ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

Posted by

“പിന്നെ നിനക്ക് സസ്പെന്ഷൻ അടിച്ചു കിട്ടിയിട്ടുണ്ട്. സിം ഊരുന്നതിന് മുൻപ് whatsappil അത് കൂടി നോക്കിയേരെ.”

അത്രയും പറഞ്ഞിട്ട് അരുൺ ഫോൺ വെച്ചു.

ദീപു  whatsapp തുറന്നു നോക്കി. സംഭവം ശരിയാണ് സസ്പെന്ഷൻ അടിച്ചു കിട്ടിയിട്ടുണ്ട. താൻ സ്നേഹിക്കുന്ന കീർത്തന തന്നെയാണ് തനിക്ക് പണി തന്നിരിക്കുന്നത്. ചുമ്മാതെയല്ല അവൾ ഫോൺ വിളിച്ചിട്ടു എടുക്കാത്തത്.

പെട്ടെന്നു തന്നെ അവൻ വീട്ടിൽ നിന്നിറങ്ങി. ഹോസ്റ്റലിലേക്ക് ആണെന്ന് പറഞ്ഞു അവൻ ബാംഗ്ലൂർ ഉള്ള ഒരു കൂട്ടുകാരൻ്റെ അടുത്തേക്ക് ആണ് പോയത്. രമേഷിൻ്റെയും അവൻ്റെയും കോമൺ ഫ്രണ്ട് ആണ്. അത് കൊണ്ട്  കോളേജിൽ നിന്ന് കാര്യങ്ങൾ അറിയാൻ സാധിക്കും.

****

 

ഞായറാഴ്ച രാവിലെ തന്നെ അന്നയെ കാണാൻ അപ്പച്ചി എത്തി. സിറ്റി പോലീസ് കമ്മീഷൻണറാണ് അന്നയുടെ അപ്പച്ചി എന്ന് കണ്ട് വാർഡൻ ഒന്ന് ഞെട്ടി. അവരെ വിസിറ്റർസ് റൂമിൽ ഇരുത്തിയിട്ടു അന്നയെ വിളിച്ചു

 

പിന്നെ ഫോൺ ഓണാക്കി അനുപമയെയും അമൃതയെയും വിളിച്ചു. അമൃതയാകട്ടെ അന്നയുടെ ഫോൺ കാൾ എടുക്കാൻ കൂടി റെഡിയായില്ല. അനുപമയുടെ അടുത്ത് കുറച്ചു കാര്യങ്ങൾ സംസാരിച്ചു. ബാക്കി കാര്യങ്ങൾ കോളേജിൽ വരുമ്പോൾ നേരിട്ട് പറയാം എന്ന് പറഞ്ഞു കാൾ അവസാനിപ്പിച്ചു.

വൈകിട്ടോടെ അന്നയുടെ പുതിയ റൂം മേറ്റ് എത്തി. അവിടെ അടുത്തു തന്നെയുള്ള ബാങ്കിലെ മാനേജർ.

“ഹലോ ഞാൻ പാർവതി. പാറു എന്ന് വിളിക്കും. “

പുതിയ ആൾ റൂമിൽ വന്നു എന്ന് വാർഡൻ പറഞ്ഞായിരുന്നു.

അന്ന സ്വയം പരിചയപ്പെടുത്തി. പാറു ചേച്ചിയെ  അന്നക്ക് ഇഷ്ടമായി. വായ തോരാതെ സംസാരിക്കുന്ന നല്ല  ഒരു പാവം  ചേച്ചി. ആളെ കെട്ടിയവൻ ഉപേക്ഷിച്ചു പോയതാണ്. ബാങ്കിലെ ജോലികൊണ്ട് ജീവിച്ചു പോകുന്നു. നാട്ടിൽ അമ്മയുള്ളതു കൊണ്ട് എല്ലാ ആഴ്ചച്ചയും വീട്ടിൽ പോകും.  പുള്ളിക്കാരി എല്ലാം വിളിച്ചു പറഞ്ഞെങ്കിലും അന്ന അവളെകുറിച്ച് ഒന്നും വിട്ടു പറഞ്ഞില്ല.  വൈകിട്ട് ഡിന്നർ ഒക്കെ കഴിച്ചു വന്നപ്പോളും പാറു എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ അന്നയുടെ മനസ്സ് വേറെ എവിടെയൊക്കയോ ആയിരുന്നു. നാളെ കോളേജിൽ എന്തു സംഭവിക്കുമെന്ന ആകാംഷ.

Leave a Reply

Your email address will not be published. Required fields are marked *