“നീ തത്കാലം അയാളുടെ പിന്നാലെ പോകാൻ നിക്കേണ്ട. അന്നയുടെ പ്രിൻസിപ്പാൾ ഒരു അഡ്രസ്സ് തരും നീ ആളുകളെ വിട്ട് അവനെ അങ്ങ് പൊക്കിയേരെ. ശരിക്കും എന്താണ് നടന്നത് എന്ന് അവൻ പറയും.”
“ലെനയെക്കൊണ്ട് അന്നയെ ഒന്ന് വിളിപ്പിക്കണം. ഞാൻ വിഷമിച്ചിരിക്കുകയാണ് എന്നൊക്കെ അവളോട് പറയാൻ പറ. അവള് എന്നെ വിളിക്കുമോ എന്ന് നോക്കട്ടെ “
“പിന്നെ മുൻപ് പറഞ്ഞ കാര്യം നമ്മൾ ഉപേക്ഷിച്ചിട്ടില്ല. കുറച്ചു കഴിഞ്ഞു നമക്ക് അത് നടത്തണം. എന്നാലേ ആ സിബിഐ ക്കാരൻ ഒക്കെ പഠിക്കു. നീ ആളെ സെറ്റാക്കിയേരെ. അന്നക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അർജ്ജുവിനെ തീർക്കണം.
ഒരു കാര്യം കൂടി, ആ ലിസ്റ്റിലുള്ള ബിനാമി അക്കൗണ്ടുകൾ നിന്ന് പണം ഒക്കെ കുറേശേ മാറ്റണം, നമ്മുടെ ഓഡിറ്റർ രാമഭദ്രനുമായി സംസാരിച്ചു ശരിയാക്കണം.”
കുര്യൻ MLA ഫോൺ വെച്ചതും മീരക്ക് വീണ്ടും പേടിയായി. കാരണം ദീപുവിനെ അവർ പൊക്കിയാൽ കീർത്തനയുടെ കാര്യവും വെളിയിലാകും. അവർ വേഗം തന്നെ കീർത്തനയെ വിളിച്ചു നാട്ടിലേക്ക് പോകാൻ ആവിശ്യപെട്ടു. അതിനു ശേഷം അരുൺ സാറിനെ വിളിച്ചു കാര്യം പറഞ്ഞു.
“ആ സസ്പെന്ഷൻ ഓർഡർ തന്നാൽ അത് അവന് നേരിട്ട് കൊടുക്കാമായിരുന്നു.”
മീര മിസ്സ് അല്പമൊന്നു ആലോചിച്ചു.
“ശരി ഞാൻ കോളേജിലേക്ക് വരാം.”
മീര കോളേജിൽ എത്തിയപ്പോൾ അരുൺ സാർ അവിടെ ഉണ്ടായിരുന്നു.
“മാഡം പേടിക്കേണ്ട ദീപുവിനെ തത്ക്കാലം മാറ്റി നിർത്താനുള്ള ഏർപ്പാട് ഞാൻ ചെയ്തോളാം. “
കാര്യം അരുൺ ദീപുവിൻ്റെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും സംശയം തോന്നാതിരിക്കാനായി അഡ്രസ്സും പെരൻറ്റ്സിൻ്റെ ഫോൺ നമ്പറും വാങ്ങി. എന്നിട്ട് അവിടന്ന് ഇറങ്ങി.
കോളേജിൽ നിന്നിറങ്ങിയതും അവൻ ദീപുവിനെ ഫോണിൽ വിളിച്ചു.അരുൺ സാറിൻ്റെ കാൾ കണ്ടതും ദീപു പേടിയോടെ ഫോൺ എടുത്തു. രണ്ട് ദിവസം മുൻപ് കിട്ടിയ അടിയുടെ പുകച്ചിൽ മാറിയിട്ടില്ല,
“ഹലോ ദീപു,
നീ ഇപ്പോൾ എവിടെയാണ് ഉള്ളത്.”
“ഞാൻ വീട്ടിലുണ്ട് സാർ”
“ദീപു നീ ഇപ്പോൾ തന്നെ അവിടന്ന് ഇറങ്ങണം. നിന്നെ പൊക്കാൻ അന്നയുടെ അപ്പൻ ആളുകളെ അയച്ചിട്ടുണ്ട്. അവരുടെ കൈയിൽ പെട്ടാൽ നീ തീർന്നു. അത് കൊണ്ട് സ്റ്റേറ്റ് തന്നെ വിട്ട് പൊക്കോ. പിന്നെ പോകുന്നതിന് മുൻപ് സിം ഊരി മൊബൈലും ഓഫാക്കിയേരെ. അവർക്കു പോലീസിൽ ഒക്കെ പിടിയുള്ളതാണ്.