“ആ കുട്ടി വന്നാൽ ബാക്കി ഉള്ളവരൊക്കെ കളിയാക്കില്ലേ. “
“അത് ശരിയാണ് മാഡം. അതിനു ഒറ്റ വഴിയേ ഉള്ളു. തിങ്കളാഴ്ച്ച രാവിലെ തന്നെ ദീപുവിനെയും കീർത്തനയെയും സസ്‌പെൻഡ് ചെയ്‌ത് നോട്ടീസ് ഇറക്കുക. ഒപ്പം ആരെങ്കിലും അവരുടെ അടുത്ത് അപമര്യാദയായി പെരുമാറിയാൽ സസ്പെന്ഷൻ ആയിരിക്കും എന്ന് വ്യക്തമാക്കി ഒരു സിർക്യൂലർ ഇറക്കുക. പിന്നെ എന്തുണ്ടായാലും നമ്മുക്ക് നോക്കാം. :
അരുൺ സാർ അവർക്ക് ധൈര്യം കൊടുത്തു കൊണ്ട് പറഞ്ഞു.
“അർജ്ജുവിനെ കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ?”
:ഇല്ല അർജ്ജുവും അവൻ്റെ കൂട്ടുകാരൻ രാഹുലും എവിടെയാണ് എന്നറിയില്ല സാർ.”
:നിങ്ങൾ വെയിറ്റ് ചെയ്യൂ ഞാൻ ജോസിനെ ഒന്ന് വിളിക്കട്ടെ.”
സുരേഷ് വേഗം അവിടെ നിന്ന് അൽപം മാറി നിന്നിട്ട് ജോസിനെ വിളിച്ചു കാര്യം പറഞ്ഞു. ജോസ് ഉടനെ തന്നെ കുര്യനെ വിളിച്ചു.
“അച്ചായാ മേനോൻ്റെ മോൻ സുരേഷ് ഇപ്പോൾ വിളിച്ചിരുന്നു അന്ന കാക്കനാട് ഉള്ള ഒരു പ്രൈവറ്റ് ഹോസ്റ്റലിലേക്ക് മാറി. തിങ്കളാഴ്ച്ച മുതൽ അവൾ ക്ലാസ്സിലേക്ക് പോകും പോലും.”
കുര്യൻ അല്പമൊന്ന് ആലോചിച്ചു. രാജീവ് കുമാർ പറഞ്ഞതുമായി യോജിക്കുന്നില്ലെല്ലോ. അവർ തമ്മിൽ സ്നേഹത്തിലാണെങ്കിൽ പിന്നെ അന്ന ഹോസ്റ്റലിലേക്ക് മാറിയത് എന്തിനായിരിക്കും അങ്ങനെ കുറിയൻ്റെ മനസ്സിൽ പല സംശയങ്ങൾ ഉയർന്നു.
മാർക്കോസിൻ്റെ മോൻ ജോണിയുമായി കല്യാണത്തിന് താൻ നിർബന്ധിച്ചത് കൊണ്ടാണ് അന്ന പോയത് എന്ന് കുര്യന് തോന്നി. സമയം എടുത്തു കരുക്കൾ നീക്കിയാൽ അന്നയെ തിരിച്ചു എത്തിക്കാം എന്ന് കുര്യന് മനസ്സിലായി.
“അന്നയെ തടയേണ്ട. നീ ഇങ്ങോട്ട് വാ എനിക്ക് നിന്നോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.”
അച്ചായൻ പറഞ്ഞ കാര്യം അറിയിക്കാനായി ജോസ് വേഗം തന്നെ സുരേഷിനെ വിളിച്ചു.
“അന്ന ക്ലാസ്സിൽ പോകുന്നതിൽ എതിർപ്പില്ലെന്ന് കുര്യൻ സാർ അറിയിച്ചിട്ടുണ്ട്. പിന്നെ അവൾ ഏത് ഹോസ്റ്റലിൽ ആണ് എന്നൊന്ന് അന്വേഷിച്ചു പറയണം.”
“അത് ഞാൻ അന്വേഷിച്ചു പറയാം”
സുരേഷ് സാർ തിരിച്ചു വന്ന് കാര്യം പറഞ്ഞു. അരുൺ സാറും ബീന മിസ്സും അവിടന്ന് ഇറങ്ങി.
ജോസ് വേഗം തന്നെ കുര്യൻ്റെ വീട്ടിലെത്തി.