“വേണ്ട ഞാൻ ഹാൻഡിൽ ചെയ്തോളാം “
അരുൺ ഫോൺ കട്ടാക്കിയ ശേഷം ഡയറക്ടർ മീരയുടെ ഓഫീസിലേക്ക് പോയി.
അതേ സമയം ഹോസ്റ്റലിൽ എത്തിയ ദീപു രമേഷിനോട് സംസാരിച്ചു കോമ്പ്രോമിസ് ആക്കാൻ ശ്രമിക്കുകയാണ്.
“ഡാ മൈനേ നീ എന്തു പണിയാൻ കാണിച്ചത്. അവൾക്കിട്ട് പണിയും എന്ന് പറഞ്ഞപ്പോഴും ഇങ്ങനെ ഒരു പണി പണിയും എന്ന് ഞാൻ വിചാരിച്ചില്ല ,
“കീർത്തന അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ചെയ്‌തു പോയതാടാ.”
“കീർത്തന പറഞ്ഞപ്പോൾ ചെയ്‌തു പോലും അതിന് അവൾ നിൻ്റെ ആരാ. നിനക്ക് അവന്മാരെ അറിഞ്ഞു കൂടെ ഇടിച്ചു നിൻെറ പരിപ്പിളക്കും. പോരാത്തതിന് ആ MLA കുര്യൻ്റെ മോളാണ് അന്ന എന്ന ബോധം എങ്കിലുമുണ്ടോ നിനക്ക്.”
ദീപു ഒന്നും മിണ്ടിയില്ല.
“നേരം വെളുത്താലുടൻ ഞാൻ വീട്ടിൽ പോവുകയാണ്. കുറച്ചു ദിവസം കഴിഞ്ഞു നിന്നെ വിളിക്കാം. നീ കാര്യങ്ങൾ എന്നെ അപ്ഡേറ്റ് ചെയ്‌താൽ മതി. “
“ഡാ നീ വീട്ടിൽ പോകേണ്ട അന്നയുടെ അപ്പച്ചി പോലീസ് അല്ലേ. അത് കൊണ്ട് വേറെ എവിടെയെങ്കിലും പോ പിന്നെ ഫോൺ ഓഫ് ആക്കിയേരെ. അല്ലെങ്കിൽ പോലീസ് നിന്നെ പോക്കും “
ദീപു ബാഗ് പാക്ക് ചെയാൻ തുടങ്ങിപ്പോൾ ഒരു മിസ്സ് കാൾ. അവൻ ഫോൺ എടുത്തു കീർത്തനയാണ്, തിരിച്ചു വിളിച്ചതും ഫോൺ കട്ടാക്കി. whatsappil കുറെ മെസേജ് ഉണ്ട് ക്ലാസ്സ് ഗ്രൂപ്പിൽ ഇപ്പോഴും ചർച്ചയാണ്. കീർത്തനയുടെ ഒരു മെസ്സേജ് കിടക്കുന്നുണ്ട്
“അരുൺ സർ. വീഡിയോ പ്രോബ്ലം”
ഇവൾ ഇത് എന്തു തേങ്ങയാണ് അയച്ചത്.”
അവൻ വീണ്ടും വിളിച്ചു. ഫോൺ സ്വിച്ച് ഓഫ് ആണ്.
ദീപു ചെറുതായി ഒന്ന് പേടിച്ചു. അപ്പോഴാണ് വേറെ ഒരു മെസ്സേജ് . പരിചയമില്ലാത്ത നമ്പർ.
‘”ARJUN ANNA PHOTOS” അർജ്ജുവും അന്നയും ഫോട്ടോസ്” ഒപ്പം ഒരു ലിങ്ക് ഉണ്ട്.
അവൻ ഒന്ന് ഞെട്ടി. ഇനി കീർത്തന ഇത് പുറത്താക്കിയോ എന്നായി അവൻ്റെ ചിന്ത.
അവൻ വേഗം തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്‌തു. ഒന്നും സംഭവിച്ചില്ല. ഫോൺ സ്ക്രീൻ ഒന്ന് മിന്നി. പിന്നെ ഓഫ് ആയി പോയി. ഓണക്കാൻ എത്ര ശ്രമിച്ചിട്ടും ഓണായില്ല. ചാർജ് തീർന്നതായിരിക്കും എന്ന് കരുതി അവൻ അത് ചാർജ് ചെയ്യാനായി കുത്തി വെച്ചു. എന്നിട്ട് വീണ്ടും പാക്കിങ്ങിലേക്ക് കടന്നു. അതിനു ശേഷം അവൻ ഫോണും എടുത്ത് രമേഷിനോട് യാത്ര പറഞ്ഞു ഇറങ്ങി.