ത്രിശൂൽ ടെക്ക് ടീം :
“സർ സ്പൈക്ക് വിജയിച്ചു. ഫോണിൽ നിന്ന് ഒരു ഡാറ്റയും ഇനി റിട്രീയവ് ചെയ്യാൻ സാധിക്കില്ല. സെക്കണ്ടറിയായി എവിടെയെങ്കിലും സ്റ്റോർ ചെയ്‌തിട്ടില്ലെങ്കിൽ പ്രശ്നമാണ്. “
“ശരി. എന്തായാലും എത്രയും പെട്ടന്ന് ഫോൺ പിടിച്ചെടുക്കാൻ അരുണിന് നിർദേശം കൊടുക്കണം. “
എന്നാൽ ഇതേ ഫോട്ടോസിൻ്റെ ഒർജിനൽ കീർത്തനയുടെ ഫോണിലും ദീപു ഭീക്ഷിണിപെടുത്താനായി അയച്ച കോപ്പി അന്നയുടെ ഫോണിലും ഉണ്ടെന്നുള്ള കാര്യം അവരാർക്കും അറിയില്ലായിരുന്നു.
അരുൺ തിരിച്ചു ഡയറക്ടർ മീരയുടെ ഓഫീസിലേക്ക് കയറാൻ നോക്കിയപ്പോൾ ബീന മിസ്സ് പ്രതീക്ഷയോടെ നോക്കുകയാണ്. അകത്തു എന്താണ് സംഭവിച്ചത് എന്നറിയാൻ ആണ്.
“മിസ്സ് പൊക്കോ ഞാൻ ഇത് ഹാൻഡിൽ ചെയ്തോളാം. “
“എനിക്ക് പോകാൻ വണ്ടി ഇല്ല. ആറു മണിയാകാതെ ബസ്സ് സർവീസ് തുടങ്ങില്ല. ഞാൻ ഇവിടെ തന്നെ വെയിറ്റ് ചെയ്യാം.”
“ശരി മിസ്സ്.”
അരുൺ വീണ്ടും അകത്തേക്ക് കയറി
“അരുൺ ഇരിക്കൂ.”
കഴിഞ്ഞ തവണത്തെ പോലെയല്ല ഈ തവണ മീരയുടെ മനോഭാവം. സാമാന്യ മര്യാദ ഒക്കെ വന്നിട്ടുണ്ട്.
ഓന്തു നിറം മാറുന്ന പോലെയാണെല്ലോ ഈ പെണ്ണുമ്പിള്ളയുടെ സ്വാഭാവം. അരുൺ മനസ്സിൽ ഓർത്തു. എങ്കിലും പുറത്തു കാണിച്ചില്ല, മീരയുടെ കെട്ടിയവൻ സുരേഷും വെളുക്കെ ചിരിച്ചു കാണിച്ചു. കീർത്തന മുഖം പൊത്തിയിരിക്കുന്നുണ്ട്. എങ്കിലും ചെവി ഇങ്ങോട്ട് വട്ടം പിടിച്ചിരിക്കുകയാണ്.
“സർ നമുക്കിത് ആരും അറിയാതെ സോൾവ് ചെയ്യണം. അതിന് അരുൺ ഒന്ന് സഹകരിക്കണം. സുരേഷ് ആണ് പറഞ്ഞത്.”
അരുൺ ഒന്നും മിണ്ടിയില്ല. ഫോട്ടോസ് പുറത്താകാതിരിക്കണം. പുറത്തായാൽ അർജ്ജുവിന് ആപത്താണ്. പിന്നെ അന്ന എന്ന കൊച്ചിൻ്റെ ജീവിതം നശിക്കും. ഏത് രീതിയിൽ പ്രശ്നമായാലും മീഡിയ മൊത്തം ഇളകും കാരണം MLA യുടെ മോളാണ് ഇര .
“അരുൺ ഇപ്പോൾ അസിസ്റ്റ് പ്രൊഫസർ ഗ്രേഡ് സാലറി അല്ലേ വാങ്ങുന്നത്. മാനേജ്‌മെൻ്റെ പ്രൊഫസ്സർ ഗ്രേഡ് സാലറി തരാം. “
കൈക്കൂലി പെണ്ണുമ്പിള്ള ആൾ കൊള്ളാമെല്ലോ.
“മാമും സാറും പറയുന്നതൊക്കെ ശരി. ഞാൻ സഹകരിക്കാം. പക്ഷേ ഒരു കുഴപ്പമുണ്ടല്ലോ അപ്പുറത്തു അർജ്ജുവാണ്. അവൻ തിരിച്ചു ക്ലാസ്സിൽ വന്നാൽ കീർത്തനയുടെ ഗതി എന്താകും എന്ന് ആലോചിച്ചിട്ടുണ്ടോ. അത് കൊണ്ട് എൻ്റെ അഭിപ്രായത്തിൽ കീർത്തനയുടെ പഠിപ്പ് നിർത്തുന്നതായിരിക്കും നല്ലത്.”