അതിനവർക്കാർക്കും ഉത്തരമുണ്ടായിരുന്നില്ല. അന്ന ഒന്നും മിണ്ടാതെ ജേക്കബ് അച്ചായൻ്റെ കാറിൽ നിന്ന് ബാഗ് എടുത്തോണ്ട് വന്നു.
“അങ്കിൾ എൻ്റെ ഫോൺ. “
ജേക്കബ് അച്ചായൻ അന്നയുടെ ഫോൺ തിരികെ നൽകി.
“അച്ചായാ പിന്നെ കാണാം എന്ന് കരുതുന്നു “
“പോയി വാ മോളെ “
“വാ പോകാം. “
അരുൺ സാറിനോടും ബീന മിസ്സിനോടുമാണ് പറഞ്ഞത്.
അവൾ ഹോസ്റ്റലിൽ നിൽക്കാൻ സമ്മതിച്ചതിൻ്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും.
അരുണും ബീനയും അന്നയെ കൂട്ടി നേരെ ഹോസ്റ്റലിലേക്ക്. സ്റ്റീഫൻ അവൻ്റെ ബൈക്കുമെടുത്തു പിന്നാലെ വന്നു. അന്ന അവൻ്റെ അടുത്ത് സംസാരിക്കാത്തതിൽ അവന് വിഷമമായിരുന്നു കാറിൽ അന്ന ഒന്നും തന്നെ മിണ്ടിയില്ല. ഹോസ്റ്റലിൽ എത്തി അഡ്മിഷൻ ഒക്കെ എടുത്തു.
വാർഡൻ റൂൾസ് ഒക്കെ പറഞ്ഞു. വർക്ക ചെയ്യുന്നവർ ഉള്ളത് കൊണ്ട് ഒമ്പതര വരെ സമയമുണ്ട്. ബ്രേക്ഫാസ്റ്റും ഡിന്നറും ഉണ്ട് വീക്കിലി പേയ്‌മെൻ്റെ. വലിയ പ്രശ്നമൊന്നുമില്ല. പിന്നെ ബീന മിസ്സിൻ്റെ ബന്ധു എന്ന് കള്ളം പറഞ്ഞാണ് അഡ്മിഷൻ എടുത്തിരിക്കുന്നത്. അന്ന അത് തിരുത്താനൊന്നും പോയില്ല. ശനിയാഴ്ച ആയതു കൊണ്ട് റൂം മേറ്റ് ഇല്ല വീട്ടിൽ പോയേക്കുകയാണ്. അവളുടെ ബാഗും സാധനങ്ങളും ഒക്കെ എടുത്തു വെച്ച് കഴിഞ്ഞപ്പോൾ തിരിച്ചു പോകാനായി എല്ലാവരും പുറത്തേക്കിറങ്ങി.
“സ്റ്റീഫൻ നീ ബൈക്ക് എടുത്തുത്തിട്ട് വാ എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.”
പിന്നെ തിങ്കളാഴ്ച്ച മുതൽ ഞാൻ ക്ലാസ്സിൽ വരും. അവൾ അരുൺ സാറിനെയും ബീന മിസ്സിനെയും നോക്കി പറഞ്ഞു.
“കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോരെ“
ബീന മിസ്സ് ചോദിച്ചു നോക്കി.
അതിന് മറുപടിയൊന്നും പറയാതെ സ്റ്റീഫൻ്റെ ബൈക്കിൻ്റെ ബാക്കിൽ കയറിയിരുന്നു.
“പോകാം.”
അന്ന ഉറച്ച തീരുമാനമാണ് എടുത്തിട്ടുള്ളത് എന്ന് അരുണിന് മനസ്സിലായി. മീര മാമിനെ പറഞ്ഞു മനസ്സിലാക്കണം അല്ലെങ്കിൽ കോളേജിൽ പ്രശ്നമാകും. ശനിയാഴ്ച്ച ആയതു കൊണ്ട് അവർ രണ്ട് പേരും കൂടി മീര മാമിൻ്റെ വീട്ടിലേക്ക് പോയി.
സ്റ്റീഫനും അന്നയും കൂടി നേരെ ഒരു കഫേയിലേക്കു പോയി
“ചേച്ചി എന്തിനാണ് അവന്മാരുടെ ഒപ്പം പോയത്.? എന്നെ വിളിച്ചാൽ പോരായിരുന്നോ? ഞാൻ വന്ന് കൂട്ടികൊണ്ടു പോരുമായിരുന്നെല്ലോ. “