മീര അവരുടെ കസേരയിൽ ഇരിക്കുന്നുണ്ട്. ഭർത്താവ് സുരേഷ് ഒന്നും മിണ്ടാതെ അവിടെ ഉള്ള സോഫയിൽ ഇരിക്കുകയാണ്. ഒപ്പം കീർത്തനയുമുണ്ട്.
കീർത്തന പഞ്ച പാവമായി ആണ് അവിടെ ഇരിക്കുന്നത്. അന്ന അർജ്ജുവിൻ്റെ ഒപ്പം ചാടി കയറിപോയതു കൊണ്ട് തത്കാലം രക്ഷപെട്ടു. അതിൻ്റെ ആശ്വാസത്തിലാണ് അവൾ.
ഒരു നടപടിയും എടുക്കാൻ പറ്റാത്ത അമർഷത്തിലാണ് മീര. കാരണം അർജ്ജുൻ്റെ കേസായത് കൊണ്ട് ഒരു നടപടിയും വേണ്ട എന്ന് ചെയർമാൻ അമ്മായിയപ്പൻ ഉത്തരവിട്ടു കഴിഞ്ഞു. അന്നക്കെതിരെ നടപടി എടുക്കാം എന്ന് വെച്ചാൽ അതും സാധിക്കില്ല. അന്നയുടെ പഠിപ്പ് തന്നെ നിർത്താൻ പോവുകയാണ് എന്ന് ജോസ് സൂചിപ്പിച്ചിട്ടുണ്ട്. അതിൻ്റെ ദേഷ്യം മുഴുവൻ അരുൺ സാറിൻ്റെയും ബീന മിസ്സിൻ്റെയും അടുത്തു തീർക്കാനുള്ള പുറപ്പാടിലാണ് അവർ. ബോയ്‌സിനെ ഹോസ്റ്റലിൽ കൊണ്ടു വിടാനുള്ള ക്രമീകരണം നടത്താൻ പോയിരിക്കുകയാണ് അരുൺ. ബീന മിസ്സാകട്ടെ അരുൺ സാർ വരാൻ വേണ്ടി വെയ്റ്റ് ചെയ്‌ത് നിൽക്കുകയാണ്.
അരുൺ വരാൻ വൈകുന്ന ഓരോ മിനിറ്റിലും മീരയുടെ ദേഷ്യം കൂടി കൂടി വന്നു. രണ്ട് പേരും അകത്തോട്ട് കയറിയതും പൂര പാട്ട് തുടങ്ങി. ബീന മിസ്സ് എന്തോ പറയാൻ ശ്രമിച്ചെങ്കിലും അവരുടെ ചീത്ത വിളിക്ക് മുൻപിൽ വായടക്കേണ്ടി വന്നു.
10 മിനിറ്റ് കയർത്തു കഴിഞ്ഞപ്പോൾ അവർ നിർത്തി.
“മാം ഇനി ഞാൻ പറയട്ടെ “
“അരുൺ ഒന്നും പറയേണ്ട. നാളെ മെമ്മോ തരും, അതിന് ഉത്തരം തന്നാൽ മതി. നിങ്ങൾക്ക് ഇപ്പോൾ പോകാം”
ബീന മിസ്സ് ഇപ്പോൾ കരയും എന്ന മട്ടിലാണ് നിൽക്കുന്നത്.
അരുൺ സർ മിസ്സിനെ കൂട്ടി പുറത്തേക്കിറങ്ങി
“മിസ്സ് ഇവിടെ തന്നെ നിൽക്കു. ഞാൻ പോയി ഒന്നുകൂടി സംസാരിച്ചിട്ട് വരാം.”
അരുൺ ഓഫീസിലേക്ക് കിടന്നു വരുന്നു കണ്ട് മീരയും അവരുടെ ഭർത്താവ് സുരേഷും ഒന്നമ്പരന്നു. അവൻ നേരെ പോയി അവരുടെ മുൻപിലെ കസേരയിൽ ഇരുന്നു. എന്നിട്ട് ഒന്നും മിണ്ടാതെ ഫോണിൽ ഹോട്ടൽ കോറിഡോറിലെ വീഡിയോ പ്ലേയ് ചെയ്‌തു. ഫോണിൽ റെക്കോർഡ് ചെയ്‌ത ക്ലിയർ ആകാത്ത ആ വീഡിയോ അല്ല. മറിച്ച ത്രിശൂല ടീം കളക്ട ചെയ്‌ത് ശേഷം അരുണിൻ്റെ ഫോണിലേക്ക് അയച്ചു കൊടുത്ത ക്ലിയർ ആയിട്ടുള്ള വീഡിയോ. അത് വരെ കത്തി നിന്ന മീരക്ക് വാക്കുകൾ കിട്ടാതെയായി. അവർ കീർത്തനയെ തുറിച്ചു നോക്കി. അപ്പുറത്തു സോഫയിൽ മാറി ഇരിന്ന സുരേഷ് സാറിനും കാര്യം മനസ്സിലായില്ല. പക്ഷേ അരുൺ സാർ വീഡിയോ പ്ലേ ചെയ്തപ്പോൾ തന്നെ കീർത്തനക്ക് താൻ പിടിക്കപ്പെട്ടു എന്ന് മനസ്സിലായി. അവൾ ഒറ്റ കരച്ചിൽ