അന്നയോട് അച്ചായൻ കാര്യം പറഞ്ഞെന്ന് തോന്നുന്നു. മുഖത്തു ഒരു വിഷമം ഉണ്ട്. ഉച്ചക്കത്ത എനർജി ഒന്നുമില്ല. രാത്രിയായപ്പോൾ അടുത്ത പ്രശനം കിടക്കാൻ സ്ഥലമില്ല. ഞങ്ങൾ സാദാരണ ഉപയോഗിക്കുന്ന റൂമിൽ അന്ന കിടക്കുന്നത്. അവസാനം എവിടെന്നോ ബെഡ് ഒക്കെ ഒപ്പിച്ചു ലിവിങ് റൂമിൽ കടന്നു.
വെളുപ്പിന് തന്നെ വാഹനം വന്നു. പക്ഷേ ഈ തവണ ബെൻസ് G വാഗൺ ഒന്നുമല്ല ഒരു ഇന്നോവ ടാക്സി . ഡ്രൈവിംഗ് സീറ്റിൽ ദീപക്ക് തന്നെയാണ്. ഞങ്ങൾ ബാഗുമായി ഇറങ്ങിയപ്പോൾ അന്ന വരാന്തയിൽ നിൽക്കുന്നുണ്ട്. മുഖത്തു വിഷമം ഒക്കെ ഉണ്ട് എങ്കിലും കരയുന്നൊന്നുമില്ല.
ജേക്കബ് അച്ചായനും വലിയ സംസാരമൊന്നുമില്ല. ഞങ്ങളുടെ രണ്ട് പേരുടെയും ഫോൺ എടുത്തു തന്നു. എത്തിയിട്ട് വിളിക്കാൻ പറഞ്ഞു. പതിനൊന്നു മണിയോടെ കൊച്ചയിൽ എത്തി നേരെ ഫ്ലാറ്റിലേക്ക് ആണ് പോയത്. ഞങ്ങളെ കാത്തു ജീവയും അരുൺ സാറും ഫ്ലാറ്റിൽ ഉണ്ട്.
“ഇനി എന്താണ് നിങ്ങളുടെ പരിപാടി ?”
ജീവയാണ് ചോദിച്ചത്. ഞാൻ ഒന്നും പറഞ്ഞില്ല.
“നാളെ മുതൽ കോളേജിൽ പോകണം.” പറഞ്ഞത് രാഹുലാണ്. തെണ്ടിക്ക് ജെന്നിയെ കാണാനായിരിക്കും ഞാൻ മനസ്സിലോർത്തു ?
“ഫോട്ടോസ് ?”
രാഹുൽ എന്നെ ഒന്ന് നോക്കി ഫോട്ടോസിൻ്റെ കാര്യം അവനോട് പറഞ്ഞിട്ടില്ല.
“ദീപുവിനെ പൊക്കിയിട്ടുണ്ട്. മൊബൈലും. ഫോട്ടോസ് പുറത്തു വരില്ല. പിന്നെ കോളേജിൽ നിന്ന് അവനെ സസ്‌പെൻഡ് ചെയ്‌തു “
“ഇനിയുള്ള പ്രശനം ആ പെൺകുട്ടി അന്നയാണ്. അവൾ എന്തിനാണ് അന്ന് നിങ്ങളുടെ കൂടെ കാറിൽ കയറി പോന്നത്. ജേക്കബ് സർ പലവട്ടം ചോദിച്ചു. അവൾ മറുപടിയൊന്നും പറഞ്ഞില്ല.”
അതിനൊരു ഉത്തരം എനിക്കുണ്ടായിരുന്നില്ല. ഭാഗ്യത്തിന് തമ്മിൽ ഇഷ്ടത്തിലാണോ എന്നൊന്നും ജീവ ചോദിച്ചില്ല.
“അത് അവളോട് ചോദിക്കേണ്ടി വരും.”
രാഹുൽ ചാടി കയറി പറഞ്ഞു.
“അന്ന വീട്ടിൽ തിരിച്ചു പോകത്തടത്തോളം കാലം MLA കുരിയനും കൂട്ടരും അടങ്ങിയിരിക്കില്ല.”
ഞാനും രാഹുലും ഒന്നും പറഞ്ഞില്ല.
അരുൺ സർ തത്ക്കാലം അവളുടെ അടുത്ത് സംസാരിക്കട്ടെ. നമുക്ക് വേണേൽ ഒരു പ്രൈവറ്റ് ഹോസ്റ്റലിൽ റൂം ശരിയാക്കി കൊടുക്കാം. ബാക്കി കാര്യങ്ങൾ അവൾ തന്നെ തീരുമാനിക്കട്ടെ.