ കൊണ്ടും ജോസിൻ്റെ കൈയ്യിൽ കയറി പിടിച്ചു.
“എവിടെയാടാ അന്ന ?”
“അതിനെകുറിച്ച് സംസാരിക്കാൻ തന്നെയാണ് ഞാൻ വന്നിരിക്കുന്നത്.“
ജീവ ജോസിൻ്റെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു. വന്നിരിക്കുന്നയാൾ ചില്ലറക്കാരൻ അല്ലെന്ന് ജോസിന് മനസ്സിലായി. ജോസ് പതുക്കെ പിൻവാങ്ങി
“ജോസേ നീ അങ്ങോട്ടിരുന്നെ. അയാൾ എന്താണ് എന്ന് വെച്ചാൽ പറയട്ടെ.”
കുര്യൻ പറഞ്ഞതോടെ ജോസ് അടങ്ങി.
ജീവ കുര്യൻ്റെ നേരെ തിരിഞ്ഞു നിന്ന് സംസാരിച്ചു.
“ഇവർ എന്താണ് സാറിൻ്റെ അടുത്ത് പറഞ്ഞിരിക്കുന്നത് എന്നറിയില്ല. പക്ഷേ അർജ്ജു നിങ്ങളുടെ മോളെ കടത്തികൊണ്ട് പോയതല്ല.അവൾ സ്വന്തം ഇഷ്ടപ്രകാരം പോയതാണ്.”
കുരിയൻ കാര്യം മനസ്സിലായി. മാർക്കോസിൻ്റെ മകൻ ജോണിയുമായിട്ടുള്ള കല്യാണത്തിന് നിർബന്ധിച്ചത് കൊണ്ടാണ് അന്ന പോയത് എന്ന്. എങ്കിലും അയാൾ ഒന്നും മിണ്ടിയില്ല. അർജ്ജുവും ആയി എന്തെങ്കിലും അടുപ്പം ഉണ്ടോ എന്നായി അയാളുടെ ചിന്ത. ഇത് മനസ്സിലാക്കിയെന്നത് പോലെ ജീവ പറഞ്ഞു