ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

Posted by

“അച്ചായൻ എന്താണ് എന്നെ വിളിപ്പിച്ചത് “

“ജോസേ ഇതിൽ എന്തോ പ്രശ്നമുണ്ടല്ലോ. ആ സിബിഐ ക്കാരൻ പറഞ്ഞത് അവർ ഇഷ്ടത്തിലാണെന്ന് അല്ലേ. അങ്ങനെയാണെങ്കിൽ പിന്നെ അവൾ ഹോസ്റ്റലിലേക്ക് എന്തിന് മാറണം. നീ മേനോൻ്റെ മരുമകൾ ഇല്ലേ, അന്നയുടെ പ്രിൻസിപ്പൽ അവരെ ഒന്ന് വിളിച്ചേ “

ജോസ് വേഗം തന്നെ മീരയെ വിളിച്ചു എന്നിട്ട് ഫോൺ കുര്യൻ്റെ കൈയിൽ കൊടുത്തു

“ഹലോ ഇത് ഞാൻ ആണ് MLA കുരിയൻ, അന്നയുടെ പപ്പാ.”

“പറയൂ സാർ”

“ഞാൻ കുറച്ചു കാര്യങ്ങൾ ചോദിക്കാനാണ് വിളിച്ചത്.  ഗോവ ട്രിപ്പിൾ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?”

“ഗോവ ട്രിപ്പിൾ അവരെ വേറെ ഒരു  സ്റ്റുഡൻ്റെ എന്തോ മയക്കുമരുന്ന് കൊടുത്തു മയക്കി ചതിച്ചതാണ്. ടൂർ കഴിഞ്ഞു എത്തിയതും അവൻ വീട്ടിലേക്കു പോയി. അവനെ ഞങ്ങൾ  സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്‌. ആ അർജ്ജുവുമായി ആ പയ്യന് ശത്രുത ഉണ്ടായിരുന്നു പോലും.”

മീര കീർത്തനയുടെ പേര് ഒഴുവാക്കി നുണ  പറഞ്ഞു

“ഈ അർജ്ജുവും അന്നയും തമ്മിൽ അടുപ്പത്തിലാണോ?”

“അല്ല സാർ അങ്ങനെ ഒന്നുമില്ല. എൻ്റെ അറിവിൽ അവർ തമ്മിൽ ഒന്ന് രണ്ട് വട്ടം വഴക്കൊക്കെ ഉണ്ടായിട്ടുള്ളതാണ്.”

“പക്ഷേ അന്ന എന്തിനാണ് അന്ന് അർജ്ജുവിൻ്റെ ഒപ്പം കാറിൽ കയറി പോയത്.”

“അതറിയില്ല സാർ. എത്ര ആലോചിച്ചിട്ടും അത് മാത്രം മനസ്സിലായില്ല.”

“മിസ്സ് ഒരു പണി ചെയ്യൂ. കോളേജിൽ പോയിട്ട് അവൻ്റെ അഡ്രസ്സ് തന്നേരെ. ഞങ്ങളുടെ മോളെ ചതിച്ച  ആ പുന്നാര മോനെ ഒന്ന് കാണണം.”

“എന്നാൽ ശരി.”

ജോസേ അമേരിക്കയിൽ അന്വേഷിച്ചിട്ടു എന്തായി.അവൻ്റെ അപ്പനും അമ്മയെകുറിച്ചും  വല്ല വിവരവും കിട്ടിയോ.

കോളേജിലെ അഡ്രസ്സ് വെച്ച് ഞാൻ അന്വേഷിച്ചു അച്ചായാ അന്വേഷിച്ചു. അപ്പൻ ശങ്കർ ദേവ് പുള്ളിക്ക് അവിടെ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ആണ് വാഷിംഗ്‌ടണിൽ. ആ കിഴക്കേലെ തോമായോട് നേരിട്ട് പോയി സംസാരിക്കാൻ പറഞ്ഞിട്ടുണ്ട്. പുള്ളി സംസാരിച്ചിട്ട് നടന്നില്ലേൽ ഞാൻ വിളിച്ചോളാം. ഫോൺ നമ്പർ ഒക്കെ കോളേജിൽ നിന്ന് കിട്ടിയിട്ടുണ്ട്.

“അവൻ്റെ ലോക്കൽ ഗാർഡിയനോ ?”

“ ലോക്കൽ ഗാർഡിയൻ എക്സ് മിലിറ്ററിക്കാരൻ  ജേക്കബ്. അയാളെ  പറ്റി അന്വേഷിച്ചു കാഞ്ഞിരപ്പിള്ളി അഡ്രസ്സ് ആണ് കോളേജിൽ നിന്ന് കിട്ടിയത്. അവിടെ നമ്മുടെ ആൾക്കാർ പോയിരുന്നു വീട് പൂട്ടികിടക്കുകയാണ്.  കുമിളിയിൽ എന്തോ എസ്റ്റേറ്റ് ഉണ്ട് അവിടെ ആയിരിക്കണം ഞാൻ അന്വേഷിക്കുന്നുണ്ട്. അങ്ങേര്‌ അവന് ഫുൾ സപ്പോർട്ട് ആണ്. ഞാൻ ഫോണിൽ സംസാരിച്ചു വഴക്കായി. അയാൾ ഒരു നടക്ക് പോകുമെന്ന് തോന്നുന്നില്ല.  പിന്നെ ആ CI ഹമീദിൻ്റെ   അടുത്ത് ടവർ ലൊക്കേഷൻ എടുക്കാൻ പറഞ്ഞിട്ടുണ്ട്. അവൻ പക്ഷേ എന്തോ ഇത് വരെ തിരിച്ചു വിളിച്ചില്ല. എസ്റ്റേറ്റ് എവിടെയാണ് എന്നറിഞ്ഞാൽ ഞാൻ അയാളെ  നേരിട്ട് കാണാനായിരിക്കുകയാണ്.”

Leave a Reply

Your email address will not be published. Required fields are marked *