“സർ ഒന്ന് അർജ്ജുവിൻ്റെ അടുത്ത് സംസാരിച്ചു നോക്ക്.”
അപ്പോഴാണ് കീർത്തന എഴുന്നേറ്റ് അവരുടെ അടുത്തേക്കു വന്നു. അർജ്ജുവിൻ്റെ പേര് കേട്ടത് കൊണ്ട് മുഖത്തു ഭയമുണ്ട്.
“ചെറിയമ്മേ ഞാൻ ഇനി ഇവിടെ പഠിക്കുന്നില്ല.”
അതൊക്കെ വീട്ടിൽ ചെന്നിട്ട് തീരുമാനിക്കാം
“മീര മാഡം ഒരു ഹെല്പ് വേണം ഇവിടെ കിടക്കുന്ന കോളേജിൻ്റെ ഇന്നോവയുടെ കീ ഒന്ന് തരാമോ ബീന മിസ്സിനെ വീട്ടിൽ കൊണ്ടുപോയി ആക്കാനാണ്.”
സാധരണ ഗതിയിൽ അങ്ങനെയൊക്കെ ചോദിച്ചാൽ മീര ചീത്ത വിളിക്കേണ്ടതാണ്. പക്ഷേ ഇപ്പോൾ അരുണിനെ കൊണ്ട് ആവിശ്യമുണ്ട് അത് കൊണ്ട് അവർ വേഗം തന്നെ വണ്ടിയുടെ കീ കൈമാറി
കൂടുതൽ സംസാരിക്കാനില്ലാത്തത് കൊണ്ട് അരുൺ അവരുടെ ഓഫീസ് റൂമിൽ നിന്നിറങ്ങി.
നേരെ ബോയ്‌സ് ഹോസ്റ്റലിൽ പോയി ജീവിയുടെ നിർദേശം വരെ കാത്തിരിക്കാനായിരുന്നു അരുണിൻ്റെ പ്ലാൻ. പക്ഷേ പുറത്തിറങ്ങിയതും കാര്യങ്ങൾ അറിയാനായി ബീന മിസ്സ് കൂടെ കൂടി.
“സാറെ എന്തായി കാര്യങ്ങൾ?”
“മിസ്സ് വാ ഞാൻ വീട്ടിൽ കൊണ്ടുപോയി ആക്കം. പോകുന്ന വഴിക്ക് കാര്യങ്ങൾ പറയാം.”
**************
MLA കുരിയനെ നിലക്ക് നിർത്തുക എന്ന ഏറ്റവും വിഷമം പിടിച്ച കാര്യം എങ്ങനെ നടത്തണം എന്നാലോചനയിലാണ് ജീവ. രണ്ട് ഫൈലുകൾ റെഡിയാണ്. കുര്യൻ്റെയും അനിയൻ ജോസിൻ്റെയും ഇവിടത്തെയും ഗൾഫിലെയും ബിനാമി ഇടപാടുകളുടെ ചില രേഖകൾ. ഒരു മാസം മുൻപ് ഇങ്ങനെ ഒരു ഫയൽ തന്നെയുണ്ടായിരുന്നില്ല, എങ്കിലും ഇത് കൊണ്ട് പിടിച്ചു കെട്ടുക എളുപ്പമല്ല. ഇങ്ങനെയൊക്കെ വരുമെന്നറിഞ്ഞിരുന്നേൽ ഏതെങ്കിലും അഴിമതി കേസിൽ തളച്ചിടാമായിരുന്നു. അധികാരം നഷ്ടപ്പെടുമെന്ന് വന്നാൽ മാത്രമേ ഈ വർഗ്ഗം നിലക്ക് നിക്കു. അത് ജീവക്ക് ശരിക്കുമറിയാം. MLA അല്ല കേന്ദ്ര മന്ത്രിമാരെ വരെ ത്രിശൂലിന് വേണ്ടി വരച്ച വരയിൽ നിർത്തിയിട്ടുണ്ട് . പക്ഷേ ഇവിടെ പ്രശ്‍നം അർജ്ജുവിൻ്റെ ഐഡൻറ്റിറ്റി വെളുപ്പെടുത്താതെ എങ്ങനെ സാധിക്കും എന്നതാണ്. ജീവിയുടെ മനസ്സിൽ ഒരു ഉപായം തോന്നി. മുള്ളിനെ മുള്ള് കൊണ്ട് എടുക്കാനുള്ള ഉപായം. തീക്കളിയാണ് എന്നാലും സാരമില്ല. വേറെ വഴി ഇല്ല. രണ്ട് ഫയലും എടുത്ത് ജീവ ഇന്നോവയിൽ കയറി പാലായിലേക്ക് MLA കുര്യൻ്റെ വീട്ടിലേക്ക് വിട്ടു.