അരുൺ വേഗം തന്നെ ടൗണിലേക്ക് പോയി. അവിടെ എത്താറായപ്പോളേക്കും ടെക്ക് ടീം വീണ്ടും വിളിച്ചു അരുൺ, സൗത്ത് ഈസ്റ്റ് ഡിറക്ഷനിൽ സിഗ്നൽ നീങ്ങുന്നുണ്ട്. പിന്നെ ഔട്ട്ഗോയിംഗ് കാൾ പോയിട്ടുണ്ട് ഒരു രമേഷിന്
കിട്ടിയ ഒരു പാർക്കിങ്ങിൽ അരുൺ വണ്ടി ഒതുക്കി. ഒറ്റ നോട്ടത്തിൽ തന്നെ അരുൺ മനസ്സിലായി ഒഴിഞ്ഞു കിടക്കുന്ന മൈതാനത്തേക്കായിരിക്കും ദീപു പോയിരിക്കുകയെന്ന്.
സാർ സിഗ്നൽ മൂവ് ചെയ്യുന്നില്ല, സ്റ്റേഷനറിയായി.
അരുൺ പതുക്കെ നടന്നു, പൂരം നടക്കുന്ന തേക്കിൻകാട് മൈതാനം. തിരക്കൊന്നുമില്ല. നടുക്കായി ക്ഷേത്രം. ഏതോ ചാനലിൽ പൂരം കണ്ടിട്ടുണ്ട്. ഒരു പ്രാവിശ്യം ഈ ക്ഷേത്രത്തിൽ വരണം. അരുൺ പതുക്കെ ദീപുവുനെ തിരക്കി നടന്നു. അവിടെ ഉള്ള അൽമരത്തിൻ്റെ തറയിൽ മൊബൈലിൽ കുത്തികൊണ്ടിരിക്കുന്ന ദീപുവിനെ കണ്ടു. അരുണിന് ദേഷ്യം ഇരച്ചു കയറി. ഈ തെണ്ടി കാരണം എന്തൊക്കെ പ്രശ്നങ്ങളാണ്.
നേരെ ചെന്ന് മുഖത്തിന് നോക്കി ഒരെണ്ണം പൊട്ടിച്ചു. നടന്നു പോയികൊണ്ടിരുന്ന ഒന്ന് രണ്ട് പേരൊക്കെ കണ്ടിട്ടുണ്ട് ഒരാൾ അടുത്തേക്ക് വരാൻ തുടങ്ങി.
“എന്താ പ്രശനം?
ഒന്നുമില്ല ചേട്ടാ അനിയനാണ്. രാവിലെ തന്നെ വീട്ടിൽ നിന്ന് കാശു അടിച്ചു മാറ്റി ഇറങ്ങിയിരിക്കുകയാണ്. “
അയാൾ പൂച്ഛത്തോടെ ദീപുവിനെ നോക്കി നിന്നു. കൂടുതൽ നിന്നാൽ പന്തിയല്ല. നാട്ടുകാർ ഇടപെടും. ഭാഗ്യത്തിന് ദീപു വാ തുറന്നു ഒന്നും പറഞ്ഞില്ല.
മുഖത്തു അടി പൊട്ടിയപ്പോളാണ് ദീപു ഞെട്ടിയത്. കുറച്ചു നേരത്തേക്ക് അവൻ്റെ കിളി പോയി. ആ മാതിരി അടിയാണ് ദീപുവിന് കിട്ടിയത്. നോക്കുമ്പോൾ അരുൺ സാർ. നടന്നു വന്ന ആളുടെ അടുത്തു എന്തോ പറയുന്നുണ്ട്. പക്ഷേ വ്യക്തമല്ല അകെ ഒരു മൂളൽ മാത്രം.
അരുൺ വേഗം തന്നെ താഴെ തെറിച്ചു വീണ മൊബൈലും എടുത്തു ദീപുവിനെ പിടിച്ചു വണ്ടി പാർക്ക് ചെയ്‌ത സ്ഥലത്തേക്ക് നടന്നു
വണ്ടിയിൽ കയറിയതും തലക്ക് ഒരു കൊട്ട് കൂടി കിട്ടി .
എവിടെയാടാ നിൻൻ്റെ പഴയ മൊബൈൽ ഫോൺ
സാർ അത് ഷോപ്പിൽ നന്നാക്കാൻ കൊടുത്തിരിക്കുകയാണ്. ദീപു ഒരു നുണ പറഞ്ഞു.
അപ്പൊ ഇതോട പന്നി