“ചെറിയാമ്മേ ഞാനല്ല ആ ദീപുവാണ്. അവൻ എന്നെക്കൊണ്ട് ചെയ്യിച്ചതാണ്.”
സുരേഷ് സർ മീരയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി വീഡിയോ കണ്ടു.
കീർത്തനയെ എങ്ങനെ ഇതിൽ നിന്ന് രക്ഷിക്കണം എന്നായിരുന്നു അവളുടെ ചെറിയമ്മ മീരയുടെ ചിന്ത. അതേ സമയം ഇത് പുറത്തായാൽ MLA കുര്യൻ എങ്ങനെ റിയാക്ട ചെയ്യുമെന്നായിരുന്നു സുരേഷിൻ്റെ ചിന്ത.
“ഇത് വേറെ ആരും കണ്ടിട്ടില്ലല്ലോല്ലേ. സുരേഷ് വിനയത്തോടെ ചോദിച്ചു.”
“ബീന മിസ്സും അർജ്ജുവും ഞാനും അല്ലാതെ ഇത് വേറെ ആരും തന്നെ കണ്ടിട്ടില്ല.”
“ഇത് പുറത്താകാതിരിക്കാൻ നമ്മക്ക് എന്തു ചെയ്യാൻ പറ്റും.”
ഈ സംഭവം ഒതുക്കാൻ തന്നെയും കൂടി കൂട്ട് പിടിക്കുകയാണ് എന്ന് അരുണിന് മനസ്സിലായി. പക്ഷേ ക്രൈം ചെയ്‌ത ആളെ വെറുതെ വിടുന്നത് അരുണിന് ഇഷ്ടമല്ല അത് ഒരു സ്റ്റുഡന്റ് ആണെങ്കിൽ കൂടി.
അപ്പോഴാണ് അരുണിൻ്റെ ഫോൺ റിങ് ചെയ്‌തത്. സുരേഷ് ഫോൺ അരുണിന് തിരിച്ചു നൽകി. ജീവിയാണ് വിളിക്കുന്നത്.
“നിങ്ങൾ ആലോചിച്ചു ഒരു തീരുമാനത്തിൽ എത്തു ഞാൻ ഇപ്പോൾ വരാം “
അരുൺ പുറത്തേക്കിറങ്ങി.
“അരുൺ ഒരു പ്രശ്നമുണ്ട്. അവർ രണ്ട് പേരുടെയും ഫോട്ടോസ് ദീപു എന്ന് ഒരു ക്ലാസ്സ്‌മേറ്റ് മൊബൈലിൽ എടുത്തിട്ടുണ്ട്. ബ്ലാക്‌മെയിലിംഗിന് ഉള്ള ശ്രമം ആണ്. ഫോട്ടോസ് പുറത്തായാൽ അത് വൈറൽ ആകും. ശിവയുടെ ഐഡൻറ്റിറ്റി പുറത്താകും. അതു കൊണ്ട് പെട്ടന്ന് ആക്ഷൻ എടുക്കണം. ഫോൺ നം. ഇവിടെ ടെക് ടീമിന് കൈമാറിയിട്ടുണ്ട്. ഡിവൈസ് ഈസിയായി സ്പൈക്ക് ചെയ്യാം എന്ന് അവർ ഉറപ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ അങ്ങനെ ചെയ്‌താൽ വേറെ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോ ക്‌ളൗഡിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കില്ല. മൊബൈൽ പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്നെ അറിയിക്കണം”
അത് കേട്ടതും അരുൺ സർ ക്ലാസ്സ് റൂമിലേക്ക് ഓടി. പക്ഷേ അപ്പോഴേക്കും ദീപു ഹോസ്റ്റലിലേക്ക് പോയിരുന്നു.
അരുൺ വേഗം ജീവയെ വിളിച്ചു.
“അവൻ ഹോസ്റ്റലിലേക്ക് പോയി. എൻ്റെ അടുത്തു വാഹനമില്ല ടീമിനെ അയച്ചാൽ ഞാൻ പോകാം. ഞാനാകുമ്പോൾ അവന് സംശയം തോന്നില്ല.”
ജീവ കുറച്ചു നേരം ആലോചിച്ചു