അരുൺ പാൻറ്റ്സിൻ്റെ പോക്കറ്റിലെ ഫോണിൽ പിടിച്ചു കൊണ്ട് ചോദിച്ചു . കൈ മടക്കി ഒരെണ്ണം കൂടി കൊടുത്തു വയറിൽ.
ദീപു വേഗം തന്നെ ഫോൺ എടുത്തു കൊടുത്തു.
ഇനി ഇറങ്ങിക്കോ ബാക്കി പിന്നെ തരാം. അരുൺ പുതിയ ഫോൺ ഒന്ന് പരിശോധിച്ച ശേഷം അവനു തിരികെ നൽകി.
ദീപു ഒരു തരത്തിലാണ് വണ്ടിയിൽ നിന്നിറങ്ങിയത്.
അപ്പോളാണ് കോളേജ് വക ഇന്നോവ ആണെന്ന കാര്യം അവൻ ശ്രദ്ധിച്ചത്. അപ്പൊ ഇത് കീർത്തനയുടെ പണിയായിരിക്കും. ആ മാഡം തള്ള പറഞ്ഞു വിട്ടതായിരിക്കും അരുൺ സാറിനെ.
മുഖത്തു അകെ പുകച്ചിൽ. അവൻ ദേഷ്യത്തോടെ പൂര പറമ്പിലേക്ക് നടന്നു
കുമിളി ജേക്കബ് അച്ചായൻ്റെ എസ്റ്റേറ്റിൽ:
ഏകദേശം പന്ത്രണ്ട മണിയോടെ ജേക്കബ് അച്ചായനും അന്നയും തിരിച്ചെത്തി. ഏതോ ടെക്സ്റ്റയിൽ ഷോപ്പിൻ്റെ രണ്ട് വലിയ കവറുമായി അവൾ അകത്തേക്ക് കയറി പോയി.
“ഡാ പിള്ളേരെ ഇങ്ങോട്ട് വന്ന് ഈ സാധനങ്ങൾ എടുക്കാൻ കൂടടാ.” ജേക്കബ് അച്ചായൻ ഞങ്ങളെ വിളിച്ചു.
അടുക്കളിയിലോട്ട് കുറച്ചു സാദനങ്ങൾ അരിയും ഒന്ന് രണ്ട് പച്ചക്കറികൾ. പിന്നെ ബീഫും ചിക്കനും അച്ചായൻ എടുത്ത് കൈയിൽ പിടിച്ചിട്ടുണ്ട്.
ഞങ്ങൾ ഒന്നും മിണ്ടാതെ സാധനങ്ങൾ എടുത്തു വെച്ചു. തിരിച്ചു വന്നപ്പോളേക്കും അന്ന അവിടെ കസേരയിൽ ഇരുന്ന് പത്രം വായിക്കുന്നുണ്ട്. പിന്നെ ഞാനും രാഹുലും അവിടെ ഇരിക്കാൻ പോയില്ല. പതുക്കെ തോട്ടത്തിലേക്കിറങ്ങി.. ഇനി ഫുഡ് കഴിക്കാറാകുമ്പോൾ വരാം.
അവിടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നതല്ലാതെ വേറെ കാര്യമൊന്നുമുണ്ടായില്ല. അന്നയെ എങ്ങനെ ഒഴുവാക്കും എന്ന് നാഴികക്ക് നാൽപ്പത് വട്ടം അവൻ എന്നോട് ചോദിക്കുന്നുണ്ട്. പിന്നെ അവളുടെ അപ്പൻ കുര്യൻ പോലീസിനെ കൂട്ടി വരുമെന്ന് ഒക്കെ പറയുന്നുണ്ട്. എൻ്റെ ചിന്ത മുഴുവൻ ദീപുവിൻ്റെ കൈയിൽ ഇരിക്കുന്ന ഫോണിലെ ഫോട്ടോസിനെ പറ്റി ആണ്. സംഭവം പുറത്തായാൽ എല്ലാം തീരും. ജീവ അത് വീണ്ടെടുത്തോ എന്നായിരുന്നു എൻ്റെ സംശയം.
ഊണിൻ്റെ സമയമായപ്പോൾ ഞങ്ങൾ തിരിച്ചെത്തി. അന്നയെ അവിടെ കണ്ടില്ല. റൂമിലായിരിക്കണം. ജേക്കബ് അച്ചായൻ കിച്ചണിൽ ഒരെണ്ണം പിടിപ്പിച്ചോണ്ട് നിൽക്കുന്നുണ്ട്. പതിവിലും വൈകിയാണ് ഊണ് റെഡി ആയത്. നല്ല കുരുമുളകിട്ട വരട്ടിയ ബീഫിൻ്റെ മണം അടുക്കളയിൽ നിന്ന് വരുന്നുണ്ട്.