അവൾ മെസ്സേജുകൾ തുറന്നു വായിച്ചു. എല്ലാവരും തന്നെ കുറ്റപ്പെടുത്തിയിരുന്നു. അങ്ങനെ വരനല്ലേ വഴിയുള്ളു താൻ ആയിരുന്നെല്ലോ അർജ്ജുവിൻ്റെ റൂമിൽ. അർജ്ജുവിനെ താൻ ചതിച്ചതാണ് എന്നാണ് പലരും കരുതിയിരിക്കുന്നത്.
ക്ലാസ്സ് ഗ്രൂപ്പിൽ നിന്നല്ലാതെ കുറച്ചു മെസ്സേജുകൾ മാത്രമാണ് ഉള്ളത്. അമൃതയും അനുപമയും തിരിച്ചു വിളിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ജോണിയുടെ ഒന്ന് രണ്ട് മെസ്സേജുകൾ ഉണ്ട്. പുള്ളി സംഭവമറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.
എന്നാൽ ദീപുവിൻ്റെ മേസേജ് കണ്ട് അന്ന ഞെട്ടി. നേരത്തെ അയച്ചതായിരിക്കണം
അർജുവിനെ കെട്ടിപിടിച്ചു കിടക്കുന്ന രണ്ടു ഫോട്ടോ. പുറത്തു പറഞ്ഞാൽ ഇത് വൈറൽ ആകുമെന്നുള്ള ഭീക്ഷിണിയും. അന്നക്ക് സങ്കടവും ദേഷ്യവും ഒന്നും തോന്നിയില്ല. ഒരു തരം മരവിച്ച അവ്സസ്ഥയിലായിരുന്നു അവൾ. അന്ന ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ട് അവിടെ ഇരുന്നു.
ഡയറക്ടർ മീരയുടെ വീട്ടിലേക്ക് അരുൺ സാറും ബീന മിസ്സും അന്നയുടെ കാര്യം പറയാനായി ചെന്നു. അവർ വീട്ടിലേക്ക് വന്നത് മീരക്കും അവരുടെ ഭർത്താവ് സുരേഷിനും ഒട്ടും തന്നെ ഇഷ്ട്പെട്ടില്ല. എങ്കിലും അത് പുറത്തു കാണിച്ചില്ല. രണ്ട് പേരെയും സ്വീകരണ മുറിയിലേക്ക് ഇരുത്തി.
“മാഡം ഞാൻ അന്നയുടെ കാര്യം പറയാനാണ് വന്നത്. തിങ്കളാ ഴ്ച്ച മുതൽ അവൾ ക്ലാസ്സിൽ വരുന്നുണ്ട്.”
അത് കേട്ടതും മീര ഞെട്ടി.
“അതിന് അന്ന എവിടെയാണ് എന്നറിയാമോ? അർജുവിൻ്റെ വീട്ടുകാരുടെ വിവരങ്ങൾ തിരക്കി ജോസ് ഇന്നലെ വിളിച്ചിരുന്നെല്ലോ. അന്ന എവിടെയാണ് എന്ന് അവർക്കറിയില്ലല്ലോ.”
“അന്ന ഇന്ന് രാവിലെ ഇവിടെ കാക്കനാടുള്ള ഒരു പ്രൈവറ്റ് ഹോസ്റ്റലിൽ അഡ്മിഷൻ എടുത്തിട്ടുണ്ട്. മറ്റന്നാൾ മുതൽ ക്ലാസിനു വരുമെന്ന വാശിയിലാണ്. “
മീര ഒന്നും തന്നെ മിണ്ടിയില്ല. കീർത്തനയുടെ കാര്യത്തിൽ തന്നെ തീരുമാനമാകാതെ നിൽക്കുമ്പോൾ ആണ് ഈ പ്രശ്‍നം. കുര്യൻ MLA ഇതൊക്കെ എങ്ങനെ എടുക്കുമെന്ന് ആലോചിച്ചപ്പോൾ ടെൻഷനായി. അന്ന ക്ലാസ്സിൽ വന്നാൽ ചെകുത്താനും കടലിനുമിടയിൽ എന്ന അവസ്ഥയാകും.
“അത് വേണോ കുര്യൻ അറിഞ്ഞാൽ പ്രശ്നമാകുമെല്ലോ?”
സുരേഷ് സാർ ആണ് ചോദിച്ചത്
“സാർ ഒന്ന് സംസാരിക്ക്, സാർ കുര്യൻ്റെ അനിയൻ ജോസ് സാറിൻ്റെ കൂട്ടുകാരൻ അല്ലേ. പിന്നെ മീര മാമിന് അന്നയുടെ അപ്പച്ചിയെയും അറിയാമെല്ലോ. സാർ ഒന്ന് സംസാരിച്ചു തത്കാലം അവരെ ഒന്നടക്കി നിർത്തു. അന്ന ഹോസ്റ്റലിലേക്ക് മാറി എന്നറിയുമ്പോൾ തന്നെ അവർ അൽപം അടങ്ങും”